ഭാരതാംബ
രചന : ശ്രീകുമാർ പെരിങ്ങാല.✍ കൈകളിൽ മൂവർണ്ണധ്വജമുയർത്തികുഞ്ഞിളംപൈതലും മുന്നിലെത്തിജയ്വിളിച്ചാരവഭക്തിയോടെകൊടിയൊന്നുയർത്തി വീശി വാനിൽ.ഓർക്കണമീദിനമെങ്കിലും നാംജീവിതം ഹോമിച്ചു പോയവരെതോക്കിനു മുന്നിലും തോറ്റിടാതെഅമ്മതൻകാവലായ് നിന്നതല്ലേ.ചെഞ്ചുവപ്പിൻനിണംവീണ ഭൂമിആ രണഭൂമിയിലൊത്തുചേർന്ന്വീറോടെപോരാടി നേടിയല്ലോസർവ്വസ്വാതന്ത്ര്യത്തിൻ ജീവവായു.ഈ ജന്മഭൂമിതന്നമ്മയല്ലോഭാരതമാതാവിൻമക്കളല്ലോഅമ്മയ്ക്കുരക്ഷ നാം മക്കളല്ലേകാത്തിടാമംബയെ പൊന്നുപോലെ.മതമതിലിന്നു നാം തച്ചുടച്ചാൽതകർക്കുവാനാവില്ല,യീമതിലുംനെഞ്ചിലാത്തീപ്പൊരി ചേർത്തുവെച്ച്കാക്കണമീദേശമൊത്തുചേർന്ന്. ഒരേയൊരിന്ത്യാ ഒരുപോൽജനതസൗഹൃദസുന്ദരമാകണമിന്ത്യാവേണ്ടനമുക്കീ മതഭ്രാന്തിനിയുംസാഹോദര്യം വാഴണമിവിടം.സൗഹൃദസുന്ദര…