സ്വർഗ്ഗവും നരകവും
രചന : മംഗളാനന്ദൻ✍ സ്വപ്നചാരിയാം മർത്ത്യ-ഭാവന മരുവുന്നു,സ്വർഗ്ഗീയസുഖമെന്നു-മരുളും കൊട്ടാരത്തിൽ.മരണം കൊതിക്കുന്നവ്യാകുലചിത്തങ്ങളുംശരണമായിക്കാണ്മൂപരലോകത്തിൻ സ്വർഗ്ഗം.പരലോകത്തെക്കുറി-ച്ചറിയില്ലെനി,ക്കെന്നാൽ,നരലോകത്തിൽ സ്വർഗ്ഗ-നരകങ്ങളെ കണ്ടേൻ.ഭവസാഗരത്തിന്റെക്ഷോഭത്തിൽ മുങ്ങിത്താഴുംയുവതയ്ക്കീനാടൊരുനരകം മാത്രം പാരിൽ.സമ്പത്തു വാരിക്കൂട്ടിക്കൈവശമൊതുക്കുന്നസമ്പന്നർ സ്വർഗ്ഗം തേടി-പ്പറന്നു നടക്കുന്നു.ഇഹലോകത്തിലിവർസൗഖ്യങ്ങൾ നുകരുമ്പോൾസഹജീവികളന്നംകിട്ടാതെ മരിക്കുന്നു!വറുതി മാറ്റാനെങ്ങു-മലയും പതിതർതൻചിറകു കരിയുന്നസ്വപ്നങ്ങൾ പൊലിയുന്നു.ചേരികളുണ്ടാകുന്നുനരകം പെരുകുന്നുപേരറിയാത്തോർ ചാവേ-റുകളായ് മറയുന്നു.അക്ഷരം നിഷേധിക്ക-പ്പെട്ട പൈതങ്ങൾ പിന്നെഭക്ഷണം…