നഷ്ടമായ നാട്ടുവഴികൾ ….. Rajesh Ambadi
കാവും വരമ്പും കരിംകൂവളപ്പൂവു-മേഴിലം പാലച്ചുവട്ടിലെത്തെറ്റിയും,കൈതോല കാറ്റത്തുലഞ്ഞ കിന്നാരവും,നാട്ടുമാഞ്ചോട്ടിലെക്കുഞ്ഞു മുക്കുറ്റിയും,കൊന്ന പൂക്കുന്ന വഴിക്കോണുമോർമ്മയിൽപൂക്കളം തീർക്കുന്ന പൂത്ത പൂവാകയും,എങ്ങോ കളഞ്ഞുപോയ് നമ്മൾക്കു നമ്മളെ-ക്കാത്ത നാട്ടോർമ്മകൾ പൂക്കുന്ന വീഥികൾ.പൊള്ളുന്ന കോൺക്രീറ്റു ജീവിതങ്ങൾക്കെന്തുനാടും നമസ്കാരവാക്കും വണക്കവും?നാട്ടുനന്മത്താവഴിയ്ക്കൊപ്പമന്യമായ്-പ്പോയ് നമുക്കെത്ര പ്രേമോദാരസന്ധ്യകൾഞാറ്റുപാട്ടീണം കുരുക്കുമോരങ്ങളിൽപൊട്ടികിളിർത്തൂ ശവംനാറി ഫ്ലാറ്റുകൾവേഴാമ്പലില്ല, നിലാവില്ല, നക്ഷത്ര-വിസ്മയം പൂക്കുന്ന…