കഴുകന്മാരുടെ നാട്…….. ആനന്ദ് അമരത്വ
ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾ“എന്റെ മോൾ, എന്റെ മോൾ “എന്നൊരു വിതുമ്പലു കേട്ടു.എന്റെ നാടിന്ന്പെണ്ണുടലുകൾക്ക് മേലെവട്ടമിട്ട് പറക്കുന്നമാംസ ദാഹികളായകഴുകന്മാരുടെ നാടാണ്.തളർ വാതം വന്ന് കിടപ്പിലായഅമ്മയെപ്പോലെ എന്റെ നാട്.ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾനാലു കഴുകന്മാർ കൊത്തിക്കീറുന്നഒരു പെൺ മാനിനെ കണ്ടു.തിന്നു തീർത്തതിന്റെതെളിവ് കിട്ടാതിരിക്കുവാൻതെളിവ് പറയുന്ന നാവ്…