പടിയിറക്കം … ശ്രീരേഖ എസ്
കടമെടുത്ത വാക്കുകളില്‍നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട്ബാധ്യതയാകുന്ന ചിലസന്തോഷങ്ങള്‍…എത്ര വേണ്ടെന്നു വെച്ചാലുംതൊട്ടുതലോടി മനസ്സാഴങ്ങളില്‍പറ്റിപിടിച്ചു കിടക്കും..എറിഞ്ഞു പോയ കല്ലുപോലെനഷ്ടപ്പെടുമെന്നറിയാമെങ്കിലുംകൈവിടാതങ്ങനെഒക്കത്തു ചേര്‍ത്തുപിടിക്കും..നിലാപെയ്ത്തില്‍ സ്വപ്നംകാണാന്‍ പഠിപ്പിക്കുംകിനാവില്‍ കുളിര്‍മഴപെയ്യിച്ച് കണ്ണുനീരാക്കും.എന്നിട്ട്… ബാധ്യതകള്‍ മാത്രംബാക്കിയാക്കി മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോകും..ആരോടും പറയാനാവാതെനെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നുശ്വാസംമുട്ടി മരിക്കാന്‍വിധിക്കപ്പെട്ട ആ ആമോദങ്ങള്‍കൂട്ടുകാരന്‍ ചമഞ്ഞു വന്നഒറ്റുകാരനെപ്പോലെ പടിയിറങ്ങും.