കൈയ്യക്ഷരം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ കൈയ്യാലെഴുതിയയെഴുത്തുകൾകണ്ടാലോയൊരഴകായിയുണ്ടാംകുഞ്ഞിലേയെഴുതിയുറച്ചെന്നാൽകൈയ്യക്ഷരമതേഴഴകായിയെന്നും. കമ്പനമുള്ളോരെഴുത്താണികളാൽകൈവശമായോരെഴുത്തുകളെല്ലാംകൈമോശമാവാതതുണ്ടെന്നാൽകൈവല്ല്യാമൃതമനുഗ്രഹമായെന്നും. കൈപ്പട കൊള്ളാത്തൊരുത്തനോകെട്ടവനാണെന്നൊരുശ്രുതിയുണ്ടേകെട്ടൊരു കൈപ്പട കണ്ടാലറിയാംകനപ്പെട്ടൊരുക്രൂരതയതിലായുണ്ട്. കാലേയെഴുതിയ കൈപ്പാടുകളിൽകൈയ്യാലെഴുതിയ വരമാല്യങ്ങൾകാലത്തിന്നുമതു ദിവ്യം പോലായികനകചെപ്പിൽഒളിയായെന്നും ഭദ്രം. കേരള നാട്ടിലെ ചെപ്പേടുകളിലായികെട്ടിവെച്ചോരെഴുത്തോലകളിൽകനലായുള്ളോരെഴുത്തുകളൊഴുകികൈയ്യാലെഴുതുമെഴുത്താണികളാൽ. കളരികളുണ്ടായിരുന്നന്നിവിടെകാത്തിരുന്നോരാശാട്ടികളുമായികൈയ്യാലക്ഷരമെഴുതും മണ്ണിൽകൈയ്യക്ഷരങ്ങളുരുട്ടിയൊരുക്കും. കേട്ടെഴുത്തും കണ്ടെഴുത്തുമായികുതിക്കുന്നോരാ പാഠശാലകൾകേളികൊട്ടുന്നോരുറപ്പിലായിയാകനകാക്ഷരങ്ങളുരുത്തിരിയുന്നു. കവിയായാലുമദ്ധ്യേതാവായാലുംകൈയ്യക്ഷരമതുത്തമമാകണംകണ്ടാനതിനൊരു ചന്ദം വേണംകാണുനോർക്കതുചിതമാകേണം. കാഴ്ചക്കാർക്കതുയാനന്ദമായികൈകൊണ്ടുരുട്ടിയയരുളുകൾകെട്ടും മട്ടും…