ജ്ഞാനമാർഗ്ഗം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ വാനോളം പാറിപ്പറന്നീടുവാൻ,ജ്ഞാനമല്ലോ നമുക്കിന്നുവേണ്ടൂജ്ഞാനം ലഭിക്കുവാനുള്ളമാർഗ്ഗംധ്യാനമെന്നൊട്ടറിഞ്ഞീടുക നാം ജ്ഞാനംലഭിക്കുകിലാനന്ദത്തിൻപൂനിലാവങ്കുരിച്ചെത്തുമുള്ളിൽആനന്ദമേക,മനശ്വരത്വംആനന്ദമാത്മാവിൻ സാരദീപ്തം! ആയതറിയാതെ നമ്മളെല്ലാംമായതൻപിന്നാലേ സഞ്ചരിപ്പൂ!മായയിലായ് മനമാഴ്ന്നുപോയാ-ലീയുലകിൽ വാഴ്‌വിനെന്തുമേൻമ? തന്നിൽ നിന്നന്യമായൊന്നുമൊന്നുംമന്നിലില്ലെന്നറിഞ്ഞീടുകെന്നുംതന്നിലേയ്ക്കുള്ള വഴികൾതേടി,തന്നത്താൻതന്നെ നടന്നുനീങ്ങൂ കിട്ടുന്നതിൻപിന്നിലായ് ചരിച്ചാൽകിട്ടുമോ സൗഖ്യമൊട്ടീനമുക്കായ്?തുഷ്ടി കൈവന്നിടാനെപ്പൊഴുംനാംനഷ്ടബോധം വെടിഞ്ഞീടുകേവം അജ്ഞാനമാമിരുൾ നീക്കിയുള്ളിൽവിജ്ഞാനദീപം തെളിപ്പുനമ്മൾവിജ്ഞാനദീപം തെളിഞ്ഞിടുമ്പോൾപ്രജ്ഞാനമൊന്നതേയുള്ളു…