പ്രണയപ്പ്യൂപ്പകൾ …. സജി കല്യാണി
കാലത്തിന്റെകുത്തൊഴുക്കിൽ പിഴുതുപോയപ്രണയകാലത്തിലെവിടെയോകളഭമണമുള്ളഅവളുടെ ചുണ്ടുകളെതൊട്ടുനോക്കിയിട്ടുണ്ട്.തിടുക്കമില്ലാതെ വാക്കുകളിൽഇഷ്ടം പെരുപ്പിച്ച്ഒപ്പം ചേർത്തുനിർത്തിയിട്ടുണ്ട്.സ്വപ്നം പോലെഒന്നിച്ചു പറന്നുയർന്ന്ആകാശനീലിമയിൽ ചിറകടിച്ച്കൗതുകം പൂണ്ട്വെളുത്ത ആമ്പൽപ്പൂക്കളുടെകഥപറഞ്ഞിട്ടുണ്ട്.വിഷാദത്തിന്റെ തീമുനകളിൽതനിച്ചിരുന്ന് വിലപിച്ചിട്ടുണ്ട്.പൗർണ്ണമിചിതറിവിണമണ്ണിതളുകളിൽവിരലുകൾകോർത്ത്പ്രഭാതത്തെ വെറുത്തുപോയിട്ടുണ്ട്.അപ്പോഴൊക്കെപ്രണയത്തണുപ്പുള്ള കാറ്റിറങ്ങിഉള്ളിൽ അനന്തമായമൗനം നിറച്ചിട്ടുണ്ട്.കത്തുന്ന സൂര്യനെപ്പോലെനിന്നെ വാരിച്ചൂടിയവിശാലതയെപ്രണയമെന്നോ പ്രളയമെന്നോ വിളിക്കാംനീതൊട്ടാവാടിയും താമരയുംഒരുമിച്ചു പൂത്ത ചതുരത്തടാകംകടലുചൂടിയ ആകാശത്തിലെ നക്ഷത്രം.കൈക്കുമ്പിളിലെ നീലജലത്തിൽ വീണ നിലാവ്.വെയിലുപൂത്ത മൺപാതയിലെ…