മുറിവിടങ്ങൾ …. ശ്രീരേഖ എസ്
നീറിപ്പുകയുന്ന മനസ്സിൽക്രൂരവചനങ്ങളുടെ തലോടൽ.ലൗകീകസുഖത്തിനായിബന്ധങ്ങൾ മറക്കുന്നമനുഷ്യമ്യഗങ്ങൾ,പൊന്തക്കാടുകളിൽനിന്നുയരുന്നകുഞ്ഞുനിലവിളികൾ .നടപ്പാതകളിൽതേരട്ടകളുടെ ജാഥ.മദ൦പൊട്ടിയോടുന്നകാലത്തിനൊപ്പ൦എത്താനാവാതെ,നിലച്ചു പോകുന്നഘടികാരങ്ങൾ.ദുഷ്കരമീ യാത്രയെങ്കിലും,ഇടവഴികളിലെവിടെയോസുഗന്ധ൦ പൊഴിക്കുന്നനന്മമരങ്ങൾക്കുഎത്രനാളിനി വാളിനിരയാതെനിൽക്കാൻ പറ്റുമോ.?സന്ദേഹങ്ങളുടെ ദിനങ്ങളെകൈപിടിച്ചു നടക്കാനിനിമാന്ദ്യത്തിന്റെ ശോഷിച്ചവിരലുകൾക്കാവുമോ?ശാന്തി തേടിയെത്തുന്നദേവാലയങ്ങളിലുമിന്നുഅശാന്തിയുടെ പുകച്ചുരുളുകള്‍പടർത്തുന്നതാരാവു൦ .?അഴിഞ്ഞാടുന്ന മനുഷ്യമൃഗങ്ങളെതളയ്ക്കാനിനി പ്രകൃതിയുടെവിളയാട്ടമുണ്ടാവുമോ .?കലുഷിത മനസ്സിലെ ചിന്തകളേനിങ്ങൾക്കിനി വിട.കാല൦ പടവാളെടുക്കട്ടെയിനി.വിഷലിപ്തമാമീ ഭൂവിൽജീവനുണ്ടെങ്കിൽനോക്കുകുത്തിയെപ്പോലെജീവിച്ചു തീർക്കാനോ ..വിധി !!