Category: കവിതകൾ

പുണ്യപ്പിറവി

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ നിൻറെ സ്തുതികൾ പാടുന്നു ലോകം –കാലിത്തൊഴുത്തിൽ പിറന്നുനീയെന്നുംമരുവിലലയുവോർക്കവിടേക്കൊരുവെള്ളിനക്ഷത്രം വഴികാട്ടിയെന്നുംപാടുന്നുനീളെ കരോളു ലോകംപുതിയവയെത്തുന്നു വർഷാവർഷംഅമൃതുപോൽ മധുരമവയെല്ലാമേഎങ്കിലുമുണ്ടെനിക്കെൻറേതായികാരണം നിൻറെ മഹത്വം പാടാൻകൃസ്ത്യാനിയല്ല ഞാൻ ചെവികൊടുക്കാറില്ലമത്സരിച്ചു വിവിധമാർഗ്ഗങ്ങളിൽവിശ്വാസംവിൽക്കും പ്രചാരകർക്ക്ഉണ്ടായിരുന്നുപണ്ടെൻറെ രാജ്യത്തിന്ന്ഉന്നതാനായോരു രാഷ്ട്രീയനായകൻനിൻറെ ജീവിതം നേരായുൾക്കൊണ്ടവൻ.നിന്നെയറിഞ്ഞുപഠിച്ചുള്ള സർവ്വവുംസ്വന്തം മാർഗ്ഗത്തിൽ…

തിരുപ്പിറവി

രചന : ഉണ്ണി കൃഷ്ണൻ നാരായണൻ ✍️ പാപികളനുനിമിഷംപൃഥ്വീഭാരമതേറ്റുമ്പോൾസാധുജനാവലിതൻമിഴിനീർക്കയമതുകടലാകുംമിശിഹാനാഥൻതൻകരുണാദേശമതേറ്റുടയോൻദൈവത്തിരുമകനായ്കന്യാമറിയക്കാത്മജനായ് മാനവസഹജസുഖാസക്തീബദ്ധവിപത്തുകളാൽഘോരതുഷാഗ്നിസമംനീറ്റുംദുസ്സഹപീഢകളിൽപശ്ചാത്താപമതേഉലകിതിൽപാപിക്കാശ്രയമെ-ന്നരുളിയനിർമലനാംഇടയൻതന്നുടെതിരുനാളിൽ അത്ഭുതനക്ഷത്രംജ്ഞാനികളവരുടെവഴികാട്ടുംദൈവനിയോഗമതിൻപൊരുളതുലോകർക്കടയാളംജന്മസ്ഥലമവിടെജീവിതരേഖാലേഖനല-ക്ഷ്യാർത്ഥംയാത്രയതിൻദുഷ്കരയാതനകൾനടുവിൽ രാവതുതങ്ങിടുവാൻസത്രസൗകര്യാദികളുംഒത്തുവരായ്കയതാൽഗർഭാലസ്യമതേറുകയാൽമറിയയുമൊത്തധികംദൂരംപോവുകവയ്യാതെവഴിയരികത്തേതോകാലികൾതന്നാലയവാസം രക്ഷകനവതാരംവൈക്കോൽമെത്തയിൽമാടൊപ്പംപിറവിയതറിയിക്കാൻവാനിൽശുഭനക്ഷത്രാഭശകുനവിചിന്തകർഅന്നജപാലകഗണവുംസാധുജനാശ്രയമാപിറവിയതെന്നോതി കടലിനഗാധതലേചിപ്പിക്കുള്ളിൽനിധിപോലെത്രിംശതിവത്സരവുംകന്യാതനയൻകേവലനായ്തൻദിവതേജസ്സതിൻഗരിമ,സ്നാപകയോഹന്നാൻജോർദാൻനദിതീർത്ഥേവാഴ്ത്തിടുമഭിഷേകംവരെയും എളിയവനിൽഎളിയോൻഭൂമിയിൽജാതൻസ്വർഗ്ഗസ്ഥൻപരമപിതാവീശോമിശിഹാപുത്രനവൻപാരിൽപാവനചരിതധനൻക്രിസ്തുക്രൂശിതരൂപത്തിൽപുനരുദ്ധാനവരംനൽകിയരക്ഷയിലീഭൂവിൽ അസുലഭപുണ്യമെഴുംമാനവജന്മമതുംസ്തുത്യംപാപവിചാരമതുംവർജ്ജ്യമതെന്നൊരുസന്ദേശംനൽകിയക്രിസ്തുമസ്സിൻ,മഞ്ഞുതിരുംരാവിൽദൈവമഹത്വമതാൽജീവിതയാതനകൾപോക്കാം!

അകത്തെ ചാന്ദ്രചലനങ്ങൾ

രചന : ഹരിദാസ് കൊടകര✍️ വ്യക്തമായിരുന്നു-ഭാഷാതുടിപ്പുകൾധ്യാനഭരിത-അഗ്നിപാകത്തെഭൂമിസാരങ്ങൾ. കാടിന്നു കുറുകെഎന്തുചെയ്യുന്നതുംആന്ധ്യം ബാധിച്ചവിഷാദഗ്രസനംവിവേകസ്തംഭനംചാന്ദ്രചലനത്തിലെഅഗ്നിബാധിച്ചപുല്ലുണക്കങ്ങൾ അസ്വസ്ഥമാക്കുന്നുവിൺപരപ്പിൻ പിഴഭാഷ്യപ്പെടാത്തഉറവയിറ്റുകൾ. ദൃശ്യത്തിലെന്തുംഭിന്നങ്ങളാകയാൽക്ലാവുകൾ പൂത്തതുംകൊമ്പു ചിലച്ചതുംമുൻപേ രചിച്ചിട്ട-വൻമരക്കോയ്മകൾ. തെളി കാതിലെന്നുംവേനൽ മുഴക്കുന്നനെടുതാം വിപത്തിന്റെകായ് വിത്തിനൊപ്പംമിതവാദരമ്യം ചതച്ചിട്ടു-തിളപ്പിച്ച വെള്ളം.ശരീരവേദന..ഉറക്കക്കുറവ്.. അനവസ്ഥയാൽഫലസംഗം വെടിഞ്ഞ്മുടിയെടുത്തവർ,മരങ്ങൾ മനങ്ങൾ,കാലം കളയാതെ-വേഗം തുടർന്നവർ,ബന്ധമഴിപ്പുകൾ,കൂടെ ദഹിപ്പിച്ചസസ്യസുമങ്ങളുംപ്രണത രശ്മിയാൽപുഴയിലൂടാരവം. ചാന്ദ്രചലനങ്ങളേ..ഈ ബോധമന്ദിപ്പിലുംഒരു…

കവിതയോട്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ കവിതേ,നീയെന്നെവിട്ടെങ്ങുപോയെങ്ങുപോ-യിവിടെ ഞാനൊറ്റയ്ക്കെന്നോർത്തിടാതെ!നവനവഭാവനയെന്നിൽ പുലരുവാ-നവികലാനന്ദത്തോടെത്തൂവേഗംവിരിയുന്നു പൂവുകളായിരമെന്നുള്ളിൽപരിമൃദു രാഗസുഗന്ധികളായ്അണയുന്നു,ശലഭങ്ങളനവധിയായതി-ലനുരക്തഭാവനാലോലരായ് ഹാ!കളകളം പാടിവന്നെത്തുന്നുവാരിളംകുളിർകാറ്റു,മെൻമനോവാടിതന്നിൽനിറകതിർപ്പുഞ്ചിരിപ്പാലു ചുരത്തിയാ-നിറതിങ്കൾപോലെയുദിച്ചുപാരം,കവിതേ,യെന്നാത്മകവാടം തുറന്നുനീസവിനയംതുടരൂനിൻ നൃത്തമേവംഇവിടെ നടമാടും ദുഷ്കൃതിയൊക്കെയുംവെറുതെ,കണ്ടാവോ കൺപൊത്തിടാതെസടകുടഞ്ഞുശിരോടുണർന്നെണീറ്റങ്ങനെ,ഇടതടവില്ലാതെതിർപ്പുധീരംപുലരിപിറക്കുമ്പോൾ കാണുന്നതൊക്കെയുംകൊലപാതകങ്ങളാണെങ്ങുമെങ്ങുംഅധമൻമാരൊരുകൂട്ടം ചെയ്തുകൂട്ടീടുന്നചതിവേലത്തരമല്ലോ,യെങ്ങുമെങ്ങും!കരളിൽ കിനാവുകളൊരുപാടുണ്ടോമലേ,അരിയൊരാ,ചുവടുവച്ചെത്തുവേഗംപലജാതി,പലമതക്കൊടികളാൽ മർത്യരെ-പ്പലതട്ടിൽനിർത്തി ഭരണവർഗ്ഗം,പലതുംനേടീടുന്നു പകിടകളിച്ചയ്യോ,പകലന്തിയോളമി,പ്പാരിടത്തിൽ!കവിതേ,നീയെന്നെവിട്ടെങ്ങുപോയെങ്ങുപോ-യിവിടെ ഞാനൊറ്റയ്ക്കെന്നോർത്തിടാതെ?അപമാനമെത്രസഹിച്ചു,മീലോകത്തി-ന്നഭിമാനമായ്ത്തന്നെ,യെത്തുകെന്നിൽ.

നന്ദി കാട്ടാൻ നരൻ നായയല്ല..!

രചന : സുമബാലാമണി. ✍️ അടുപ്പത്തു കഞ്ഞി അലസമായ്തിളയ്ക്കവേ,വെട്ടിപ്പറിച്ച ചക്കതറയിലും മുറത്തിലുമങ്ങ്ചിതറിപ്പരന്നു കിടക്കവേ,ചുറ്റിനും മക്കളോടിക്കളിക്കവേ,ചങ്ങലപ്പൂട്ടിൽ ശ്വാനൻചിണുങ്ങിക്കരയവെമീൻതല തിന്നപൂച്ചമുഖം മിനുക്കവേ,വൈധവ്യത്തിൻ വിഷാദച്ചുഴിയവൾപതിയെക്കയറവെ,വീടൊഴിപ്പിക്കാനന്നേരമെ-ത്തിയുടമസ്ഥനും കൂട്ടാളികളും.തൊഴുകയ്യോടെ നിന്നു വെറുതെയാചിച്ചൊരാഴ്‌ചകൂടിയെന്നവൾകണിശം പറഞ്ഞയാളിന്നി-റങ്ങണമിപ്പോയിനിയൊ-രവധിയില്ലെന്നുകഞ്ഞിക്കലമുൾപ്പെട്ടതെല്ലാംവാരിയെറിഞ്ഞവർപേക്കുത്തു നടത്തി.നിരാലംബയായവൾകുഞ്ഞിക്കൈകൾ മാത്രംപിടിച്ചിറങ്ങി,കണ്ണീരൊപ്പി ലക്ഷ്യമില്ലാതെപശ്ചാത്തലസംഗീതമായ്ശ്വാനന്റെ മൂളിക്കരച്ചിലുംഅഭയം നൽകാതയൽപക്കവുംസോപ്പുകുമിളപ്പോൾബന്ധുജനങ്ങളുംപൊള്ളും പാതകൾ താണ്ടിഒടുവിലൊരു ദേശാടനപ്പക്ഷിയെപ്പോൾചേക്കേറിയെങ്ങോ.നന്ദി കാട്ടാൻ നരൻനായയല്ലെന്നറികിലുംആരെങ്കിലും തേടിവരുമെന്നവൾവെറുതെ…

മാതൃവരം

രചന : ഉണ്ണികൃഷ്ണൻ നാരായണൻ ✍️ പള്ളിവാളും കൈച്ചിലമ്പും ചെമ്പട്ടുടയാടയുംഅരമണിയും വാദ്യവൃന്ദങ്ങളുടെ അകമ്പടിയും കൂടാതെ തന്നെവെട്ടുകുന്നത്ത്കാവിലമ്മയുടെ പ്രത്യക്ഷപ്രകൃതിയെന്നോണം ജനമനസ്സുകൾ കീഴടക്കിയ കോഞ്ചാത്ത്ശങ്കരമേനോൻ വെളിച്ചപ്പാടിൻ്റെ സുകൃതദീക്ഷയുടെ ദീപ്തമായ സ്മൃതിമഹിമകൾക്ക് നമോവാകം. തിരുവരുളപ്പാടാൽകാതിൽഅമൃതസ്യന്ദം മന്ത്രവരംചെമ്പട്ടഗ്നിത്തിരഞൊറിയെകോമരമുറയുംതാളലയം ദൈത്യരിപുക്കളിലതികലുഷംഭീതിപടർത്തുംമുഖകമലംകലികലിതാഗ്നിക്കലികയതിൻവിടരൽ കരുണാഭാവവിധം കടലലപോൽകനിവലിവതിനാൽമക്കൾക്കനുപമമഭയവരംപ്രകൃതമതോരോവിധമുചിതംകാളീകമലജകലയഖിലം ഏകൈകശഭക്താഭിമതംപ്രാർത്ഥനപോലതുസാദ്ധ്യവരംസാധുജനാവലിയർത്ഥിക്കുംരക്ഷാഭയമതുഞൊടിയിടയിൽ കരവാളലുകതുമിന്നുമ്പോൾഇന്ദ്രധനുസ്സിൻപ്രഹരഭയംഹസ്തേഭീമമൊരോട്ടുവള-മണികടകത്തിൻശ്രുതിഭയദം ഹിയ്യോ!ഹിയ്യോ!എന്നവിധംദിക്കുകളൊക്കെനടുങ്ങീടുംമട്ടൊരലർച്ചമഹാകായംമേഘംമുട്ടിടുമമ്മട്ട് ദൃഢതരമാംനടനൃത്തവിധംചുവടുകളത്രമനോഹരവുംചെമ്പട്ടുടയാടക്കസവുംഅരമണിബന്ധവുമൊത്തഴകാം…

നക്ഷത്രങ്ങൾ.

രചന : ജോൺ കൈമൂടൻ. ✍️ നക്ഷത്രമെത്രയാകർഷകമാകുന്നുലക്ഷങ്ങളോ ശതലക്ഷങ്ങളോ അവ?ലക്ഷണമൊത്തവ കൺചിമ്മിമിന്നവേ-പക്ഷംരണ്ടില്ലതിൽ നക്ഷത്രംമോഹനം! ഇന്ദുവിൻ വെള്ളിക്കിണ്ണത്തിൽനിന്നുമവ-പൊന്തിത്തുളുമ്പിയ വെള്ളിമണികളോ?എന്തുകൊണ്ടും താരകങ്ങൾ മനോജ്ഞമാംഅന്തിമയങ്ങവേ മാടിവിളിക്കുന്നു! വെള്ളിവെളിച്ചം വിതറിനിന്നീടുമ്പോൾകൊള്ളിമിന്നുംപോലെ ശോണവർണ്ണത്തിലുംകൊള്ളാമടുത്തൊന്നിനിന്ദ്രനീലഛവി,എള്ളുവിതറിയപോലവ വാനത്തിൽ! കടൽത്തീരത്തരികളെയെണ്ണുവാനാമോ?കടൽത്തീരമത്രയും തരിമണ്ണുമാത്രമാംഉടൽമിന്നിത്തിളങ്ങും രജതമായി പകൽഉടൻവന്നുസന്ധ്യയിൽ കസവാക്കുംപനിമതി! മിന്നിത്തിളങ്ങുന്ന ഗോളതാരങ്ങളിൻഒന്നിനോടൊന്നൊട്ടി നിൽക്കുംകാഴ്ചപോൽ.തെന്നിയൊഴുകും പാൽപ്പുഴപോലെകണ്ടതോ,എന്നുംവിളങ്ങും ക്ഷീരപഥമിതു…

ഔഷധം

രചന : സജി കല്യാണി ✍️ ചിലപ്പോഴൊക്കെ സങ്കടങ്ങളിങ്ങനെ ഒഴുകിക്കുത്തിവന്ന് നമ്മളെയും കൊണ്ട് ഒലിച്ചുപോകും.ഒഴുക്ക് താഴേക്കായതുകൊണ്ടും വീഴ്ച്ചവലിയ ഗർത്തങ്ങളിലേക്കാണ് പോകുന്നതെന്നുംതോന്നുമ്പോൾ ഓർമ്മകളിലേക്ക് പിടിച്ചുകയറും.എന്തൊരാകാശമായിരുന്നു പണ്ട്.!എന്തൊരു നിലാവായിരുന്നു,എത്ര തെളിച്ചമായിരുന്നു രാത്രികൾക്ക്.!ജീവിതത്തിന്റെ വിശാലതയെക്കുറിച്ച്പലതരം ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തകളില്ലാത്തബാല്യകാലമധുരസ്മരണകൾ.ഉണ്ടും കണ്ടും ചാടിയും മറിഞ്ഞുംതിരിച്ചെത്തുമ്പോഴേക്കും നഷ്ടങ്ങളുംലാഭങ്ങളുമില്ലാത്ത പുതിയ കാലം.തികച്ചും…

കാ‍ന്താരി

രചന : എസ്കെകൊപ്രാപുര ✍️ പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായംഅവളൊരു കാ‍ന്താരി….കണ്ണിൽ എരിവ് നിറക്കണ നോട്ടം..നാട്ടിൽ പെണ്ണ് താരംമിന്നും പൊന്ന് പോലെ..കണ്ണിൽ പെണ്ണ് നിറയണ നേരംപട പട മിടിക്കണ് ഉള്ളം..പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായം..പെണ്ണെനിന്നെ ഒന്നുകാണാൻപൂവാല കണ്ണുകൾവഴിവക്ക് തോറും…

തണലാണ് കുടുംബം 🌿🌿

രചന : കമാൽ കണ്ണിമറ്റം✍️ പണ്ട്തറവാടിന്കാർന്നവരുണ്ടായിരുന്നു.കൂട്ടുകുടുംബം !അമ്മയും അമ്മായിയമ്മയുംഅമ്മായിയുംമക്കളും മരുമക്കളുംവല്യേട്ടനും ചേച്ചിയുംപിൻമുറക്കാരുംപേരക്കിടാങ്ങളും.കലപിലാരവങ്ങൾ!ആട്ടവുംനൃത്തവും കഥകളിയുംസംഗീത സായാഹ്നവും….!നയനാതിരേകക്കുളിരോർമകൾ !പാചകപ്പുരയുണ്ടായിരുന്നു …പാചകത്തിനും, വിളമ്പാനുംകുശനിക്കാർ…..!വിറക് വെട്ടുകാർ,തൊടിപ്പണിക്കാർ,ത്‌ലാവിൽ വെള്ളം തേവുന്നവർ…..തീണ്ടലുകാർക്ക്കുഴികുത്തി ഇലവച്ചും,തീണ്ടലില്ലാത്തവർക്ക്ഊട്ട് പുരയിൽ ഇലനിരത്തിയുംഭോജന വിവേചനം!“അത്താഴപ്പഷ്ണിക്കാർ ഉണ്ടോ?”എന്ന് അമ്മമാരുടെ ചൊല്ലിപ്പറയലും….!തണലായ്കുടുംബം,ഇമ്പമേകിയും നിർഭയ ഉറക്കവുംസ്വപ്നങ്ങളും നൽകിയുംനാലു കെട്ടുംപുരയും കുടിലും …!പിന്നെ…