Category: കവിതകൾ

തുന്നൽക്കാരി …. Pavithran Theekkuni

നോക്കാതിരുന്നാൽവാടുന്നൊരുതുന്നൽക്കാരിയുണ്ട്അയലത്ത്പിന്നിപ്പഴകിയഉടുപ്പുകൾക്ക്പിന്നെയും പിന്നെയുംജീവൻ തുന്നിവയ്ക്കുന്നവൾവഴി പോകുന്നവർക്ക്കാണാനാകും വിധംവടക്കിനി കോലായിൽഉറങ്ങും വരെയുംഉണ്ടാകുംഅവളുംതുന്നലുംവർഷങ്ങളായിവീടുകൾ തമ്മിൽവഴിത്തർക്കത്തിൽപിണക്കത്തിലാണെങ്കിലുംമിഴികൾ തമ്മിലില്ലഎത്രയോപിന്നിയ സ്വപ്നങ്ങൾഎന്റെ ഹൃദയത്തിലുണ്ട്ജീവൻ കൊതിച്ച് ‘പക്ഷെകണ്ണിൽ തീ നിറച്ച്വീട്ടുകാരിയുണ്ട്!യാത്ര കഴിഞ്ഞ്ഇന്നലെമടങ്ങിയെത്തുമ്പോൾതുന്നലില്ലഅവളില്ലവരാന്തയില്ലഇന്ന്പുലർന്നപ്പോൾആവീടേയില്ലപത്തി വിടർത്തിയമൗനം പോലെതർക്കത്തിലുള്ളവഴി മാത്രമുണ്ട്!

മറവിയിലൊളിച്ചവൾ…..Sheeja Deepu

മറവിയുടെ ആഴങ്ങളിൽമറന്നിട്ടു പോയ എൻ ഓർമകളെ………..നഷ്ട്ട സ്‌മൃതിയുടെ ചിപ്പിയിൽഅടച്ചുവച്ച എൻ മൗനനൊമ്പരങ്ങളെ……..ആഴത്തിൽ വേരോടിയെൻഹൃത്തിൽ ചില നൊമ്പരങ്ങളുണർത്തിഅഗ്നിസ്ഫുലിംഗങ്ങൾ ചിതറിച്ചപ്രിയമേറും കിനാക്കളെ……….തുയിലുണർത്തി എൻ വേണുവിൽമോഹങ്ങൾ പാകിയ കൗമാരസ്വപ്നങ്ങളെ……..മിന്നിമായണ പകൽകിനാവിൽതഴുകാതെ തഴുകുന്ന കുളിർതെന്നലായ്വൈകിവന്നു ചാരെനിന്ന്സ്വപ്നങ്ങളൊക്കെയും ഊതി ജ്വലിപ്പിച്ഛ്മടങ്ങുകയാണോ വീണ്ടും…….??!!?ഈ പകൽക്കിനാവിൻ വഴിയോരത്ത്കാഴ്ച്ച മറച്ച നീർ മണികൾക്കിടയിൽചുണ്ടിലൊളിപ്പിച്ച…

ഒരു ‘അ’സാധാരണ കവിത …. വൈഗ ക്രിസ്റ്റി

‘ചുവരിൽ നിന്നുംകറുപ്പും ചുവപ്പും പക്ഷികൾപറന്നു കൊണ്ടിരുന്നു… ‘എന്നത് അത്ര അസാധാരണമായപ്രയോഗമൊന്നുമല്ലെന്നറിയാംആവർത്തിച്ച് പറഞ്ഞു പറഞ്ഞുള്ളമുഷിവുണ്ടു താനുംഎങ്കിലും ,ഏതാണ്ടിങ്ങനെയാണ്ഞാനെന്റെ കവിത തുടങ്ങിയത്എല്ലാ കവിതയ്ക്കും മുമ്പ്ഒരു തുടക്കക്കാരിയുടെ വെപ്രാളംഎനിക്കുണ്ട്…പോരാഞ്ഞിട്ട് കുറച്ചു നാളത്തെ ഇടവേളയുംഎഴുതിക്കഴിഞ്ഞതുംവരികൾ തിരിഞ്ഞെന്നെ നോക്കിപരിഹസിച്ചു ചിരിച്ചുഅത്രമേൽവിധേയത്വത്തോടെഎനിക്ക് വഴങ്ങിത്തന്നിരുന്ന ഭാഷയാണ് ,കനത്ത അധികാര ശബ്ദത്തിൽഎന്നെ തിരുത്താൻ…

രാഷ്ട്രീയം …. Siji Shahul

ഹാ ഹന്തകാലമെൻ മുകുരവല്ലരിപൂത്തുകായ്ചതാം ഗ്രാമ ചർച്ചകൾപന്തയക്കാരുടന്തഃർ ദർശനംചിന്തകൾക്കെന്തു ചുവടു തന്നു ഹോ.ലോകരാഷ്ട്രങ്ങൾ എത്തിചർച്ചകൾമോടിയാക്കിയ പീടികതിണ്ണയിൽവാപൊളിച്ചിവളടങ്ങാത്ത കൗതുകത്തോടെ നിന്നൊരു കാലം മറഞ്ഞു പോയ്ഈ എം എസ്സും കരുണാകരനുംഅടിവെച്ചൊരു നാട്ടുചർച്ചകൾയുപി ബംഗാൾ ശ്രീലങ്ക തുടങ്ങിയോരന്യസംസ്ഥാന രാഷ്ട്രീയ ചർച്ചകൾതോറ്റപന്തയക്കാരനന്നവിടൊരുരംഗവേദിയുണ്ടാക്കി മൊത്തവുംനാട്ടുകാരെ ചീത്തവാക്കിലഭിഷേകമേറ്റിടും നാൾകഴിഞ്ഞുപോയ്വാറ്റുചാരായമഹിമയാലൊരുനാട്ടിലും ഇന്നില്ലതുപോലെ കൗതുകംകളങ്കമില്ലാത്ത…

മറിയ ഗർഭം ധരിക്കുമ്പോൾ !…… ജോർജ് കക്കാട്ട്

മറിയ ദൈവപുത്രനെ സ്വീകരിച്ചു,എന്നാൽ ആനന്ദം അവരുടെ പ്രതിഫലമായിരുന്നില്ല.അവൾ കാലുകൾ വിരിച്ചില്ലഅവൾ ഹൃദയം തുറന്നു!ദൈവം ദൈവപുത്രനായി സൃഷ്ടിക്കപ്പെട്ടുപരിശുദ്ധാത്മാവിന്റെ രൂപത്തിൽ.ഇടനാഴിയിൽ നിന്ന് – നക്ഷത്രമിട്ട പ്രതിമ ഇളക്കിമറിച്ചോ?അല്ലെങ്കിൽ അതൊരു സ്വപ്നം മാത്രമായിരുന്നുഅത് അവളുടെ പ്രതിമയിൽ നിന്നും അവളിൽ നിന്നും മാറിയപ്പോൾ?ഒരു വെളുത്ത കൂടാരത്തിന്റെ വാതിൽവെളുത്ത…

അഭിജാതരല്ലാത്ത ഞങ്ങൾ…… Mangalanandan TK

അഭിജാതരല്ലാത്ത ഞങ്ങൾ,സ്വരാജ്യത്തി-ലഭയാർത്ഥി പോലെ ഹതഭാഗ്യർ.പുഴുകുത്തി വാടിയ ഗർഭപാത്രങ്ങളിൽപിറവിയെടുത്ത ഭ്രുണങ്ങൾ.വ്രണിത ബാല്യങ്ങളീ വഴിയിൽ ചവിട്ടേറ്റുചതയാൻ കുരുത്ത.തൃണങ്ങൾ.മൃദുകരസ്പർശനമേല്ക്കാതെ കാഠിന്യപദതാഢനത്തിലമർന്നുംതലചായ്ക്കുവാനിടം കിട്ടാതെ ഭൂമിയിൽഅലയുന്ന രാത്രീഞ്ചരന്മാർ.മഴയത്തു മൂടിപ്പുതച്ചു കിടക്കുവാൻകഴിയാതലഞ്ഞ കിടാങ്ങൾ.അഭിജാതരല്ലാത്ത ഞങ്ങൾ,തലക്കുമേൽഒരു കൂരസ്വന്തമല്ലാത്തോർ.വറുതിയിൽ വറ്റിവരണ്ട മുലഞെട്ടുകൾവെറുതെ നുണഞ്ഞ ശിശുക്കൾ.മൃദുലാർദ്ര മാതൃത്വ മൊരു മിഥ്യ മാത്രമെ-ന്നറിയാതറിഞ്ഞ കിടാങ്ങൾ.കരയുന്ന കുഞ്ഞിനും…

മർമരങ്ങൾ …. Janardhanan Kelath

നീയെൻ പ്രജാപതിഎന്നാശ്വസിച്ചു ഞാ-നെന്നും കുരിശുമാ-യിങ്ങുവാണീടവെ,നട്ട തൈമാവൊന്നുവെട്ടിയിട്ടെൻ ശവ –ദാഹത്തിനായ് ചിതമുട്ടുന്നു സാമ്പ്രദം!മാന്തളിർ കാണാതെ,ഈണങ്ങൾ പാടാതെ,ദീനം ശപിച്ചൊരാമാങ്കുയിൽ പ്രാക്കിന്റെശാപമോക്ഷത്തിനാ –യെന്റെ പാപങ്ങളെമോചിപ്പതിന്നായൊരീചിതക്കാകുമോ?!താരും തരുവുമില്ലാവെയിൽ പാടുകൾ,ഊണും തണുവുമില്ലാമണൽക്കാട്ടിലെൻതാപശാന്തിക്കായൊരുകുഞ്ഞിളം തെന്നൽമന്ദം തഴുകി വന്നെ-ന്നെത്തലോടുമോ?!കാർമേഘമൂട്ടത്തിൽവെന്തുരുകുന്നൊരാവൃശ്ചിക പൂക്കളിൽഊറുന്ന തേൻകണംതേടും ഉറുമ്പിന്റെമോഹഭംഗങ്ങളെൻസമ്പ്രദായങ്ങളെസാർത്ഥീകരിക്കുമോ?!ജന്മാന്തരങ്ങൾ വാഴു-ന്നൊരീ തൈമാവ്വെട്ടിപ്പിളർന്ന താപംഭസ്മമാക്കിയോ –രസ്ഥി പൂണ്യാർജംനിമഞ്ജനം ചെയ്തെനി…

വേരുകൾ …. Dr.Swapna Presannan

പരസ്പരം കെട്ടിപ്പുണർന്ന്തമ്മിൽ ലയിച്ച് ആഴങ്ങളുടെആത്മാവ് തേടിയുള്ള യാത്ര.മനസ്സിൽ ഒളിപ്പിച്ചു വെച്ചതത്രയുംപരസ്പരം ഓതി കഴിഞ്ഞു പോയകാലങ്ങളുടെ ശേഷിപ്പുകൾക്ക് നീരുനൽകി പുനരുജ്ജീവിപ്പിച്ച് ഇന്നിൻ്റെഹരിതാഭയിലേക്കൊരെത്തിനോട്ടം.കാതങ്ങളോളം ദൂരേക്ക് ഓർമ്മകൾവേരുകളായി മെല്ലെ പടരുമ്പോൾ,വേരറ്റുപോയ ചെറിയ പച്ചപ്പുകൾതളിർക്കാനും പൂവിടാനുമായിസ്മൃതികളുടെ ചില്ലകൾ തോറുംഇന്നലകളുടെ ആത്മാവുകൾ കോർ-ത്തിട്ടിരിക്കാം അവയുടെ പൊട്ടിച്ചിരി-കൾ കല്പാന്തകാലത്തോളം അലയടിച്ചിടാംകാലം…

വാസുവിൻ്റെ തയ്യൽകട …. Thaha Jamal

ഈ കടയിൽബ്ലൗസു തയ്ക്കാനെത്തുന്നസ്ത്രീകളിലധികവുംവിട്ടുജോലിക്ക് നില്ക്കുന്നപെണ്ണുങ്ങളാണ്.കൊച്ചമ്മയ്ക്ക് എൻ്റെ വലിപ്പമേ?ഉള്ളൂന്ന് പറഞ്ഞാൽ മതികൊച്ചമ്മയുടെ അളവുംവാസുവിൽ ഭദ്രം.വാസുവിനറിയാം പലരുടെയും അളവുകൾഒറ്റം നോട്ടം മതി,അളവുതെറ്റാത്ത ബ്ലൗസിൻ്റെ ഹുക്കിനറിയാംഅടുത്തില്ലെങ്കിലും അടുപ്പിക്കാൻഹുക്കു ഉടക്കാൻ അടുത്തടുപ്പിച്ച്രണ്ട് അകലങ്ങൾ പിടിപ്പിക്കുന്നതിനാൽഇറുക്കിയും, ലൂസിലും ബ്ലൗസുകൾ വിലസുംവണ്ണം കൂടിയാലും കുറഞ്ഞാലുംവാസു, അന്നും ഇന്നും അളക്കുന്നത് കൃത്യം.ഗ്രാമത്തിൽ…

കല്പാന്തകാലത്തോളം …… ഉണ്ണികൃഷ്ണൻ, ബാലരാമപുരം

കരയെപ്പുണരുന്ന കടലിന്റെ കിന്നാരം,കാതിൽ മന്ത്രിയ്ക്കുന്നതെന്തായിരിയ്ക്കാം.കാമുകീ കാമുകന്മാരായ് വിരാജിയ്ക്കാം,കല്പാന്തകാലത്തിലഴിയും വരെ .കാറ്റ് തലോടിയുണർത്തും തിരകളിൽ,കരിമണൽ തൂവുന്ന കരിമഷികൊണ്ട്,കാതരേ! നിന്റെ മിഴികളിലെഴുതുമ്പോൾ,കരയാതിരിയ്ക്കുമോ? കാമിനിയാകുവാൻ.കൂമ്പുന്ന കണ്ണുകൾ ത്രസിക്കുന്ന മാറിടം,കുതിർന്നു മയങ്ങും തീരമാം ചുണ്ടുകൾ,കുളിരേകി തിരകളാകുമെൻ ചുണ്ടുകളും,കേളിയാടീടും സുമുഹൂർത്തമായ്.കാർന്നുതിന്നുന്നിതാ തീരങ്ങളെ,കാളിമയാകുന്നു തിരമാലകൾ,കടലെടുക്കും മണൽത്തിട്ടകൾ മറയുന്നു,കാമകേളീരവം.. ഉച്ചത്തിലാകുന്നു.കരമെല്ലെ കൺ…