Category: കവിതകൾ

ഓണം വരുന്നു

രചന : ശ്രീകുമാർ എം പി✍ ഓടിവാ ഓമനകളെഓണം വരുന്നുആടിടുന്നാ പൂക്കളെല്ലാംനിങ്ങളെ നോക്കിപാറിവന്ന പൈങ്കിളികൾപാടിടുന്നെഊരുചുറ്റും തുമ്പികള്തുള്ളിടുന്നെമൂടിവച്ച വർണ്ണച്ചെപ്പുതുറന്നുപോയെമുറ്റത്തു പൂക്കളങ്ങൾവിടർന്നു വന്നെമുല്ലപ്പൂ ചൂടി നല്ലയംഗനമാര്ചുവടുവച്ചു ചേലോടെയാടിടുന്നെമുക്കുറ്റിപ്പൂക്കളുടെചിരികൾ കണ്ടൊമൂവ്വാണ്ടൻ മാങ്കൊമ്പിലെയൂഞ്ഞാൽ കണ്ടൊചന്ദനച്ചാർത്തണിഞ്ഞമാനം കണ്ടുവൊചിന്തകൾ പൂക്കുന്നമണ്ണ് കണ്ടുവൊമൂടിനിന്ന കാർമുകില്പെയ്തൊഴിഞ്ഞുമൂളിവന്നു കാർവണ്ടുകൾമധുരമുണ്ണാൻആലിലകളാടിടുന്നചിലമ്പൊലി കേട്ടൊആവണിപ്പൂക്കളുടെചിരികൾ കണ്ടുവൊചന്തമേറും ചെന്തെങ്ങിൻകാന്തി കണ്ടുവൊചാമരം…

രക്തപുഷ്പം

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ കാട്ടിലും നാട്ടിലുംമട്ടിലുംസുന്ദരിയായ്ക്ഷേമചന്ദ്രര തടത്തിലുംതിരി കൊളുത്തി……വഴിയിലെ വെട്ടമായിജീവിത വഴിയിലെഹോമാഗ്നിയായി……ഇന്നും വാഴുന്നുഹിമവാൻകൈയിലുംഈ മണ്ണിലുംമറുമണ്ണിലുംശാസ്ത്ര താളിലും….ശമന രസകുടംപേറിപാലാതൻ ചാരേനിണമുത്തുംപേറി….കണ്ടു കൊതിപൂണ്ടുകാവൃമില്ലാ മനംനീല തൂവാലയുംധവള കീറും കാട്ടി മാനം….എൻ ശമനം മടക്കിഎൻ ചാരത്തണഞ്ഞു നീ….രക്തദാഹിയാംകോടാലി മന്നൻകണ്ണേറിഞ്ഞുരക്തപുഷ്പയെ…..കാട്ടാളാ കാക്കണേകാട്ടിൻ നെയ്യ്ത്തിരിവെളിച്ചമാണവൾ……ഉരയല്ലെ…

നെൽസൺ ഫെർണാണ്ടസിൻ്റെ പക്ഷികൾ!

രചന : സെഹ്റാൻ✍ നെൽസൺ ഫെർണാണ്ടസ് കവിതയെഴുതുമ്പോൾവെള്ളത്താളിൽ വരികൾ കഴിഞ്ഞ്ബാക്കിവരുന്നയിടങ്ങളിൽവിഷാദത്തിൻ്റെയും, വിഭ്രമങ്ങളുടെയുംകറുത്ത ചിറകുകളുള്ള പക്ഷികളെവരഞ്ഞിടുമായിരുന്നു!നെൽസൺ ഫെർണാണ്ടസിൻ്റെ കവിതകളിലൂടെസഞ്ചരിക്കുന്നവർ വരികളെ അവഗണിച്ച്വരകളിലെ പക്ഷിച്ചിറകുകളിൽതലകീഴായി തൂങ്ങിക്കിടന്ന് അയാളുടെലോകത്തെ വീക്ഷിച്ചുപോന്നു.(വിരുന്നിന് ക്ഷണിക്കപ്പെട്ട അതിഥികൾമന:പൂർവ്വം ഭക്ഷണം ഒഴിവാക്കി മദ്യം മാത്രംസേവിക്കുന്നത് എത്ര അപഹാസ്യകരമാണെന്നയാൾഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.)വരകൾ വരികളെ വിഴുങ്ങുന്നുവെന്ന്അഭിപ്രായപ്പെട്ടവരോട്…

“സഹയാത്രികനെത്തേടി “

രചന : നവാസ് ഹനീഫ് ✍ കണ്ണീരുറഞ്ഞതൻ കൺപോളകളിൽകനത്ത നോവിന്റെയുറവിടം തേടുമാ….ഗതകാലസ്മരണകൾ അയവിറക്കിഇനിയുള്ള യാത്രയിൽ കൂടെയാരെന്നുള്ളചിന്തയിൽ നിന്നുണർന്നു….ചുളുങ്ങിയ ശരീരത്തിലെവാടാത്തയോർമ്മകളിൽ നിന്നുംചുരുക്കിയെഴുതുന്ന ജീവിതകഥഹൃദയത്തിൽ വിങ്ങലോടെയോർത്തുഞാനിവിടെ കുറിക്കുന്നു….ഹൃസ്വമാം ജീവിതയാത്രയിൽപരിചിതരായി ജീവിതം ഒത്തുപങ്കിടും മുന്നേസഹയാത്രികൻ വിടപറയേണ്ടി വന്നപ്പോൾതേങ്ങലിൽ മനസ്സും ശരീരവുംതളർന്നുലഞ്ഞപ്പോൾനിർവ്വികാരതയോടെ കൂടെയുള്ളവർമുഖം ചുളിച്ചു നിന്നപ്പോൾ….കാലങ്ങളോളം സാന്ത്വനമേകിഹൃദയത്തോട്…

പ്രണയമൊഴികൾ

രചന : ബേബി സരോജം ✍ മിഴികൾ തുറന്ന്വഴികൾ നോക്കിസഞ്ചരിച്ച മാത്രയിൽവഴിയിൽ നിന്നൊരുതൊട്ടാവാടിച്ചെടിയെന്നെതൊട്ടുടൻ വാടി…മനസ്സിൽ കയറിക്കൂടിയപ്രണയം പോലെ….ഈ യാത്ര ഒടുങ്ങുന്നതിൻമുന്നേയീ പ്രണയംമൊഴി ചൊല്ലേണ്ടി വന്നു.വഴികളിൽ കാലിടറാതിരിക്കുവാൻകല്ലുംമുള്ളും ഇല്ലാത്തിടം തേടി ….അപ്പോഴുമാ പ്രണയംമാത്രംഹൃദയത്തുടിപ്പിനൊത്തുനൃത്തം ചവുട്ടിമെതിച്ചു….മിഴികളടച്ചാലുംതുറന്നാലും മനോമുകുരിത്തിലാപ്രണയം പൂത്തുലഞ്ഞു നിന്നു….പ്രണയം മധുരംതരുമെന്നത് സാങ്കല്പികമാത്രയിൽമിന്നിത്തെളിയുന്നതീപ്പൊരി മാത്രം….അകാരണമായിഅസ്വസ്ഥതകൾക്ക്അവസരംമൊരുക്കാനായിഅനവസരത്തിൽ…

ഓണം….. തിരുവോണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഓണം വീണ്ടും അരികിലെത്തീടുമ്പോൾഓർത്തുപോയി ഓർക്കാതിരുന്നകാര്യംഓർത്തപ്പോളൊരുപാട് വേദനയുള്ളത്തിൽഓടിയെത്തി ഇന്നത്തെ ഓണമോർത്ത് ഓണമായിരുന്നല്ലോ മലനാട്ടിലെന്നെന്നുംമാവേലി വാണൊരാ നല്ലകാലംവലുതില്ലചെറുതില്ല എല്ലാവരും ചേർന്ന്സന്തോഷം പങ്കിട്ട സുവർണ്ണകാലം രാജാവും പ്രജകളും തുല്യരാണെന്നത്രാജാവുതന്നെ പഠിപ്പിച്ചകാലംകള്ളത്തരങ്ങളും പൊളിവചനങ്ങളുംആർക്കുമറിയാത്ത ശ്രേഷ്ഠകാലം മാവേലിത്തമ്പ്രാന്റെ ഭരണത്തിൽ സഹികെട്ട്ആൾമാറാട്ടം ചെയ്തതു…

“എന്നെയും ചേർത്തു സ്കൂളിൽ”

രചന : നിസാർ റഹീം ✍ മുൻപൊരുകാലം ചേർത്തു..കുഞ്ഞിനെദേശത്തുണ്ടൊരു പാഠ..ശാലയിൽ.നാട്ടിലുണ്ടൊരു സ്കൂളെന്നാണേൽനാട്ടിൽ കുട്ടികൾ പഠിക്കും സ്കൂളത്.സ്കൂളിൽചേരാൻ ഉള്ളൊരുപോക്ക്നടക്കും വഴിയിൽ കാഴ്ച്ചകളേറെ.അച്ഛൻവിരളിൽ തൂങ്ങികൊണ്ടവൻപുത്തൻ കാഴ്ചകൾ കണ്ടുനടന്നു.ഗേറ്റ്കടന്നു മുറ്റത്തെറ്റി,മുറ്റം നിറ-യേ കുട്ടിപറവകൾ!കളിയും ചിരിയും ഓട്ടവും തുള്ളലുംസ്കൂളിൻ അങ്കണം കേളീരംഗം.മുഴങ്ങുംമണിയത് കേട്ടവനറിഞ്ഞുസ്കൂളിൻ സമയം തുടങ്ങീട്ടെന്ന്.മീശക്കാരൻ ഗുരുവിൻ…

മനസ്സ്

രചന : തോമസ് കാവാലം. ✍ മനമുണ്ടായിട്ടു കാര്യമുണ്ടോമനസ്സില്ലെങ്കിൽ പിന്നെന്തുഗുണംഅറിവുണ്ടായിട്ടുമെന്തു കാര്യംഅയൽക്കാരനെയറിയില്ലെങ്കിൽ. മനസ്സിനുള്ളിലുയർത്തിവെച്ചോർമനസ്സറിയാതെ പറഞ്ഞവമനസ്സിനേകുന്നയാഘാതങ്ങൾമനസാക്ഷിക്കു മനസ്സിലാകും. മനസ്സൊരുപക്ഷിയായീടുകിൽമനംപോലതു പറന്നീടട്ടെപ്രണയമാനത്തതാകമാനംപ്രപഞ്ചസത്യമായ് പുലരട്ടെ. മനസ്സിലാക്കിയോരേറെയുണ്ടാംമനസ്സില്ലാത്തവരാണെങ്കിലുംമനസ്സിലാകാത്തപോലെയവർമനസ്സുകൊണ്ടകന്നായിരിക്കും. സ്വാർത്ഥരോ നേടുന്നു തൻ കാര്യങ്ങൾസ്വന്തം കാൽപ്പാടുകൾ നോക്കുന്നവർസമൂഹതൽപരർ നിസ്വാർത്ഥരാംസാഹാനുഭൂതിയവർക്കു സ്വന്തം. തമസ്സിലങ്ങനിരുന്നുപോയോർതമസ്സിലാനന്ദം കണ്ടിരിക്കുംജ്യോതിയിലാനന്ദം,കണ്ടീടുവോർജ്യോതിസ്സായ്,മിന്നുമീ മന്നിലെന്നും.

ജീവിതം പറഞ്ഞത്✍️

രചന : പ്രിയ ബിജു ശിവകൃപ ✍ ആർദ്രമാമൊരു വേനൽ മഴയത്ത്കുഞ്ഞു പൈതലായമ്മ തൻ ചാരത്ത്നിർത്തലില്ലാത്തൊരാർത്തനാദത്തിനെകെട്ടിയിട്ടമ്മയമ്മിഞ്ഞപ്പാലിനാൽപിച്ച വച്ചു നടന്നൊരാ നാളുകൾനക്ഷത്രങ്ങളോ മിന്നിതെളിയുന്നുആനന്ദാശ്രുക്കൾ വന്നു നിറഞ്ഞിട്ടാകാഴ്ച മങ്ങിയെന്റച്ഛന്റെ കണ്ണിലായ്വാത്സല്ല്യധാരകൾ ഉറവ വറ്റാതെഏറ്റുവാങ്ങി ഞാൻ രൂപാന്തരങ്ങളാൽബാല്യകാലത്തിൻ കുഞ്ഞിക്കുറുമ്പുകൾകൗമാരത്തിലും നർത്തനമാടുന്നുവർണ്ണ സ്വപ്നങ്ങൾ ചിറകു വിരിക്കുന്നഭംഗിയേറിടും വാസന്ത…

“Social മീഡിയ”

രചന : നിസാർ റഹീം ✍ Social മീഡിയ നെഞ്ചിലണച്ചുRelevant എന്നൊരു സുന്ദരവാക്ക്.Social മീഡിയ മാറിലണച്ചുIrrelevant എന്നൊരു പാഴിന്റെവാക്ക്.രണ്ടു വാക്കിനേം കൂട്ടിപിടിച്ചുകൂട്ടം ഓടി തുള്ളികൊണ്ടോടി.ഇടക്ക് നിൽക്കും തോണ്ടി നോക്കുംRelevant ഏത്? irrelevant ഏത്?Relevant എല്ലാം irrelevant ആക്കുംIrrevelent എല്ലാം relevant ആക്കും.മായക്കാരും…