പൊന്‍ ചിങ്ങക്കുളിരിലേക്ക് …. ശ്രീരേഖ എസ്
പൊന്‍ ചിങ്ങക്കുളിരിലേക്ക്പ്രഭാത സൂര്യൻപൊൻകിരണങ്ങൾപൊഴിക്കവേ,പ്രകൃതിയുടെ പച്ചപ്പുകളിൽഉണർവ്വിന്റെ വസന്തരാഗ-വിസ്താരം…. കുരവിയിട്ടാനയിക്കാൻപഞ്ചവർണ്ണക്കിളികൾതാലം പിടിക്കുന്നമുക്കുറ്റിയും തുമ്പയും. സദ്യയൊരുക്കുന്നതെച്ചിയും മന്ദാരവും.മധുരം വിളമ്പാന്‍പൂത്തുമ്പിപ്പെണ്ണ്. ദശപുഷ്പങ്ങളുടെനിറച്ചാർത്തുമായ്,ഓരോ മനസ്സിലും ഇനിആര്‍പ്പുവിളിയുടെഓണക്കാലം….പൂക്കളുടെ ഉത്സവകാലം,നാടൻ ശീലുകളുടെപൂവണിക്കാലം,നാടും നഗരവുംകൊണ്ടാടും കാലം,മലയാളമനസ്സുകൾതുടികൊട്ടും കാലം…..