Category: കവിതകൾ

ദാഹജലം ——– Swapna Anil

കാലമേറെയായ് കിടക്കുന്നു ശരശയ്യയിൽ.മരണം വാതിക്കലെത്തിനിൽക്കുമ്പോൾഓർത്തുപോയെൻ മകനേഒരുനോക്കുകാണ്മതിനായെൻമനം കൊതിച്ചുപോയി.നിൻ പദനിസ്വനം കേൾക്കുവാൻകാതോർത്തുകിടക്കവേദിക്കായദിക്കെല്ലാമെൻന്നരുമക്കിടാവിനേഈറനണിഞ്ഞ മിഴികളോടെ തിരയുന്നുമോഹങ്ങളും മോഹഭംഗങ്ങളും ഒഴികിടുന്നുനീർച്ചാലുകളായ് കൺകോണുകളിൽസമയരഥങ്ങൾ പായുന്ന നിമിഷങ്ങളിൽസായൂജ്യമണയുവാൻ നേരമായ് മകനേദാഹനീരിനായ് കേഴുന്നു ഞാൻഒരുതുള്ളിയെൻ നാവിൽ നീയിറ്റിച്ചീടുക.സ്വപ്നങ്ങളും ജീവിതഭാണ്ഡവുംഇറക്കിവച്ചുകൊണ്ടിനിഏകയായ് ഞാൻ യാത്രചൊല്ലിടട്ടെ. (സ്വപ്ന അനിൽ )

നിൻരൂപം കണ്ണാ….. ശ്രീരേഖ എസ്

ഉരുകുന്നമാനസത്തേങ്ങലിനപ്പുറംവിടരുന്നകദനപൂവിതളിലായ്തെളിയുന്നുണ്ടെപ്പോഴുംനിൻരൂപം കണ്ണാ…കര്‍പ്പൂരധൂമങ്ങള്‍കണ്ണുകൾ ചുംബിയ്‌ക്കെനിറയുന്ന മിഴികളാൽകാണുന്നു ഞാനെപ്പോഴുംനിൻ മോഹനരൂപം കണ്ണാ…വിളിക്കാതെയെത്തുന്നഅഴലിൻ നടുവിലായ്വിളിപ്പാടകലെനീയുണ്ടെന്നറിയുമ്പോൾഞാൻ നീട്ടി വിളിപ്പൂ ….നിൻ നാമം കൃഷ്ണാ..പാണികള്‍ കൂപ്പിഞാൻ തൊഴുതു നിൽക്കെ ,പാഴ്ചിന്തകള്‍ഉള്ളില്‍ നിറയാതെകാക്കണേ…എന്നെ നീയെന്നെന്നും കണ്ണാ..

പ്രണയപ്പ്യൂപ്പകൾ …. സജി കല്യാണി

കാലത്തിന്റെകുത്തൊഴുക്കിൽ പിഴുതുപോയപ്രണയകാലത്തിലെവിടെയോകളഭമണമുള്ളഅവളുടെ ചുണ്ടുകളെതൊട്ടുനോക്കിയിട്ടുണ്ട്.തിടുക്കമില്ലാതെ വാക്കുകളിൽഇഷ്ടം പെരുപ്പിച്ച്ഒപ്പം ചേർത്തുനിർത്തിയിട്ടുണ്ട്.സ്വപ്നം പോലെഒന്നിച്ചു പറന്നുയർന്ന്ആകാശനീലിമയിൽ ചിറകടിച്ച്കൗതുകം പൂണ്ട്വെളുത്ത ആമ്പൽപ്പൂക്കളുടെകഥപറഞ്ഞിട്ടുണ്ട്.വിഷാദത്തിന്റെ തീമുനകളിൽതനിച്ചിരുന്ന് വിലപിച്ചിട്ടുണ്ട്.പൗർണ്ണമിചിതറിവിണമണ്ണിതളുകളിൽവിരലുകൾകോർത്ത്പ്രഭാതത്തെ വെറുത്തുപോയിട്ടുണ്ട്.അപ്പോഴൊക്കെപ്രണയത്തണുപ്പുള്ള കാറ്റിറങ്ങിഉള്ളിൽ അനന്തമായമൗനം നിറച്ചിട്ടുണ്ട്.കത്തുന്ന സൂര്യനെപ്പോലെനിന്നെ വാരിച്ചൂടിയവിശാലതയെപ്രണയമെന്നോ പ്രളയമെന്നോ വിളിക്കാംനീതൊട്ടാവാടിയും താമരയുംഒരുമിച്ചു പൂത്ത ചതുരത്തടാകംകടലുചൂടിയ ആകാശത്തിലെ നക്ഷത്രം.കൈക്കുമ്പിളിലെ നീലജലത്തിൽ വീണ നിലാവ്.വെയിലുപൂത്ത മൺപാതയിലെ…

വൈകൃതം. —– പള്ളിയിൽ മണികണ്ഠൻ

കേരം നിറഞ്ഞൊരു നാടേ‐ നിന്നെകേരളമെന്നാരു ചൊല്ലിമാമലയാളമെൻ നാടേ-നിന്നെഓർക്കുമ്പോൾ ലജ്ജതോന്നുന്നു.ജാതി,മതങ്ങൾ തിരഞ്ഞും-ചേരി-പോരിന്നശാന്തി വിതച്ചും..ശാന്തിതേടി പറന്നെത്തും-പ്രാവിൻനെഞ്ചകം കീറിമുറിച്ചും..‘ദേവചൈതന്യം’ വിളങ്ങും-മുഗ്ദദേവാലയങ്ങൾ തകർത്തും..ആമയമാക്കി നിൻ ചിത്തം-ക്ഷുദ്രശക്തികൾ ചെയ്യുന്നു നൃത്തം.സംസ്കാര സമ്പന്നയാണോ-നിന്റെസംസ്കാരം മണ്ണടിഞ്ഞില്ലേ…സാക്ഷരമാകുവാൻ വെമ്പും-നീയി-ന്നെങ്ങിനെ സാക്ഷരമാകാൻ.സാക്ഷരമാകുകയില്ല-നീയി-ന്നൂഷരഭൂമിയാണല്ലോ.പൊട്ടിപ്പിളരുന്ന നിന്നെ-കണ്ട്പൊട്ടിക്കരഞ്ഞു ഞാനോർക്കും…കേരളമെന്നത് നാടോ-വിവേ-കാനന്ദൻ ചൊല്ലിയ നേരോ.?? (മണികണ്ഠൻ)

നീലക്കുറിഞ്ഞി …. Baiju Thekkumpurath

(ഋതുഭേദങ്ങളോടൊപ്പമല്ലാതെ ഒരു വ്യാഴവട്ടക്കാലം വസന്തത്തിനായ് കാത്തിരിക്കുന്നവൾ നീലക്കുറിഞ്ഞി.. 12 വർഷത്തിലൊരിക്കൽ ഒരുമിച്ച് പൂക്കുന്ന നീലക്കുറിഞ്ഞിയെ 1838 ലാണ് കണ്ടെത്തിയത് … വരും തലമുറയെ കാണാൻ കാത്തുനിൽക്കാതെപൂക്കൾ വിരിഞ്ഞ് 3 മാസം വരെ ജീവിച്ച് എന്നേക്കുമായ് നീലക്കുറിഞ്ഞി മടങ്ങുന്നു…) പൂക്കാലമേറെ വന്നു പോയെങ്കിലുംവന്നില്ലൊരിക്കലും…

ഗുരുവന്ദനം!…. Kurungattu Vijayan

ആചാര്യ ദേവോ ഭവ:പ്രജ്ഞയിലെന്നും വിദ്യനിറയ്ക്കും ഗുരോ നമസ്കാരംജീവിതവഴികളില് വഴികാട്ടികളാം ഗുരോ നമസ്കാരംഅജ്ഞാനാന്ധതതിമിരം മാറ്റും ഗുരോ നമസ്കാരംആജീവനാന്തമാനന്ദമരുളും ഗുരോ നമസ്കാരം!!*പ്രജ്ഞയിലെന്നും കാറ്റും വെട്ടോം നിറച്ച ഗുരുനാഥന്‍പ്രജ്ഞയിലെന്നും നെയ്ത്തിരിനാളം തെളിച്ച ചൈതന്യം‍പ്രജ്ഞയിലെന്നും മാലേയത്തിന്‍ പരിമളം പാരമ്യംപ്രജ്ഞയിലെന്നും നിറഞ്ഞുനില്‍ക്കും ഗുരുസങ്കല്പത്തെവണങ്ങി നില്‍പ്പൂ ഇരവുംപകലും, ഗുരോ നമസ്കാരം!സമസ്തഗുരുവരഗണമേ,…

പ്രണയവസന്തം …. ബേബി സബിന

ഹേമന്തരാവിൽ, ചൊരിയുംദീപ്തമോടെ, ഹിമബിന്ദുവാൽഗാത്രം നനഞ്ഞു കുളിർക്കെ,ഒരുമാത്ര പുഞ്ചിരി പ്രഹർഷമായെന്നിലും!ഉടയാത്ത, സ്നേഹവായ്പിൻകരലാളനമേൽക്കേ, ഒരുനവോഢയെപ്പോലെത്തീകന്ദളങ്ങളായിരം!സ്നേഹശീതമേറ്റൊരു,തളിർവല്ലി ആകയാലുംകടന്നു വന്നൊരാ മണിത്തെന്നൽമെല്ലെ ഉമ്മവയ്ക്കെ,സൗരഭോന്മാദം പൂണ്ട കാമിനിയാകയാലും!പ്രകൃതിനൽകിയ സൗന്ദര്യത്തുടിപ്പിൻ നിറവോടെവിന്യസിക്കവേ, പ്രണയവർണ്ണങ്ങളായ്വിടരുന്നുമൊട്ടുകളനേകംരാഗാർദ്രമായ് നിർവൃതിയും!പൂവണി മധുരം ചൊരിയവേ,പുഞ്ചിരി തൂകി വിരുന്നെത്തുംവർണ്ണപതംഗവും, മുരളും കരിവരിവണ്ടിൻ നിരയും,മരന്ദം നിറഞ്ഞു തൂവുംമലർ വനികളും തീർപ്പൂ…

ആത്മഗതം …. Ajikumar Rpillai

എന്റെ സ്വപ്‌നങ്ങൾ കത്തിനിൽക്കുന്നുകറുത്ത ആകാശത്തിന്റെ നടുക്കായിആ ഒറ്റനക്ഷത്രമായി വിരൽകൊരുത്തൊരുവിതുമ്പിയ സ്മൃതിയിണക്കുരുവികളായി!വെന്തൊഴുകും ചിന്തകളൂറിത്തികട്ടിയവരിഞ്ഞു കെട്ടിയ സിരകളിൽഒഴുകിത്തിളച്ചുകുതിച്ചു പാഞ്ഞൊഴുകുന്നുപ്രതീക്ഷ വറ്റിയ പ്രാണനും!കുറുകിപ്പറക്കുന്നു ഇടനെഞ്ചിന്റെഇടുങ്ങിയ ഊഷരഭൂമിക്കു മീതെഒരു മിടിപ്പുപോലെ ഹൃദയം നുറുക്കിവച്ചുനീട്ടിയ തീവ്രവികാരവിചാരവും!ഒട്ടു നേരം ചിരിച്ചുവെങ്കിലതറ്റ-കന്നുപറന്നടുക്കുവതഴൽ കരുത്തകൂരമ്പുകൾനനച്ചു നട്ടു വളർന്നതൊക്കെയുംപഴുത്തമണൽമഴയെടുത്തു പോയ്!വറ്റിവരണ്ടയെൻ നെറ്റിയിൽ ,നിന്നിൽനിന്നുമിറ്റുവീണ നീർതുള്ളിയിൽഞാനൊട്ടു…

ഏകാന്തദീപം. … Jayan Munnurcode

ദിനേന ഞാൻ പോകുംവഴിയിൽപട്ടി വലിച്ചു കൊണ്ടുപോകാറുണ്ടൊരപ്പൂപ്പനെ“പുതിയ താമസക്കാരാണോ”?ഞാൻ ചെരിഞ്ഞൊരു ചിരിച്ചോദ്യമായിമൗനം തഴമ്പിച്ച കൺകൂർപ്പിൽപിടിയ്ക്കായ്കയുടെ അശാന്തത മിന്നി..ഗാർഹസ്ഥ്യം പുതച്ച വയോധികൻചെറുപ്പാലംഭാവങ്ങളുടെ വിധിയടയാളമാവാംചിരി മറന്ന നിഗൂഢനാവാംപലരെ പറ്റിച്ച പെരുങ്കള്ളനാവാംഏകാകി മേലാട വലിച്ചുടുത്തതാവാംഒറ്റയിൽ തളർന്ന വിപ്ളവകാരിയാവാംഅഹങ്കാരിയായൊരു ധനികനാവാം..ഊഹങ്ങൾക്കു ഞാൻ തീർപ്പിന്റെ നിറം ചാർത്തി അവളുടെ ചെവിയിലേക്കിട്ടു..“പോ…

“പുത്രകൃതാർത്ഥത ” ….. Darvin Piravom

മക്കളെ നന്നായ് വളർത്തുന്ന അമ്മമാർ, ചെറുപ്പത്തിൽ മക്കൾക്കൊരു താങ്ങും തണലുമാണ് അവരുടെ എല്ലാവിഷമത്തിലും, സന്തോഷത്തിലും അമ്മമാർ കൂടെയുണ്ടാകും.! എന്നാൽ ആ മക്കൾ വളരുമ്പോൾ അമ്മമാർക്കായ് ചെയ്യുന്നതോ.?അതാണോ പോറ്റിവളർത്തിയ മക്കളുടെ“പുത്രകൃതാർത്ഥത”—– ——ആശാൻകളരിയിൽപ്പോയകാലംആശാനന്നക്ഷരംചൊല്ലിനൽകിഓലയിലക്ഷരം വരച്ചുനൽകിമലയാളം മണ്ണില്ലെഴുതിനൽകി.!അക്ഷരക്കളരിയിലാശാത്തിയുംശിക്ഷണംഗുരുവിനെപ്പോലെതന്നെആശാനൊ,കർക്കശക്കാരനാണ്കയ്യിലായ്ക്കൂർത്തൊരുനാരായവും.!കുട്ടികളൊക്കെഗുരുകുലംതന്നിൽകൊച്ചുകുസൃതിയും കുട്ടിക്കളികളുംഅന്നൊരുനാളിലറിയാതെ ഞാൻനിക്കറിൽത്തൂറിയതാരുമറിയാതെ.!പിള്ളേരുകൂട്ടമറിഞ്ഞതുകഷ്ടമായ്കൂക്കുവിളിച്ചവരാർത്തു ചിരിച്ചുശാസിച്ചുകോപിതനായയാശാൻകല്പിച്ചുവീട്ടിൽത്തിരിച്ചുപോകാൻ.!നാട്ടരതുകണ്ടുറക്കെച്ചിരിച്ചതുംകണ്ണുകലങ്ങിഞാൻവീട്ടിലെത്തിഅച്ഛനാക്കാഴ്ചകണ്ടോടിമാറികൂടെപ്പിറപ്പുകളേറെക്കളിയാക്കി.!അമ്മയതുകണ്ടിട്ടോടിയടുത്തുകെട്ടിപ്പിടിച്ചുതലോടിയെന്നെകണ്ണിലെക്കണ്ണീരതൊപ്പിമാറ്റിനിക്കർപ്പതുക്കെയഴിച്ചുമാറ്റി.!കൈകളാലെന്മലംകോരിമാറ്റികണ്ടവരൊക്കെയറച്ചുനിന്നുനാട്ടാരോടായെൻ്റെയമ്മചൊല്ലിഎന്നുണ്ണിതൻമലമമൃതെനിക്ക്.!അമ്മയെന്നെക്കുളിപ്പിച്ചെടുത്തുപുത്തൻപുതുനിക്കറിട്ടുതന്നുഅമ്മചൊല്ലിയിനി,നിന്മലമെന്നുമേ-ഇതുപോലെപോകണമെൻ്റെയുണ്ണി.!കൺമിഴിച്ചമ്മയെനോക്കിയപ്പോൾഅമ്മചൊല്ലി,നിന്നുദരത്തിനുകേടില്ലഉദരത്തിൽക്കേടുള്ളനാട്ടുകാർക്ക്ശോധനയില്ലാപ്രഭാതപ്രദോഷത്തിൽ.!രാത്രികിടക്കുമ്പോളീച്ചിരിച്ചോർഉറക്കില്ലധോവായു,വിട്ടാരെയുംനിൻ്റെകൂടെപ്പിറപ്പായവർക്കോ-എന്തൊരുനാറ്റമാണെൻ്റീശ്വരാ.!നിർലജ്ജംവാക്കുകേട്ടെല്ലാവരുംകൂടെപ്പിറന്നോർക്കുസങ്കോചവുംകുഞ്ഞിനെറാഞ്ചാതിരിക്കും പിട-ക്കോഴിയെപ്പോലമ്മപരിചരിച്ചു.!മക്കൾക്കുസർവ്വവുംനൽകിയമ്മപ്രായത്തിലാകെ ദുരിതംസഹിച്ച്ഭാരങ്ങൾപ്പേറിത്തളർന്നുവീണുകിടപ്പിലാണിപ്പോൾനടക്കുക്കില്ല.!ഇപ്പോളെന്നമ്മ,കിടന്നകിടപ്പിൽവിസർജ്ജിച്ചിടുന്നൊരുപാടുവട്ടംഭാര്യക്ക് മക്കൾക്കറപ്പുകണ്ടാൽഅമ്മതൻമുറിയോ,വൃത്തിഹീനം.!ദാസിയൊരിക്കലുംനോക്കുകില്ലശാപമായ്…