വിടപറയുന്ന ഡിസംബർപ്പൂക്കൾ ….. Muraly Raghavan
ഡിസംബർ നീയൊരു പാവം,ദളങ്ങൾകൊഴിയുന്ന പുവുപോലെയാണ്.വിടർന്നു കൊഴിയുന്ന പൂക്കൾസൗരഭ്യം പരത്തിയിതളുകളെല്ലാംകൊഴിയുന്ന നൊമ്പരപ്പൂക്കൾപോലെ.വിടപറയുന്ന ധനുമാസരാവുകൾമഞ്ഞിൻകണങ്ങളാൽ കുളിരണിയും,മനസ്സുകൾ മലർമന്ദസ്മിതത്താൽകവിതകൾ ചൊല്ലുന്ന സായന്തനങ്ങൾപ്രണയവിരഹങ്ങളെ നെഞ്ചിലേറ്റി .സുന്ദരമായ് വിടർന്നുനിൽക്കുന്നപുഷ്പദളങ്ങൾക്കെത്രയഴകെഴും,പ്രണയത്തിൻ പ്രതീകമാം പനിനീർപ്പൂവുംമനസ്സുകളെ പ്രണയാർദ്രമാക്കുന്നതാംമുല്ലപ്പൂക്കൾതൻ സുഗന്ധങ്ങളുംഎത്രയോ പൂക്കാലങ്ങൾ കണ്ടുണർന്നപ്രഭാതങ്ങളുടെ സൗന്ദര്യമെല്ലാംസ്വന്തമാക്കുന്ന ഡിസംബർ നീയെന്നും,വിടവാങ്ങലിന്റെ വിങ്ങലുകളിൽവിരഹാർദ്രയാകുന്നു , പ്രിയസഖേ ?സ്വപ്നങ്ങളെത്രയോ കണ്ടുറങ്ങിമോഹങ്ങളൊത്തിരിയേകി…