മാറ്റൊലി
രചന : മോഹനൻ താഴത്തേതിൽ✍ ബന്ധങ്ങൾബലമായിരുന്നുസ്വന്തങ്ങൾസ്വത്തായിരുന്നുകുടുംബങ്ങൾകൂടായിരുന്നുനഷ്ടങ്ങൾകൂടെയായിരുന്നു തറവാട് തട്ടകംപോലെതമ്മിൽത്തല്ലാനറിയാത്തപോലെതാഴ്മയുംവിനയവും ഒന്നുപോലെതമ്മിൽ നൂലുംപാവുംപോലെ സ്വത്തന്നുമണ്ണായിരൂന്നുഅദ്ധ്വാനംകലയായിരുന്നുവിയർപ്പിനുവിലയായിരുന്നുഅന്നമതുവിധിയായിരുന്നു ബാല്യംമധുരമായിരുന്നുവീടുകൾസ്വർഗമായീരൂന്നുഉറക്കംമതിയായിരുന്നുഉണർന്നാൽപണിയായീരുന്നു പണമന്നില്ലായിരുന്നുപലതും കൈമാറ്റംചെയ്തിരുന്നുപലിശ പടിപ്പുറത്തായിരുന്നുപരോപകാരം പതിവായിരുന്നു പണമെന്തിനിവിടെ വന്നുചതിയതിലൊളിഞ്ഞു നിന്നുപകമെല്ലെ തലപൊക്കിവന്നുപറയാൻപറ്റാത്തതെല്ലാം നമ്മൾകണ്ടു പഴയകാലമിന്നുവിലപിക്കുന്നുആവഴി ആരേകൊട്ടിയടച്ചൂതിരിഞ്ഞൊരുപോക്കിനി സാധ്യമല്ലഈനരകം നാംസൃഷ്ടിച്ചെടുത്തതല്ലേ? ബന്ധങ്ങൾ ശിഥിലമായല്ലോസ്വന്തങ്ങൾ കലഹത്തിലല്ലോകുടുംബങ്ങൾ കൂടുതകർത്തല്ലോകഷ്ടനഷ്ടത്തിൽ നീതനിച്ചായല്ലോ…