Category: കവിതകൾ

ദർശനം

രചന : എം പി ശ്രീകുമാർ✍ ( ചേർത്തല പട്ടണക്കാട് , പുതിയകാവ് -ദേവങ്കൽ ദേവസ്ഥാനം ദേശീയപാതയ്ക്കരികിൽ സ്ഥിതിചെയ്യുന്നു.) പുതിയകാവിലമ്മെ കൈതൊഴുന്നേൻതിരുമുമ്പിൽ നിന്നു നമിച്ചിടുന്നുപുതുമലർ മാല്യങ്ങൾ ചാർത്തിടുന്നുപുതുമലരർച്ചന ചെയ്തിടുന്നുശ്രീ പരദേവതെ കാത്തീടണെശ്രീപരമേശ്വരി സ്തുതിച്ചിടുന്നുകരപ്പുറത്തംബികെ സർവ്വേശ്വരികാരുണ്യമെന്നും ചൊരിയേണമെനേർവഴിക്കെന്നും നയിച്ചീടണെനേർവരുംദോഷങ്ങൾ മാറ്റീടണെചുറ്റമ്പലം വലം വച്ചീടുമ്പോൾകാർവണ്ടു…

നൈറ്റ് റൈഡ്

രചന : സുദേവ് ബി ✍ മഴചാറുന്നു ! ചുരത്തിലൂടെ കാറിൽമുടി പിന്നുന്ന കൊടും കറക്കമൊന്നിൽ* ഇടി മിന്നൽ ! നിറരാപ്പടർപ്പിൽ നിൻ്റെമൊഴിയോർത്തേറിയതാണ് ;യാതയാമം !ഗതകാലം പറയാതിരുന്നതെല്ലാംപൊഴിയുന്നുണ്ടിരുളാർന്ന ചക്രവാളംനനയേണം ഇനിവയ്യമാറിനിൽക്കാൻഅരിക്കിൽ വണ്ടിയൊതുക്കിനിർത്തിടുന്നുവിറപൂണ്ടാർദ്രപദങ്ങളാൽകിഷോറിൻമൃദുഗാനത്തിലെരിഞ്ഞിടുന്ന ചിത്തംമഴനീക്കുന്നതു നിർത്തി ചിൽവെളിച്ചംഅതുമില്ലീയിരുളിൽപൊഴിക്കയശ്രു !ചിലനേരത്തുമനസ്സൊതുങ്ങുകില്ല!മഴ കൊള്ളട്ടെ ! തുറന്നിടുന്നു…

പ്രവേശനോത്സവ കവിത പടവുകളേറെ കയറാൻ

രചന : തോമസ് കാവാലം✍ നല്ലൊരുലോകംകണ്ടാനന്ദിക്കാൻനല്ലവരൊത്തതു പങ്കിടുവാൻനന്മമരങ്ങളായ് തീർന്നീടുവാൻസന്മനസ്സോടെയിന്നൊത്തുചേരാം. അമ്മ മനസ്സിന്റെയാഹ്ലാദവുംകണ്മണിമാരുടെയാനന്ദവുംതുള്ളിതുളുമ്പുന്നുമാരിപോലെഉള്ളു കുളിരുന്നു കോടപോലെ. അമ്മ മനസ്സുകളായിരങ്ങൾഅജ്ഞത നീക്കുന്ന, യധ്യാപകർഅമ്മിഞ്ഞപ്പാലുപോൽ നൽകീടുന്നുഅറിവിന്നമൃതാ,മാനസത്തിൽ. കണ്ണുതുറപ്പിക്കും അക്ഷരങ്ങൾകണ്ണുകൾക്കഞ്ജനമെന്നപോലെഉള്ളുതുറപ്പിക്കും,സ്നേഹസൂര്യൻഉള്ളിലുദിപ്പിക്കും ഉണ്മ നൽകി വിണ്ണിന്റെവിജ്ഞാന വിരുന്നുകൾവിസ്മയപൂർവ്വം വിളമ്പിയുണ്ണാംമന്നിന്റെ വേദന കണ്ടറിയാംമാറോടു ചേർക്കാം സതീർത്ഥ്യരെയും. ആകാശംപോലെ,യറിവുനേടാംആശ്വാസമാകാം മരുന്നുപോലെവിശ്വാസദീപ്തി,യുയർത്തി വയ്ക്കാംവിശ്വത്തിനെന്നുമേ…

എന്തെങ്കിലും പറയൂ

രചന : താഹാ ജമാൽ ✍ പറയൂ നിനക്കോർമ്മകൾപൂക്കും നിമിഷത്തിൽ, ഇന്നീനേരത്തെന്തെങ്കിലും പറയൂവിഷാദബോധങ്ങൾ പിടികൂടുംനിലാവത്ത്, നിമിഷങ്ങൾമാഞ്ഞുപോം നിഴലത്ത്കിനാവുകൾ തിരയുംതീരത്തിരുന്നു നീപറയൂ പ്രിയേഎന്തെങ്കിലും പറയൂബന്ധുരമാകുന്ന ചിന്തകൾനിന്നിൽ നിരന്തരം എന്നെക്കുറിച്ചുള്ളചിന്തകൾ വന്നു മിഴിച്ചു നോക്കുന്നതും.കാറ്റിന്റെ കൈകൾ നിനക്കായിതാരാട്ടുതീർത്തതുംഎന്നിൽ പൂക്കും ചിന്തകൾനിന്നെക്കുറിച്ച്വക്കുകളെഴുകുമ്പോൾഉള്ളിൽ പിടയുന്നമധുര നൊമ്പര കിനാവുകൾ,നമ്മുടെ…

ജ്ഞാനമാർഗ്ഗം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ വാനോളം പാറിപ്പറന്നീടുവാൻ,ജ്ഞാനമല്ലോ നമുക്കിന്നുവേണ്ടൂജ്ഞാനം ലഭിക്കുവാനുള്ളമാർഗ്ഗംധ്യാനമെന്നൊട്ടറിഞ്ഞീടുക നാം ജ്ഞാനംലഭിക്കുകിലാനന്ദത്തിൻപൂനിലാവങ്കുരിച്ചെത്തുമുള്ളിൽആനന്ദമേക,മനശ്വരത്വംആനന്ദമാത്മാവിൻ സാരദീപ്തം! ആയതറിയാതെ നമ്മളെല്ലാംമായതൻപിന്നാലേ സഞ്ചരിപ്പൂ!മായയിലായ് മനമാഴ്ന്നുപോയാ-ലീയുലകിൽ വാഴ്‌വിനെന്തുമേൻമ? തന്നിൽ നിന്നന്യമായൊന്നുമൊന്നുംമന്നിലില്ലെന്നറിഞ്ഞീടുകെന്നുംതന്നിലേയ്ക്കുള്ള വഴികൾതേടി,തന്നത്താൻതന്നെ നടന്നുനീങ്ങൂ കിട്ടുന്നതിൻപിന്നിലായ് ചരിച്ചാൽകിട്ടുമോ സൗഖ്യമൊട്ടീനമുക്കായ്?തുഷ്ടി കൈവന്നിടാനെപ്പൊഴുംനാംനഷ്ടബോധം വെടിഞ്ഞീടുകേവം അജ്ഞാനമാമിരുൾ നീക്കിയുള്ളിൽവിജ്ഞാനദീപം തെളിപ്പുനമ്മൾവിജ്ഞാനദീപം തെളിഞ്ഞിടുമ്പോൾപ്രജ്ഞാനമൊന്നതേയുള്ളു…

എന്തിനെന്നറിയാതെ

രചന : ബിന്ദു അരുവിപ്പുറം✍️ ആരോരുമില്ലാത്ത വഴിയിലിന്നേകയായ്അലയുന്നതെന്തിനെന്നറിയുകില്ല.നനുനനെ പൊഴിയുന്ന നീഹാരമുത്തുകൾനിനവിലും കുളിരായുണർന്നതില്ല! മിഴികളിൽ നിറയുന്ന പരിഭവത്തിൽ, സദാമൗനം കനത്തു തുടിച്ചുനിന്നു.കിലുകിലെ ചൊരിയുന്ന മൊഴിമുത്തുകൾ തമ്മി-ലെന്തോ പറയാൻ മറന്നപോലെ. ഏകയായ് ഞാനീ കിനാവിന്റെ തീരത്ത്നീറുന്നൊരോർമ്മയിലുഴറി നിൽപ്പൂ.അനുരാഗമലരുകൾ വിരിയുമച്ചില്ലയിൽഹൃദയമാം മുകിലുകൾ കൂടണഞ്ഞു. ഒരു മന്ത്രവീണതൻ…

നടത്തം

രചന : സെഹ്റാൻ✍️ നഗരം വിളിക്കുന്നു.പൊടി.പുക.മാലിന്യങ്ങൾ.ദുർഗന്ധം.കറുത്ത പാതകൾ.കറുകറുത്ത ഓടകൾ. നഗരം വിളിക്കുന്നു.കട്ടിലിൽ നിന്ന്തെരുവിലേക്കിറങ്ങുന്നുഞാൻ. തിരക്ക്.ബഹളം.ഉഷ്ണം.പുഴുക്കളെപ്പോൽപുളയ്ക്കുന്നമനുഷ്യർ.അലറിപ്പായുന്നപുകതുപ്പുന്നവാഹനങ്ങൾ. ഇതാ,മരംചിന്തേരിടുന്നപോൽഎത്ര മനോഹരമായാണ്ഒരു ചരക്കുലോറിഎൻ്റെ ശരീരത്തിലൂടെകയറിപ്പോയത്! വഴിയരികിലെചെരുപ്പുകുത്തിയുടെറേഡിയോ1 പി.എം.ൻ്റെവാർത്തകൾവായിക്കുന്നുണ്ട്. ഒരു വാഹനാപകടവാർത്തയ്ക്കായ്ഞാൻ കാതോർക്കുന്നു.ഇല്ല…ഒന്നുമില്ല! മഴയുണ്ടാവാൻസാധ്യതയുണ്ടെന്നകാലാവസ്ഥാപ്രവചനം മാത്രം.ശരിയാണ്.തെരുവിന്മുകളിലെആകാശത്ത്കാർമേഘങ്ങൾനിരന്നിട്ടുണ്ട്! 🟫

കണ്ണുകൾ

രചന : താനൂ ഒളശ്ശേരി ✍ എൻ്റെ ഹൃദയത്തിലൊക്ക് നിൻ്റെ കണ്ണുകൾ ഇറങ്ങി വന്നത് …എൻറെ ശരങ്ങളുടെ മുൾമുനയിൽ കിടന്ന് പിടയാനോ ….ഹൃദയത്തിൻ്റെ സഞ്ചാരവഴികളിൽനിൻ്റെ കണ്ണുകൾ ശിരസറ്റ് കിടക്കുന്നത് കണ്ട്ഹൃദയ വാതാനങ്ങൾ തുറന്ന് മാറോടണഞ്ഞതോ …..പ്രണയത്തിൻ്റെ നാനാർത്ഥങ്ങളറിയാത്ത കാമവെറിയന്മാർഎൻ്റെ ജാലകത്തിയുടെ അഭയം…

കുരുക്കഴിക്കുമ്പോൾ

രചന : ബാബു തില്ലങ്കേരി ✍ കടലൊഴുകുന്നുകണ്ണിൽ,തിരയടിക്കുന്നുചുണ്ടിൽ,കാലിടറുന്നുമണ്ണിൽ,നിന്നിലലിയുന്നുവിണ്ണിൽ.പേറ്റുനോവിന്റെചുരങ്ങൾ കേറുന്നനാട്ടരുവിയുടെചെരിഞ്ഞ ഗദ്ഗദം.ഇന്നുനാംമറന്നിട്ട വഴികളിൽനാളയുടെചിരികൾ പിടക്കുമോ.ആരുമാരെയുംതാഴ്ത്തി കെട്ടിഭൂമിയിൽകവിത പാടുമോ.ചിരികിളിർക്കുന്നുകാതിൽ,വെടിയുതിർക്കുന്നുഞരമ്പിൽ,കളികാര്യമാകുന്നുകരളിൽ,നിണം പൂക്കുന്നുമനസ്സിൽ.പ്രണയം വറ്റിയഇടവഴിയിലെമുളളുവേലിക്ക്ലഹരിയോ.കാലം തെറ്റിയമഴക്കൊയ്ത്തിന്കൂട്ടുകൂടാൻമിന്നലോ.പോരടിക്കണംകൂട്ടുകൂടണംപാരിൽ പുതിയപാതകൾ തുറക്കുവാൻ.നമ്മൾ കൊയ്യണംനന്മമാത്രം,നിങ്ങൾ പറയണംനേരുമാത്രം,കൂട്ടുകൂടണംലക്ഷ്യത്തിലേക്ക്,ചിറകടിച്ച് പറക്കണംസീമയില്ലാ പടവിലേക്ക്.

ദൂരെ ദൂരേക്ക്

രചന : കല ഭാസ്‌കർ ✍ ദൂരെ ദൂരേക്ക്മാറി നിന്നു നോക്കണംജീവിതത്തിനൊക്കെയൊടുക്കത്തെശാന്തതയായിരിക്കുമന്നേരം.ഘോരവന ഭീകരാന്ധകാരമില്ലഅതിനുള്ളിൽ തിളങ്ങും കരിമ്പുലിക്കണ്ണില്ല,നൊട്ടിനുണയുന്ന നാവില്ലതിൽ –നിന്നിറ്റു വീഴും കൊതിവെള്ളമില്ല.പിന്നിലമരും മൃദുവ്യാഘ്രപാദങ്ങളില്ലഇല്ലിക്കമ്പൊടിയുന്നൊരൊച്ച ഒട്ടുമില്ല.തോളിൽ തൊടും തുമ്പി തൻ തണുപ്പില്ലതൊട്ടു തരിപ്പിച്ച് വെട്ടി മറയുന്നപുന്നാഗവേഗങ്ങളെങ്ങുമില്ല.മുന്നിൽ കിതച്ചു നിന്നിടനെഞ്ചുന്നംവെയ്ക്കും കാട്ടി തൻ കിതപ്പില്ല…