പ്രണയം അൻപതിൽ (ഗദ്യ കവിത )…. Sunu Vijayan
ഇന്ന് എന്റെ ജന്മദിനമാണ്.അൻപതാം പിറന്നാൾ.അവൾക്ക് നാൽപ്പതു കഴിഞ്ഞിരിക്കുന്നു.അവളുടെ മുഖമിപ്പോൾ എത്ര മനോഹരമാണെന്നോ.ആ കണ്ണുകളിൽ ഇപ്പോൾ എത്ര തെളിച്ചമാണ് !ഞാൻ മുൻപൊരിക്കലും അവളുടെ കണ്ണുകളുടെ നിർമ്മല ഭാവം ഇങ്ങനെ കണ്ടിട്ടില്ല.മധ്യവയസ്സിലെ പ്രണയം പൂത്തുലഞ്ഞ ചുവന്ന വാകമരങ്ങൾ പോലെയാണ്..അതിമനോഹരമായ ഭംഗിയും തീവ്രതയും ആണതിന്.നിങ്ങൾക്കെത്ര വയസ്സായി…