മീൻ പ്രപഞ്ചം
രചന : ജിബിൽ പെരേര✍ എന്തുകൊണ്ടോവളർത്തിയ മീൻ മുഴുവൻചത്തു തുടങ്ങിയ ദിവസമാണ്എന്റെ മീനുകൾക്കും ലോകാവസാനമുണ്ടെന്ന് ഞാനറിഞ്ഞത്.ടാങ്കിന്റെ അടിയിൽ ശിഷ്ടമായ ബാക്കിഭക്ഷണംആർത്തിമൂത്തവരുടെഅനധികൃതസമ്പാദ്യമാകാം.ജലനിരപ്പിലെ വെള്ളപ്പാടപത്രാസുകാരുടെ പൊങ്ങച്ചം പോലെവീർത്തുകിടക്കുന്നു.ചത്ത മീനുകളെ തിന്നാൻതാഴെ ഇഴഞ്ഞു നടക്കുന്ന ഞവണിക്കകൾ,അനന്തരാവകാശികളില്ലാത്തഅനാഥപ്രേതങ്ങളെ തേടിയെത്തിയകഴുകന്മാരെപ്പോലെ തോന്നിപ്പിച്ചു.മീനുകൾക്കുംനരകവും സ്വർഗ്ഗവുമുണ്ടെന്നത് പുതിയ അറിവായിരുന്നു.ഇല്ലേൽ ടാങ്കിൽ നിന്ന്…