വൃഥാവ്യഥ …. Bindhu Vijayan
മാറാത്തവ്യാധിയും തീരാത്തവ്യഥയുമായ്നീതന്നസ്വപ്നവും നീതന്നഓർമ്മയുംഇടനെഞ്ചിലേറ്റിഞാൻവിടവാങ്ങിടുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോനീകനൽവെന്തവഴിയിൽകനിവിനായ്‌കേഴുമ്പോൾവറ്റിവരൊണ്ടൊരാ അധരത്തിൽസ്നേഹനീരിറ്റിച്ചു നീതന്ന ജീവൻപൊലിയുമ്പോൾ ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ നീ..നീയെൻകരംപിടിച്ചഗ്നിയെച്ചുറ്റി,താലിച്ചരടിനാൽ കോർത്തൊരുബന്ധംതാങ്ങായ്‌ത്തണലായ് പരസ്പരംനമ്മൾനിന്നെതനിച്ചാക്കിയാത്രയാകുമ്പോൾഒരുതുള്ളികണ്ണീർപൊഴിച്ചീടുമോ നീ…ചിതയിലെടുത്തെന്നെ അഗ്നിവിഴുങ്ങുമ്പോൾനിന്റെസ്നേഹംലയിപ്പിച്ചഹൃദയവും അസ്ഥിയും കനലായിമാറുമ്പോൾ,ഒടുവിലൊരുപിടി ചാരമായ്‌ത്തീരുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ നീ..ഒരുകുഞ്ഞുതാരമായ് നിന്നെയുംനോക്കിയങ്ങാകാശവീഥിയിൽ നിന്നിടുമ്പോൾനോക്കീടുമോനീ എന്നെ നോക്കീടുമോഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ…… ബിന്ദു വിജയൻ, കടവല്ലൂർ.