മുത്തശ്ശി വീട്… ❗ Anarkottil Rajan
മുത്തശ്ശിമാരില്ലാതുള്ളവീടുകളിൽ കാണാം, മുറ്റമടിക്കാതെ,മുഖവും തുടക്കാതെ,നാമജപങ്ങളും ചൊല്ലിടാതെ, കരയുന്ന മക്കളുടെകൊഞ്ചലില്ലാതെ,കൊത്തങ്കല്ലാടുവാൻകൂട്ടുകാരില്ലാതെ, മുറ്റത്തു ചിതറിയനെൽമണികൾ ചിക്കുന്നകോഴിക്കിടാങ്ങളെആട്ടിയോടിക്കാതെ, ദൈവനാമങ്ങളും,കഥകളും കേൾക്കാതെ,മടിപിടിച്ചെവിടെയോമുറികളിൽ മൂലക്ക്മുഖവും, മുടിയുംമിനുക്കാതെ മക്കൾ, മുഖമൊന്നുയർത്താതെ,വീട്ടുകാരറിയാതെ,മൂകമായ്കഴിയുന്നുണ്ടൊരുചതുരക്കൂടിനുകൂട്ടായി. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️അനാർകോട്ടിൽ രാജൻ ❤️