Category: കവിതകൾ

ഉറവ

രചന : മംഗളാനന്ദൻ✍ ജീവിതം പോലെയീ മണ്ണിലൊഴുകുന്നജീവന്റെ ഭാവുകം പേറും നദികളീ-കാനനച്ചോലയിൽ നിന്നു കുളിരുമായ്വേനലിലെത്തി പുളിനങ്ങൾ പുൽകവേ,തൊട്ടറിയുന്നു തീരത്തെ ചൊരിമണൽ-ത്തിട്ടയിൽ പണ്ടു പതിഞ്ഞ കാല്പാടുകൾ.ഞാനെന്റെ കൗമാരകൗതൂഹലത്തിലീ-തീരങ്ങൾ തോറുമലഞ്ഞു നടന്നതുംകാട്ടരുവിതന്നുറവിടം തേടിയെൻകൂട്ടുകാരൊത്തു പിന്നോട്ടു നടന്നതുംഞാനറിഞ്ഞന്നു, പ്രകൃതിനിയമങ്ങൾമാനവകൗശലത്തിന്നുമുപരിയാം.മാമലകൾക്കുമേലെത്തിയ കാർമുകിൽ-ക്കാമനകൾ സ്വപ്നഭൂമി തിരഞ്ഞതുംമാരിവില്ലിന്റെ രഥമേറി ഭൂമിയിൽമാരിയായെത്തി…

ഞങ്ങടെ ‘കേരളവർമ്മ’.

രചന : ജയരാജ്‌ പുതുമഠം ✍ രാഗരശ്മികൾ തഴുകിയപഴയ കുളിർമണത്തേരേറിഅറിവിൻ അമൃതം നുകരാൻപിടഞ്ഞെത്തിയ ദിനങ്ങളിതാഉണർന്നെത്തുന്നു വീണ്ടും‘കേരളവർമ്മ’ നടയിൽ നിനച്ചിടാതെകൂട്ടുചേർന്നുല്ലസിയ്ക്കാം നമുക്ക്ജൂലൈമാസ പതിന്നാലിൻപകലന്തികൾ നിറയെപങ്കിടാം പുഴപോലൊഴുകിയമധുപുരണ്ട പുരാണവികൃതികൾകരളിൻ തളരാത്ത ജീവസ്വരങ്ങളുംകരുതേണമുള്ളിൽ സഹജരേവിളങ്ങും ഓർമ്മശൈലത്തിൻമടിയിലും തൊടിയിലും നിറഞ്ഞാടിമനംനിറയെ പെയ്തൊഴുകിയഅനർഘ നിമിഷത്തിൻമതിപ്പും കുതിപ്പും കുരവകളുംമലരമ്പൻ ഒരുങ്ങിയെത്തുംമയിൽ‌പ്പീലി…

കൊല്ലക്കാരനാണ്, ദേശിംഗനാട്ടിൽ പണ്ട്. ഒരു പൈങ്കിളിക്കവിത.

രചന : ദിജീഷ് കെ.എസ് പുരം.✍️ കൊല്ലത്തെമ്പാടുംകശുവണ്ടിക്കമ്പിനികൾപൂത്തും കായ്ച്ചുംനിന്നിരുന്നപഴയ പ്രതാപകാലം.മാനത്തെ വെള്ളമേഘങ്ങളെകരിയുണ്ടകളാൽ വെടിവയ്ക്കുന്നവലിയ പുകക്കുഴലുകൾഎങ്ങും ഞെളിഞ്ഞുനില്ക്കുന്നു.ഓരോ ശ്വാസത്തിലുമള്ളിപ്പിടിച്ചുകേറുന്നകശുവണ്ടിയുടെ വറവുമണം.കൊല്ലത്തെപ്പെണ്ണുങ്ങളുടെഅതുല്യമായ കരവിരുതിൽ,കാസ്രോട്ടെ, അങ്ങ് ആഫ്രിക്കേന്ന്കപ്പലിലെത്തിയ – തോട്ടണ്ടികൾതോടുപൊളിഞ്ഞ്,തൊലിയുരിയപ്പെട്ട്ഉടൽമുറിയാതെ നഗ്നമാക്കപ്പെട്ട്കോരിത്തരിച്ചിരുന്നരുചികളുടെ സുവർണ്ണകാലം.പൈങ്കിളി പ്രസിദ്ധീകരണങ്ങൾമൾട്ടി കളറിൽ അണിഞ്ഞൊരുങ്ങിയെത്തിയപുഷ്ക്കരകാലം.മലകളൊന്നും അബ്ദുള്ളമാരുടെഅടുത്തേക്കെത്തിയില്ലെങ്കിലും,‘പുനത്തിൽ കുഞ്ഞബ്ദുള്ള’‘മ’ വാരികകളെ തേടിയെത്തിയവേറിട്ട എഴുത്തുകാലം.ആ സമയത്താണ്രമണി…

കുലപതികൾ

രചന :മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അച്ഛനുമുണ്ടൊരു ഹൃദയംഅച്ചുതണ്ടാമൊരു ഹൃദയംഇരുചെവി മറുചെവിയറിയാതെഉള്ളിലൊതുക്കുന്നു വിവശതകൾ അച്ഛനുമുണ്ടൊരു ജീവിതംഅച്നോർമ്മിക്കാത്ത ജീവിതംഅച്ഛന്റെ ഉള്ളം തുറക്കാതെകൊണ്ടുനടക്കുന്ന ജീവിതം സ്വന്തം കാര്യങ്ങൾ പിന്നെ മതിസ്വന്തക്കാർക്കെല്ലാം ആദ്യ പടിമക്കളെയുള്ളിൽ ലാളിക്കുമ്പോൾമുഖത്തുള്ള ഗൗരവം ആരറിയാൻ ചിരിക്കാത്ത മുഖത്തുള്ള നീർച്ചാലുകൾചിരിച്ചാലും കരയുന്ന ഉൾക്കാമ്പുകൾനിമിഷങ്ങൾ വർഷങ്ങൾ…

വായന***

രചന : ശിഹാബുദ്ദീൻ✍ വായനതേനുംവയമ്പുമാകീടണംവയോജനത്തിനല്ലവാഴും മാനവനാകംവിദൃതൻ പ്രഥമവികസിത കുസുമംവാടാതെ മിഴി മങ്ങാതെവാഴിച്ചീടണം നീവിടരുംമൊട്ടുകൾവിദൃയെ പുണരും കുരുന്നുകൾവെറുക്കാതെവായിച്ചു വളർന്നാൽവാടിയിൽവാടാവാസനപൂവാകാംവീറോടെവായ്ത്താരിയായ്വിളക്കായ്വെയ്ക്കണം വായന നീവാഴുന്നൊർ നൽകുംവായനാഗൃഹങ്ങളെവലയംചെയ്യുംവണ്ടായ് മുരളണം നീവായ്മൂടിവേവുംവൃജ്ഞന കറികൾക്കെന്നുരസംവായിനു സ്വരതാള മഞ്ജരി നീവാത്മീകത്തിൽവെറുതെ വാഴാതെവടവൃക്ഷതണലിൽവരിക വരിക വരിക നീവഞ്ചിയിലേറിവീറോടെ തുഴയുകവീചികൾ മുറിച്ച്വാനമനം തുറക്കുവോളം നീവായനയാം…

നീതിയുടെ മരണം.

രചന : മംഗളാനന്ദൻ✍ ഭീതിദമാകും കാരാ-ഗൃഹത്തിന്നറയ്ക്കുള്ളിൽനീതിമാൻ വിചാരണകൂടാതെ കിടക്കുന്നു.നിയമക്കുരുക്കിന്റെചങ്ങലപ്പൂട്ടിൻ താക്കോൽനിയതിയൊളിപ്പിച്ചുവെക്കുന്നു നിരന്തരം.കണ്ടതു പറഞ്ഞതാ-ണവന്റെ പേരിൽ കുറ്റം,മിണ്ടാതെയിരിക്കുവാൻചൊന്നതും കേട്ടില്ലത്രേ!കഥയായവൻ ചൊന്നകാര്യങ്ങൾ ജനതതൻവ്യഥയായിരുന്നെന്നുസർക്കാരുമറിഞ്ഞത്രേ.രാജത്വം വിറപൂണ്ടു,രാജാവും കോപിഷ്ടനായ്:-” ഈ ജന്മമെന്നെ തോൽ –പ്പിച്ചീടുവാനാരും വേണ്ട.”അറിയില്ലല്ലോ നമു-ക്കിത്തരം കഥയുടെപരിണാമഗുപ്തിതൻസഞ്ചാരപഥങ്ങളെ.ജനശക്തിതൻ നെടുംതൂണുകൾ നാലുംചേർന്നുധനശക്തിയെത്താങ്ങി-നിർത്തുവാൻതുടങ്ങവേ,അവനെ തുണയ്ക്കുവാ-നാൾബലമുണ്ടായില്ല,കവികളന്യാപദ-ശങ്ങളെച്ചമച്ചിട്ടും.ഒടുവിൽ മൃതമായനീതിതൻ ശവം പുറ-ത്തെടുക്കാൻ…

മടക്കം

രചന : ഹാരിസ് എടവന ✍ പെർഫ്യൂമുംമൊബൈലുമില്ലാതെവന്നതുകൊണ്ടാണോആളുകളിങ്ങനെഅനക്കമില്ലാതെഅടക്കം പറയുന്നത്?ഓർമ്മകളും നെടുവീർപ്പുമ്മില്ലാതെതണുപ്പിലിങ്ങനെനീണ്ടു നിവർന്നുകിടക്കുന്നത്കാണുവാനാണോകല്ല്യാണവീട്ടിലെന്നപോൽ ആളുകൾ ?ആരു കണ്ടാലും ചോദിച്ചുപോവുംപത്തു ഡ്രാഫ്റ്റെഴുതുമ്പോഴേക്കുംമഷിതീർന്നുപോയ ദുനിയാവല്ലടോനമ്മുടേതെന്ന്.അകത്തൊരു പെണ്ണു ജീവിതമെന്തിനാഇങ്ങിനെ കരയുന്നത്?ഖൽബിലും ഖബറിലുംഒറ്റക്കായിപ്പോവുന്നദെണ്ണം കൊണ്ടാണോ?

നിറമിഴി

രചന : എസ് കെ കൊപ്രാപുര ✍ അറിയാതേ… ഞാനറിയാതെവാർന്നൊഴുകും മിഴികൾ തുടക്കാതേ..അറിയാതേ.. ഞാനറിയാതെവാർന്നൊഴുകും മിഴികൾ തുടക്കാതെ..ഗ്രീഷ്മവും വസന്തവും എല്ലാ ഹൃതുക്കളുംഎന്നിൽനിന്നകലുവതറിയാതേ…അറിയാതേ ഞാ..നറിയാതെ..ഹൃദയത്തിനുള്ളിൽ നീ തീർത്ത മണിയറക്കുള്ളിൽ പ്രിയമോടെ എല്ലാമൊരുക്കി..ഹൃദയത്തിനുള്ളിൽ നീ തീർത്തമണിയറക്കുള്ളിൽ പ്രിയമോടെ എല്ലാമൊരുക്കി..നീയും നിന്നുടെ സ്നേഹവുമെന്നിൽപകർന്നതും മറക്കുവാൻ കഴിയാതേ.,കഴിയാതേ……

🌹 ജീവിത യാത്ര🌹

രചന : ബേബി മാത്യു അടിമാലി✍ മൂന്നുപ്പതിറ്റാണ്ടിലേറെയായ് ഞങ്ങളി യാത്ര തുടങ്ങിയിട്ട്എത്ര ഉയർച്ചകൾ താഴ്ച്ചകൾ പിന്നിട്ടുഈ ജീവിതത്തിൽ ഞങ്ങൾഎൻ്റെയീ ജീവിത യാത്രയിലെന്നുംനിത്യം തുണയായി നിന്നൊളവൾഎൻസുഖ ദു:ഖങ്ങളിൽ പങ്കുചേർന്നവൾസർവ്വംസഹയാണെന്നുമവൾവീട്ടിലെ ജോലികളെല്ലാമവളൊരു പ്രാർത്ഥനപോലെയായ് ചെയ്തിടുന്നുഎന്റെകുഞ്ഞുങ്ങളെ പോറ്റിവളർത്തിഎന്നെസ്നേഹിക്കാൻ പഠിപ്പിച്ചവൾഎൻസങ്കടങ്ങെളെ സ്നേഹാർദ്രമായങ്ങ്ഒപ്പിയെടുത്തൊരു പൂനിലാവാണവൾഞാൻ വൈകിയെത്തും ദിനങ്ങളിലെന്നെവേഴാമ്പൽപോലെ കാത്തുനിന്നോളവൾഎൻകുടുംബത്തിൻതണലായി…

അഭയാർത്ഥികൾ

രചന : മംഗളാനന്ദൻ✍ തപ്തമാനസരാകു-മഭയാർത്ഥികളിന്നീക്ഷുബ്ധസാഗരത്തിലെനൗകയിലലയവേ,അഭയം തരാനൊരുതീരമുണ്ടാകാമെന്നശുഭചിന്തയിലനി-ശ്ചിതത്വം മറക്കുന്നു.പതിനായിരമോരോതീരത്തുമടുക്കുമ്പോൾപ്രതിരോധത്തിൻ മുള്ളു-വേലിക്കു തോക്കിൻ കാവൽ!ദുർഭഗർക്കിടം നഷ്ട-മാകുമീ ധരിത്രിയിൽനിർഭയം ഖഗങ്ങൾ ദേ-ശാടനം നടത്തുന്നു.കരുതിയിരുന്നതീപാവങ്ങൾ, ജന്മംകൊണ്ടകരയിൽ ജീവിക്കുവാ-നുണ്ടു നേരവകാശം.ഒരിക്കൽ നിഷ്കാസിത-രായവരറിയുന്നു,തിരിച്ചു പോകാൻ വീണ്ടുംപൊരുതി ജയിക്കേണം.വന്മതിലുകൾ വന്നുവഴികളടഞ്ഞു പോയ്ജന്മനാട്ടിലേക്കുടൻകേറുവാനാവില്ലത്രേ.അകലെയോരു കരതെളിഞ്ഞു കാണാറായിഅലയാഴിയിലല-യുന്നവർക്കാകാംക്ഷയായ്.അലറും കടലിന്റെ-യുന്മാദം വളരുന്നുപലരും മറിയുന്നതോണിയിൽ പിടയുന്നു.ദൃശ്യമാദ്ധ്യമങ്ങളീകാഴ്ചകൾ പകർത്തുന്നുവിശ്വപൗരന്മാർക്കതുവാർത്തയായ്…