വൈധവ്യം. ….. പള്ളിയിൽ മണികണ്ഠൻ
രാഗങ്ങളൊക്കെയുമന്യമായി വീണയിൽ നൊമ്പരം മാത്രമായി തന്ത്രികൾ പൊട്ടിത്തകർന്നൊരാ വീണയിൽ നീറുന്ന ഓർമ്മകൾ മാത്രമായി. ചുടുനെടുവീർപ്പുകൾ കണ്ണീർക്കണങ്ങളായ് ഒരുമുറിക്കോണിൽ ഉതിർന്നുവീഴ്കേ രാഗം മരിച്ചൊരാ വീണക്ക് കൂട്ടിനായ് വേവുന്നവേളകൾ മാത്രമായി. പണ്ടിതേവീണക്ക് യൗവ്വനം നൽകിയ പൊൻവിരൽത്തുമ്പോർത്ത് വീണതേങ്ങി ഈണം നിലച്ചൊരാ പ്രാണന്റെ സ്പന്ദനം ആ…