സെമിത്തേരിയിലെ പൂച്ചകൾ
രചന : ജിബിൽ പെരേര✍ മുക്കുവക്കോളനിക്കടുത്തുള്ള സിമിത്തേരി നിറയെ പൂച്ചകളാണ്.പരിസരമാകെ തൂറിയും മുള്ളിയുംറീത്തുകളുംപൂക്കളുംമെഴുകുതിരികളുംമാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചുംഅവർ അവിടെയാകെ വിഹരിച്ചു.ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്പള്ളിക്കാർ ചട്ടം കെട്ടിയിട്ടുംഅനുദിനം അവ പെരുകി വന്നു.പട്ടിണിഅസ്ഥിക്കോലങ്ങളാക്കിയപൂച്ചകളുടെപാതിയൊട്ടിയ വയറുംഎല്ലുന്തിയ മേനിയും കണ്ട്കണ്ണീർ പൊഴിയ്ക്കാൻആ ഇടവകയിൽആകെയുണ്ടായിരുന്നത്മുക്കുവക്കോളനിയിലെ മൂപ്പനുംഅവിടെയുള്ള മുക്കുവരുമായിരുന്നു.ഒരിക്കലെങ്കിലുംപൂച്ചകളെവയർ നിറയെ ഊട്ടണമെന്ന ആഗ്രഹം…