മടക്കം
രചന : ഹാരിസ് എടവന ✍ പെർഫ്യൂമുംമൊബൈലുമില്ലാതെവന്നതുകൊണ്ടാണോആളുകളിങ്ങനെഅനക്കമില്ലാതെഅടക്കം പറയുന്നത്?ഓർമ്മകളും നെടുവീർപ്പുമ്മില്ലാതെതണുപ്പിലിങ്ങനെനീണ്ടു നിവർന്നുകിടക്കുന്നത്കാണുവാനാണോകല്ല്യാണവീട്ടിലെന്നപോൽ ആളുകൾ ?ആരു കണ്ടാലും ചോദിച്ചുപോവുംപത്തു ഡ്രാഫ്റ്റെഴുതുമ്പോഴേക്കുംമഷിതീർന്നുപോയ ദുനിയാവല്ലടോനമ്മുടേതെന്ന്.അകത്തൊരു പെണ്ണു ജീവിതമെന്തിനാഇങ്ങിനെ കരയുന്നത്?ഖൽബിലും ഖബറിലുംഒറ്റക്കായിപ്പോവുന്നദെണ്ണം കൊണ്ടാണോ?