Category: കവിതകൾ

നരമേധം (വൃത്തം: അന്നനട )

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ദിനങ്ങളോരോന്നു കടന്നുപോകുമ്പോൾമനസ്സിൽ നൊമ്പരമിരച്ചുപൊന്തുന്നു!ഇനിയുള്ളകാലം പരമദുസ്സഹംകനവുകണ്ടു വാഴ്‌വഹോനയിച്ചിടാൻ!പകലിരവില്ലാതുറഞ്ഞു തുള്ളുന്നു,പകയൊടുങ്ങാതെ നരാധമരെങ്ങും!സമത്വസുന്ദര പ്രതീക്ഷകളുമായ്തമസ്സകറ്റുവാനൊരുമ്പിട്ടെത്തിയോർ,ഭരിച്ചുനാടിനെ മുടിച്ചുകൊണ്ടിന്നീ-യരുംകൊലകളെ തുണച്ചിടുന്നിതാ!അരുമസ്വപ്നങ്ങൾ തകർത്തെറിഞ്ഞേവ-മരാജകത്വങ്ങൾ നടത്തിടുന്നിതാ!കൊടുംചതികാട്ടിയൊരു സമൂഹത്തെ-യടിമകളാക്കി മെതിച്ചിടുന്നിതാ!ഇടനെഞ്ചു പൊട്ടിക്കരയാനല്ലാതെ,അടരാടീടുവാനിവിടാർക്കാവുന്നു?അപഥസഞ്ചാരം നടത്തിജീവിതംകരുപ്പിടിപ്പിക്കാൻ മുതിർന്നിടുന്നോരേ,ചിതലരിച്ച ചെങ്കൊടികളുമേന്തി,ചിതകൾ തീർക്കുവാനണഞ്ഞിടുന്നോരേ,കപടവേഷങ്ങളനുവേലംകെട്ടി-യപമാനിക്കുന്ന ഭരണവർഗ്ഗമേ,ഇതിനൊക്കെക്കാലം മറുപടി നൽകു,-മതിവിദൂരമ,ല്ലടുത്തുനാളുകൾ!എവിടെനിങ്ങടെ ചുവന്നറഷ്യയും,എവിടെനിങ്ങടെ ചുവന്നചൈനയും?എവിടെനിങ്ങടെ സ്ഥിതിസമത്വത്തിൻനവനവാശയ പ്രകമ്പനങ്ങളും?മനുഷ്യത്വം…

ഭൂമിയുടെ അവകാശികൾ

രചന : ബി. സുരേഷ് കുറിച്ചിമുട്ടം ✍ പഞ്ചകംവിട്ടൊഴിഞ്ഞൊരാമാനവൻപഞ്ചതന്ത്രവുംപ്പയറ്റി മരണമേറുന്നതിൻമുന്നേപച്ചമണ്ണിന്നവകാശിയായിടാൻപടികളെത്രയോകയറിയിറങ്ങിത്തളരുന്നുപാടിയപ്പാട്ടിലെ വരികളുംപാണനും മറന്നുപോയിപാതയോരത്തും പടിക്കെട്ടിലുംപതംപറഞ്ഞിരിപ്പൂ പാവമീഭൂമിതന്നവകാശികൾപലപലനാളായ് മാറിവന്നിടുംപലഭരണത്തിൻക്കെടുതികൾപകുത്തേകുവാനില്ലിവർക്കായ്പായവിരിച്ചുറങ്ങുവാനൊരുപിടിമണ്ണുംപഞ്ഞവും പട്ടിണിയുംപതിരാവാത്തൊരുനാളുംപരിഹാരമില്ലാതെയിന്നുംപരിപൂർണ്ണമാകാതങ്ങനെപാരിലിവരും മനുഷ്യർപാലം കടക്കുവോളംപലപല വാഗ്ദാനമേകിപമ്പരവിഡ്ഢികളാക്കിടുന്നുപവിത്രമണ്ണിന്നുടയൻ മതജാതിവർഗ്ഗമല്ലപാവനമീഭൂമിയിൽ മനുഷ്യനുടയൻപാടുന്നതുഞ്ചൻ്റെതത്തയുംപതിരില്ലാക്കതിരായ് കാണുമാനാളെന്നും

അമ്മ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അമ്മയിൽ നിന്നുനീ പിറന്നുവീണുഅമതൻ കനിവിൽ വളർന്നുവന്നുഅമ്മിഞ്ഞപ്പാലിൽ നീ തിരിച്ചറിഞ്ഞുഅമ്മയില്ലാതെ നിലനില്പില്ല നാളെ അമ്മയിൽനിന്നു പഠിച്ചതെല്ലാമെല്ലാംഅമൃതമായ് ജീവനിൽ പകർത്തിവെച്ചുഅന്നിൽ നിന്നെങ്ങനെ മാറിപ്പോയ് നീആരിൽനിന്നിന്നനീതികൾ കയ്യിലിക്കി ? അമ്മ നിന്നേയിന്നുവലുതാക്കിയപ്പോൾഅമ്മയെ നീനിന്റെ താഴെയെന്തിനാക്കി ?ഉയരങ്ങൾ നീയേറെക്കയറിയപ്പോൾഅവിടെ നിന്നമ്മയെ…

ഒരു പുനർജനി

രചന : പ്രകാശ് പോളശ്ശേരി ✍ എങ്ങോ പരിചിതമെന്നു തോന്നുമാറന്നു കണ്ടുനിന്നെ,പകച്ചുപോയ്,ഏതോഉൾവിളിയാൽ,പരസ്പരംനിർന്നിമേഷമായ് നിന്നു രണ്ടുപേരുംകണ്ടറിയുന്നുള്ളിൽഒളിചോരാ ,ചെഞ്ചുണ്ടും ദന്തഭംഗിയും,എന്തുഭംഗികേട്ടിരിക്കാനെന്നുമെല്ലെപ്പറയാൻ വാക്കുതപ്പുന്നു മൗനമായിഏതോവിദ്യുൽ പ്രഭാവത്തിൽപ്പെട്ട പോൽ,ഉള്ളിൽ ആശ്ലേഷിച്ചു രണ്ടു മാനസങ്ങൾ,പിന്നെപ്പറഞ്ഞുവോ കാമനനമ്മിലുണ്ടെന്നു പറയാതിരിക്കില്ല.തുടുത്തകവിളുകളായിരുന്നു,പണ്ടെന്നുപറയാനവസരംവന്നുവല്ലോ.ഇന്നിൻ്റെജീവിതപ്പാച്ചിലതൊക്കെഎന്നോ മറന്നെന്നു പറഞ്ഞങ്ങു വച്ചു.എന്നാലുമുള്ളിൽകൊതിക്കുന്നു കപോലങ്ങൾമൃദുചുംബന സ്പുല്ലിംഗങ്ങളേറ്റുവാങ്ങാൻ.കൂട്ടുപറഞ്ഞു,നിറമാറു,മൊരുആശ്ലേഷണത്തിൻആസ്വാദനത്തിനായുംനാഗപുളച്ചിലുണ്ടാകുമൊരുപക്ഷേയൊരുകാമ്യമായരംഗമൊരുങ്ങിയാൽ’അന്നുപരിതാപമല്ല നിറഞ്ഞാടുന്ന മാനസ്സം മാത്രമായിരിക്കുംഉളളിലുണ്ടറിയാമടങ്ങാത്ത…

പ്ലവനതത്വം

രചന : സെഹ്റാൻ ✍ ജീവിതംഒച്ചിനെപ്പോൽവിരസമിഴയുകയല്ലോഎന്ന ആത്മഗതത്തിന്മറുപടി പോൽകണ്ണാടിയിലെപ്രതിബിംബംഅവൾക്ക്നരച്ച മുടിയിഴകൾചൂണ്ടിക്കാട്ടി.ചുളിവീണകൺതടങ്ങളും.ബാത് ടബ്ബിൽകിടക്കേഅവളിൽപുതിയൊരാശയത്തിൻമുളപ്പ്.തത്വചിന്തകആയാലോ?ചിന്തകൻമാർധാരാളം.ചിന്തകമാരോവളരെ വളരെവിരളം.ബാത്ടബ്ബിൽനിന്നുംപിടഞ്ഞെണീറ്റ്റോഡിലേക്കവൾനഗ്നതയോർക്കാതെ!യുറേക്കാ…ആവേശത്തോടവൾവിളിച്ചുകൂവുന്നു.സ്വാതന്ത്ര്യത്തിൻ്റെ,തിരിച്ചറിവിന്റെകാഹളം!വിരളുന്ന നഗരം.മൂക്കത്ത് പതിയുന്നവിരലുകൾ.ക്യാമറാഫ്ലാഷുകൾ.മൊബൈൽഫോൺകണ്ണുകൾ.ക്രമം തെറ്റുന്നട്രാഫിക്.സ്തംഭനം!സ്തബ്ധത!ഏറ്റവുമൊടുവിൽപതിവുപോലെനിയമപാലകർ!യുറേക്കാ….വീണ്ടുമവളുടെഅലർച്ച!“ചിന്തിക്കൂ, അതൊരു ആണായിരുന്നു.നിനക്കത് സാധ്യമല്ല.”അവരവളെതിരുത്തുന്നു.പിന്നെ,റോഡിലൂടെവലിച്ചിഴയ്ക്കുന്നു.ഇപ്പോൾ,അവളുടെതുടയിടുക്കിൽനിന്നുംരക്തപ്പുഴയുടെപ്രവാഹം.മുങ്ങിത്തുടങ്ങുന്നനഗരം!അവളുടെആർത്തവനാളുകൾക്ക്ശേഷംനഗരത്തിൽ നിന്നുമാരക്തപ്പുഴവറ്റിപ്പോയേക്കാം.അപ്പോഴുംഅടിത്തറയിളകിയകെട്ടിടഭിത്തികളിൽത്തട്ടിഅവളുടെഅലർച്ചകളങ്ങനെഉച്ചത്തിലുച്ചത്തിൽപ്രതിധ്വനിച്ചേക്കാം.യുറേക്കാ….🟫

എന്റെ രാത്രി

രചന: മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാത്തുകാത്തു ഞാനിരുന്നുരാവിതേറെ നേരമായിരാപ്പാടി പാടും പാട്ടിൻരാഗമെന്നിൽ കുളിരുപകർന്നു ശരറാന്തൽ തിരിതാഴ്ത്തിരാനിലാവ് നോക്കിയിരുന്നുരാവിതേറെ നേരമായികാത്തുകാത്തു ഞാനിരുന്നു ഒന്നുകാണാൻ പൂതിയായിഒന്നുപുണരാൻ ദാഹമായിഇഷ്ടവിഭവം ഒരുക്കിവെച്ചുപട്ടുമെത്ത വിരിച്ചുവെച്ചു വിരിഞ്ഞമാറിൽ തലചായ്ക്കാൻവിടർന്നകണ്ണിലെ പ്രണയംകാണാൻഇമ്പമുള്ളൊരു രാഗംമൂളാൻഇക്കിളിയീ രാവിലുണർന്നു ഇന്നുവരും ഇന്നുവരുംഎന്നുള്ളിൽ ഓർത്തിരുന്നുഎന്നുമെന്ന പോലെയിന്നുംകള്ളനെന്നെ കബളിപ്പിച്ചു…

ഭയമരുത്….👁️

രചന : ശിവൻ✍ വെളുത്ത മൂഷികൻ കരണ്ടു തിന്നവലം കണ്ണിൻ്റെ പാതി കാഴ്ചയിൽകണ്ടത് വലിയൊരു പെരുമ്പാമ്പിൻ്റെഅടിവയറിലെ മുഴച്ച് നിന്ന വലിപ്പമാണ്. നരഭോജിയായ കടുവയുടെകൂർത്ത നഖങ്ങൾ കടം വാങ്ങിഞാനത് പിളർന്നു നോക്കി. എല്ലുകൾ നുറുങ്ങിയ മൂഷികൻതലയില്ലാതെ കിടക്കുന്നത്കണ്ടപ്പോൾ അറപ്പോടെ നാസികതൻ്റെ ഇരു സുഷിരങ്ങളുംചെമ്പക…

വനം വെള്ളപൂശുമ്പോൾ

രചന : ഹരിദാസ് കൊടകര✍ വനം വെള്ളപൂശുമ്പോൾ..മദ്ധ്യവർത്തിയുംഇളകുന്ന ബഞ്ചുംഅംഗഭംഗം വന്നവാരം കണക്കുകൾ തേപ്പിനായ് വെള്ളിടി-വെണ്ണയാക്കുമ്പോൾ..ചുവരു വിള്ളലിൽഭ്രമ ശീർഷം തണുപ്പ്.അടുക്കുതെറ്റുന്നപാത്രമരിപ്പുകൾപാതയിടുക്കിലുംപെറ്റുകൂടുന്ന ചൂത്.ഉഷ്ണനാഗങ്ങൾമുടന്തുന്ന വാചകംകരയ്ക്കടുക്കാത്തശിലാഗുണങ്ങൾ.അഹിത മർമ്മരം.വഴി വിലങ്ങിയ-നാരായവേരുകൾ.വരുതി കെട്ടുന്ന-ഭീതം തണൽപ്പുര.നിഴലുറയ്ക്കാത്ത-പാതയിരിപ്പിലും-ഇരുകൈ നിറച്ചും;ഗതി വിറപ്പുകൾ.തല താഴ്ത്തിയ-ശതാവരി മുള്ളുപോൽവിലജ്ജ വാദങ്ങൾ. കാടും കരടുംവെള്ളയാകുമ്പോൾഅമിതത്തിലാശങ്ക..മല മുകളിലെസസ്യം പനിപ്പ്.കാമ്പിൽ കനപ്പ്.പൊള്ളുമിലഞ്ഞിയിൽ-പൊഴിയുന്ന…

മെയ് ദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യുംതൊഴിലാളികളുടെ ദിവസംഅദ്ധ്വാനത്തിൻ അവകാശങ്ങൾനേടിയെടുത്തൊരു ദിവസംമെയ്ദിനം ജയ് ജയ് മെയ്ദിനംകൊണ്ടാടുക ജയ് ജയ് മെയ് ദിനംസർവ്വരാജ്യത്തൊഴിലാളികളുടെത്യാഗസ്മരണകളുണരട്ടെസംഘടിച്ച് നേടിയെടുത്തൊരുവീര ഗാഥകളുയരട്ടെമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ് മെയ്ദിനംഅടിമത്വത്തിൻ ചങ്ങലപൊട്ടിമുറിഞ്ഞുവീണൊരു ദിവസംഅടിച്ചമർത്തൽ തടഞ്ഞുനിർത്തിയവീരസ്മരണതൻ ദിവസംമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക…

അകന്നവഴിയിൽ

രചന : ബാബു തില്ലങ്കേരി ✍ യൂദാസിനെയുംഒറ്റിയയാദിവസത്തിലാണ്മണ്ണ് വറ്റിവരണ്ടത്.തിരിച്ച് നടക്കുന്തോറുംവരിഞ്ഞുമുറുക്കുന്നഗീവത്സിയൻ കാറ്റ്.വിറകുവെട്ടിവെള്ളം കോരിതളർന്ന മേനിയിൽയുദ്ധത്തിൽതകർന്ന രക്തക്കറകുമ്പസാരക്കൂട്തകർക്കുന്നു.ചർച്ചചെയ്യപ്പെടാതെപോകുന്നഒറ്റപ്പെട്ടവന്റെ ദൈന്യതകൾ,ആത്മഹത്യകൾ,ബലാത്സംഗങ്ങൾ,കൊലപാതകങ്ങൾ,വ്യക്തിഹത്യകൾ.മാറ്റിനിർത്തിയപട്ടിണികൾനോവുകള്‍നിലാവുകൾ.അപ്രത്യക്ഷമാകുന്നഅടയാളങ്ങളിൽ,കാഴ്ച നഷ്ടപ്പെടുന്നകൃഷ്ണമണികളിൽ,മാത്രം ഉറ്റുനോക്കുന്നഅകകാമ്പുകൾ.തിരിച്ച് വരാത്തത്രയുംഅകലത്തിൽ, മനസ്സ്അകന്നുപോയിരിക്കുന്നു.ഏച്ചുകെട്ടിയ ചിന്തകൾഒടിഞ്ഞുതൂങ്ങിയമൂലയിൽ കൂടിചേരലിനായികാതോർത്തിരിക്കുന്നു.