Category: കവിതകൾ

സമയം

രചന : ബിനു. ആർ.✍ തെറ്റാത്ത സമയവും തൂക്കി ഞാൻതെക്കോട്ടുനോക്കി നടന്നീടുന്നുതെക്കിൻനാഥനൊരിക്കലെന്നോടുചൊല്ലി,തെക്കിനിയിൽ പോയിശാന്തനായ്ഉറങ്ങീടണം.കാലം പിൻവിളിയിൽ സമയമായെന്നമുഹൂർത്തം കാര്യമായിത്തന്നെചൊല്ലീടവേ, ചിന്തകളെല്ലാം ചുരുട്ടിക്കൂട്ടിസമയമെന്ന പരാധീനതയിൽസമയത്തെ സമരസമായ് കൂട്ടുപിടിച്ചുതിരിഞ്ഞു നോക്കീടുന്നു.ചിലനേരമെന്നിൽ ശ്വാസനിശ്വാസങ്ങൾചിലമ്പിട്ടുതോന്ന്യസങ്ങളായമർമ്മരമാകുന്നു.ചിന്തകളെല്ലാം ഭയത്തിൻമുനകളാകുന്നുചിരികളെല്ലാം കരച്ചിലിൻവക്കിലെത്തുന്നു.പിറന്നുപോയവരെല്ലാം ഗദ്ഗദമായ്കുറുകുന്നുപിന്നോട്ടുനോക്കുമ്പോഴെല്ലാംമറഞ്ഞുപോയവർ പലനിലകളിൽകൈയ്യാട്ടി വിളിക്കുന്നുപലതിലൊന്നിൽ കൂടെപ്പിറന്നവനുംനോക്കി നിൽക്കുന്നു.സമയമിപ്പോളൊരു പേക്കിനാവായിസ്വയംനിന്നാടുന്നു,വാമഭാഗത്തിന്റെജല്പനങ്ങൾകേട്ടീടാതെ,നിശ്ചിതമായശബ്ദത്തിൽകർണ്ണങ്ങൾ കൊട്ടിയടച്ചീടുന്നു.

വായില്ലാക്കുന്നിലപ്പൻ

രചന : മംഗളാനന്ദൻ✍ പഞ്ചമിതന്നുദരം പേറിയപന്ത്രണ്ടു ശിശുക്കളെയും തൻസഞ്ചാരപഥങ്ങളിലച്ഛൻഅഞ്ചാതെയുപേക്ഷിച്ചത്രേ! പൊക്കിൾക്കൊടിയറ്റ കിടാങ്ങൾഇക്കാണും മലകൾ താണ്ടിദിക്കെങ്ങും തിരയുകയാകാംമക്കൾക്കറിയാത്ത പിതൃത്വം. വായില്ലാക്കുന്നിലെയപ്പൻവാവിട്ടു കരഞ്ഞവനല്ലനേരിട്ടു മൊഴിഞ്ഞതുമില്ലവേറിട്ടൊരു വിധിനേരിട്ടോൻ! വിധി കൂട്ടിയിണക്കിയതല്ലോനിധിയാമൊരു ചണ്ഡാലികയെവരരുചിയുടെ ബ്രാഹ്മണ്യത്തിനുവഴി വേറെയില്ലാതായി. ഭ്രഷ്ടായവനൊപ്പം കൂട്ടിവേട്ടവളാം കന്യകയെത്താൻശിഷ്ടംനാൾ ദേശാടകരായ്ഇഷ്ടം പോലെങ്ങുമലഞ്ഞു. വഴിനീളെയുണർന്നൊരു കാമംവരരുചിയിൽ നിന്നുതിളച്ചു.ഭ്രഷ്ടായ…

ജരൻ

രചന : സുദേവ് ബി✍ ഒരുതണ്ടെടുത്തവൻ സുഷിരമിട്ടുപ്രാണനതിനേകി നാദം പ്രതിധ്വനിച്ചു.കാലിച്ചെറുക്കനെ ചേർത്തണച്ചുമുളന്തണ്ടിനെ മുത്താൻ മുഖത്തു വെച്ചുചെറുവിരൽ മെല്ലെ തൊടുത്തുവെച്ചുമയിൽപ്പീലി നെറുകിൽ തിരുകിവെച്ചുതിരുപാദമൊന്നിൽ പിണച്ചുവെച്ചുകൃഷ്ണനാദ്യപാഠങ്ങൾ പഠിച്ചെടുത്തുവൃന്ദാവനം മുഗ്ധ സാരംഗിതൻശീകരമേറ്റു തളിർത്തു നിന്നുവേഗം പിരിഞ്ഞവർ വീണ്ടുമെത്താൻനദീതീരം സരസ്വതിയെന്നു മാത്രംഒരുതണ്ടെടുത്തവൻ വെട്ടി വെച്ചുഅതിൽ കാരിരുമ്പിൻ ചീളു…

നാടകം

രചന : വർഗീസ് കുറത്തി ✍ സങ്കട വിഹഗങ്ങൾപറന്നു നെഞ്ചിൽ കൊത്തിസഞ്ചിത ഗർവിൻതോലു പൊട്ടി ഞാൻ കരഞ്ഞു പോയ്!അഷ്ടദിക്കിലും കാള –സർപ്പങ്ങൾ വിഷം മുറ്റികൊത്തുവാൻ തക്കം പാർത്തുകിടപ്പു നിശ്ശബ്ദമായ് !സൗന്ദര്യ സരിത്തിലുംഹേമകൂടത്തിൽ പോലുംഈ വിഷം നിറഞ്ഞല്ലോമേഘമേ പെയ്യല്ലേ നീ!വഞ്ചനയുടെ മൂങ്ങകണ്ണുകൾ തള്ളിച്ചതാഅമ്മ…

വിദൃസ്പുരണം

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ അക്ഷരമാലകളാംമലരുകൾപാദത്തിലർപ്പിക്കുന്നു ഞാൻഅക്ഷരശ്ലോക കാവൃസൃഷ്ടിക്കായ്അണിയും അണയും കാവൃം ……കാലംവരക്കും കാവൃങ്ങൾജീവിതമായി വിലസീടുംഈ ഭൂവിൻ മാറിൽചേതപൂവുകളായിടും നാം…..നാലുവരി ജീവിതകഥനാലാളിനായി കുറിക്കുകനാളെമണ്ണാകുംമുൻപെനൽതൂലികയാൽ മന്നവ …..മാറ്റങ്ങൾ തൻമാറ്റൊലിയുണരുന്നുപാദങ്ങൾ ഗമിക്കണംഗമയിൽ പിന്നാലെ…..പണിയും പഠിപുരതന്നിൽവിദ്യാദീപം കൊളുത്തിനറുമണത്തിൽ പണിയുംകാവൃദളമേറയുംവെട്ടമേകേണമേ……വിദ്യാഭ്യാസവാതായനങ്ങൾവെളിച്ചംവീശും നാലുകെട്ടായിവാഴണമതിൽ രാജ്ഞിയായിനറു പൂമ്പൊടിനുകർന്ന്…

“പത്രം – പത്രവായന”

രചന : നിസാർ റഹിം ✍ മതിലിനു മുകളിൽ ആരവം കേട്ടു!വെടിയൊച്ച ശബ്ദം മുറ്റത്തും കേട്ടു!സൈക്കിൾമണിയൊച്ച മുഴങ്ങുംപിറകേചിറകു വച്ചൊരു പത്രമാണ്.ചുറ്റുമതിലിൻ മേലേക്കൂടെപറന്നെത്തിയ പത്രമാണ്.മതിലിനു മുകളിൽ ആരവം കേട്ടുവെടിയൊച്ച ശബ്ദം മുറ്റത്തും കേട്ടു.മഞ്ഞുകണങ്ങൾ പൊഴിഞ്ഞു വീണുപക്ഷിക്കൂട്ടങ്ങൾ ഓടിയൊളിച്ചു.വീട്ടിൽ കയറാൻ ഊഴവും കാത്ത്മുറ്റത്തെ മഞ്ഞിൽ…

മിഴിനീർ പൂക്കൾ

രചന : സതീഷ് കുമാർ ജി ✍ ചിലങ്കതൻ സ്വരം നിലച്ചു ജീവനിൽഅരങ്ങൊഴിഞ്ഞൊരാസ്വനങ്ങൾ പോകവേഉതിർന്നു കണ്ണികൾ ചിതറി വീണിടുംപൊള്ളയാമൊരു മണികൾ മാത്രമായ്. അലയാഴിപോലെയാ ഹൃദയനൊമ്പരംചിതറി വീണൊരാ മിഴിനീർപ്പുക്കളായ്അറിഞ്ഞിടുന്നു ഞാൻ നിന്നകാലനഷ്ടവുംപൊലിഞ്ഞിടുന്നൊരു കിനാക്കളൊക്കെയും. ഇനിയുമെത്തുമോ നിറങ്ങളാടുമോപുലരിപോലവേ കുളിരുകോരിടാൻഅനന്തമാമൊരു പ്രണയനൊമ്പരംഹൃദയഭേദമാ വിരഹവേദന. മിഴികളിലില്ലാ മിഴിനീർതുള്ളികൾപൊഴിഞ്ഞിടുന്നതോ…

ദൈവത്തെ വഞ്ചിച്ചു പാവം ജനങ്ങളെ കൊള്ളയടിക്കുന്ന ചൂതുകളിസ്ഥലങ്ങൾആകുന്ന ദേവാലയങ്ങളെല്ലാംനിസംശയം!

രചന : അനിരുദ്ധൻ കെ.എൻ. ✍ ജീവിതമെന്ന കുരിശു ചുമക്കുന്നപാവങ്ങളായുള്ള ഭക്തജനങ്ങളെകൊണ്ടല്ലോ പിന്നെയും പിന്നെയും ചുമ്മിപ്പുസമ്പാദ്യമുണ്ടാക്കാൻ ദേവാലയങ്ങിൽപാപങ്ങളായുള്ള അജ്ഞർ ജനങ്ങൾ തൻസമ്പാദ്യമേറെയും മന്ത്രതന്ത്രജ്ഞരാംവൈദീക ശ്രേഷ്ഠരാംവേദസാരജ്ഞന്മാർകൊള്ളയടിക്കുന്നു ദേവപ്രീത്യർത്ഥമായ്എന്ന വിവക്ഷയിൽ ദസ്യുക്കളായ് നിന്നുപാലിൽ കുളിപ്പിച്ചു നെയ്യിൽ കുളിപ്പിച്ചുപാൽച്ചോറൂട്ടുന്നതാം കാഴ്ചകളല്ലയോകാണുന്നു സർവത്ര ക്ഷേത്രങ്ങളിലെങ്ങുംആരെ നന്നാക്കുവാനാകുന്നി സൽകൃയനിത്യമെന്നോണമനുഷ്ഠിപ്പറിയില്ലദൈവങ്ങൾക്കായിട്ടിരിക്കുവാനായല്ലോകെട്ടിപ്പൊക്കീടുന്നു…

ഭാരതാംബ

രചന : ശ്രീകുമാർ പെരിങ്ങാല.✍ കൈകളിൽ മൂവർണ്ണധ്വജമുയർത്തികുഞ്ഞിളംപൈതലും മുന്നിലെത്തിജയ്വിളിച്ചാരവഭക്തിയോടെകൊടിയൊന്നുയർത്തി വീശി വാനിൽ.ഓർക്കണമീദിനമെങ്കിലും നാംജീവിതം ഹോമിച്ചു പോയവരെതോക്കിനു മുന്നിലും തോറ്റിടാതെഅമ്മതൻകാവലായ് നിന്നതല്ലേ.ചെഞ്ചുവപ്പിൻനിണംവീണ ഭൂമിആ രണഭൂമിയിലൊത്തുചേർന്ന്വീറോടെപോരാടി നേടിയല്ലോസർവ്വസ്വാതന്ത്ര്യത്തിൻ ജീവവായു.ഈ ജന്മഭൂമിതന്നമ്മയല്ലോഭാരതമാതാവിൻമക്കളല്ലോഅമ്മയ്ക്കുരക്ഷ നാം മക്കളല്ലേകാത്തിടാമംബയെ പൊന്നുപോലെ.മതമതിലിന്നു നാം തച്ചുടച്ചാൽതകർക്കുവാനാവില്ല,യീമതിലുംനെഞ്ചിലാത്തീപ്പൊരി ചേർത്തുവെച്ച്കാക്കണമീദേശമൊത്തുചേർന്ന്. ഒരേയൊരിന്ത്യാ ഒരുപോൽജനതസൗഹൃദസുന്ദരമാകണമിന്ത്യാവേണ്ടനമുക്കീ മതഭ്രാന്തിനിയുംസാഹോദര്യം വാഴണമിവിടം.സൗഹൃദസുന്ദര…

സ്വാതന്ത്ര്യ സ്മൃതി

രചന : ഷാജി സോപാനം.✍ ദീർഘനാൾ വൈദേശിക –വൈതാളിക ശക്തി തൻ കാരാഗൃഹങ്ങളിൽഅന്ധകാരത്തിൻ തടവിൽ കഴിഞ്ഞു നാം,,,,,ചൂഷണം സഹിക്കയായ് പട്ടിണിദാരിദ്ര്യത്തിൻ കയ്പ്പുനീർ കുടിച്ച നാൾ,,,,,ഒത്തുചേർന്നൊന്നായ്ഗാന്ധിജി കാട്ടിത്തന്ന വഴിത്താരയിൽ ചരിക്കവേ,,,ഇന്നു നാം സ്വാതന്ത്ര്യത്തിൻ മധുരം നുണയുന്നു,,,,കാർഷിക വ്യാവസായിക –വികസന ചക്രവാളങ്ങൾ കടന്നു നാംജനായത്ത…