കർണികാരം ചൂടിയ കൈരളി…!!!
രചന : രഘുനാഥൻ കണ്ടോത് * അന്യമൊരാകാശത്തിൻ ചോട്ടിൽകൊന്നകളില്ലാമരുഭൂവിൽപ്രവാസമോർപ്പൂ കൗമാരത്തിൻകൗതുകമാർന്ന വിഷുക്കാലം!ആ നാളുകളെത്തിരഞ്ഞുവീണ്ടുംതിരിഞ്ഞുപോകാൻ മനം കൊതിപ്പൂഇല്ലില്ലിനിയൊരു ബാല്ല്യം;ജീവിതരഥമിതു പിന്നോട്ടിനിയില്ലൊട്ടും!ധരണിക്കു പീതപ്രസൂനങ്ങളാലെങ്ങുംതോരണം ചാർത്തിയ കർണ്ണികാരങ്ങളേ!മകരം കൊയ്തൊഴിയുമ്പോൾമീനം തിളയ്ക്കുമ്പോൾമേടപ്പിറവിയ്ക്കു സദ്യയൊരുക്കുവാൻവെള്ളരിക്കായ്കൾ നിറഞ്ഞിടുമ്പോൾമരതകക്കാടിനെ മണവാട്ടിയാക്കുന്നുമഞ്ഞക്കണിക്കൊന്ന മാലചാർത്തി!മഞ്ഞിൻ കുടമേന്തി നീളേനിരക്കുന്നുകൊന്നപ്പൂവിതളുകൾ ചന്തമോടെ!മഞ്ഞുകണങ്ങളും മഞ്ഞബിന്ദുക്കളായ്മന്ദഹസിക്കും പ്രഭാതമെങ്ങുംമഴയില്ലാത്തെളിവാനംമനതാരിൽക്കുടചൂടികൊന്നപ്പൂച്ചെണ്ടുകൾ ചാർത്തിനിൽക്കും!കർണ്ണികാരങ്ങൾ വിതാനിച്ച…