എന്റെ പ്രണയമേ…
രചന : ശാന്തി സുന്ദർ .✍ എന്റെ പ്രണയമേ…ഇനിയുമെന്തിനാണ്വെറുതെ വെറുതെകരയുന്നതെന്ന്നിലക്കണ്ണാടിക്ക്മുന്നിൽനിൽക്കുമ്പോൾകണ്ണുകൾ ചോദിച്ചു.നിന്നെ നോവിച്ചപ്രണയത്തെകടലിലേക്ക്വലിച്ചെറിയണമെന്ന്ഹൃദയം പറഞ്ഞു.നോവ് മാത്രംബാക്കിവെച്ചു പോയപ്രണയമേ…ചിന്തകൾക്കൊട്ടുംസമയം കൊടുത്തില്ലഞാനും!എന്റെ തലച്ചോറിനുള്ളിൽനിന്നുംനീ പറഞ്ഞചെളിപുരണ്ടവാക്കുകളെഅധരങ്ങളിൽനീ പകർന്നവിഷംപുരട്ടിയചുംബനത്തെചിതലുകയറുന്നനിന്റെ ഓർമ്മകളെനീറുന്ന വേദനയോടെപിഴുതെടുത്ത്മൺകുടത്തിലാക്കിചുവപ്പ് പട്ടുതൂവാലയാൽചുറ്റിക്കെട്ടിആളൊഴിഞ്ഞകടലിലേക്ക്പൊട്ടികരഞ്ഞുഒഴുക്കിവിടുമ്പോൾകരയിലേക്ക്കയറിവന്നൊരുഞണ്ട് ചോദിച്ചുനീ ഭൂതത്തെയാണോപ്രണയിച്ചതെന്ന്.