കുരുക്കഴിക്കുമ്പോൾ
രചന : ബാബു തില്ലങ്കേരി ✍ കടലൊഴുകുന്നുകണ്ണിൽ,തിരയടിക്കുന്നുചുണ്ടിൽ,കാലിടറുന്നുമണ്ണിൽ,നിന്നിലലിയുന്നുവിണ്ണിൽ.പേറ്റുനോവിന്റെചുരങ്ങൾ കേറുന്നനാട്ടരുവിയുടെചെരിഞ്ഞ ഗദ്ഗദം.ഇന്നുനാംമറന്നിട്ട വഴികളിൽനാളയുടെചിരികൾ പിടക്കുമോ.ആരുമാരെയുംതാഴ്ത്തി കെട്ടിഭൂമിയിൽകവിത പാടുമോ.ചിരികിളിർക്കുന്നുകാതിൽ,വെടിയുതിർക്കുന്നുഞരമ്പിൽ,കളികാര്യമാകുന്നുകരളിൽ,നിണം പൂക്കുന്നുമനസ്സിൽ.പ്രണയം വറ്റിയഇടവഴിയിലെമുളളുവേലിക്ക്ലഹരിയോ.കാലം തെറ്റിയമഴക്കൊയ്ത്തിന്കൂട്ടുകൂടാൻമിന്നലോ.പോരടിക്കണംകൂട്ടുകൂടണംപാരിൽ പുതിയപാതകൾ തുറക്കുവാൻ.നമ്മൾ കൊയ്യണംനന്മമാത്രം,നിങ്ങൾ പറയണംനേരുമാത്രം,കൂട്ടുകൂടണംലക്ഷ്യത്തിലേക്ക്,ചിറകടിച്ച് പറക്കണംസീമയില്ലാ പടവിലേക്ക്.