നരമേധം (വൃത്തം: അന്നനട )
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ദിനങ്ങളോരോന്നു കടന്നുപോകുമ്പോൾമനസ്സിൽ നൊമ്പരമിരച്ചുപൊന്തുന്നു!ഇനിയുള്ളകാലം പരമദുസ്സഹംകനവുകണ്ടു വാഴ്വഹോനയിച്ചിടാൻ!പകലിരവില്ലാതുറഞ്ഞു തുള്ളുന്നു,പകയൊടുങ്ങാതെ നരാധമരെങ്ങും!സമത്വസുന്ദര പ്രതീക്ഷകളുമായ്തമസ്സകറ്റുവാനൊരുമ്പിട്ടെത്തിയോർ,ഭരിച്ചുനാടിനെ മുടിച്ചുകൊണ്ടിന്നീ-യരുംകൊലകളെ തുണച്ചിടുന്നിതാ!അരുമസ്വപ്നങ്ങൾ തകർത്തെറിഞ്ഞേവ-മരാജകത്വങ്ങൾ നടത്തിടുന്നിതാ!കൊടുംചതികാട്ടിയൊരു സമൂഹത്തെ-യടിമകളാക്കി മെതിച്ചിടുന്നിതാ!ഇടനെഞ്ചു പൊട്ടിക്കരയാനല്ലാതെ,അടരാടീടുവാനിവിടാർക്കാവുന്നു?അപഥസഞ്ചാരം നടത്തിജീവിതംകരുപ്പിടിപ്പിക്കാൻ മുതിർന്നിടുന്നോരേ,ചിതലരിച്ച ചെങ്കൊടികളുമേന്തി,ചിതകൾ തീർക്കുവാനണഞ്ഞിടുന്നോരേ,കപടവേഷങ്ങളനുവേലംകെട്ടി-യപമാനിക്കുന്ന ഭരണവർഗ്ഗമേ,ഇതിനൊക്കെക്കാലം മറുപടി നൽകു,-മതിവിദൂരമ,ല്ലടുത്തുനാളുകൾ!എവിടെനിങ്ങടെ ചുവന്നറഷ്യയും,എവിടെനിങ്ങടെ ചുവന്നചൈനയും?എവിടെനിങ്ങടെ സ്ഥിതിസമത്വത്തിൻനവനവാശയ പ്രകമ്പനങ്ങളും?മനുഷ്യത്വം…