മൃദുവായ ജലകണം …. Shyla Kumari
മനസ്സൊന്നു കരയുമ്പോൾമനതാര് പിടയുമ്പോൾഉണരുന്ന നോവാണ് കവിതചിരിയുള്ളിൽ വിടരുമ്പോൾകനവുള്ളിൽ നിറയുമ്പോൾവിടരുന്ന ചിരിയാണ് കവിതപ്രണയമൊന്നണയുമ്പോൾഅകലെയായ് മറയുമ്പോൾഉതിരുന്ന മൊഴിയാണ് കവിതവെറുതെയിരിക്കുമ്പോൾഅരികെ വന്നലയാഴിപോലെന്നിൽനിറയുന്ന കനവാണ് കവിതതൂലികത്തുമ്പിലേക്കാ-ഞ്ഞൊന്നു വീശുന്നകുളിരുള്ള കാറ്റാണ് കവിതസംഗീത സാന്ദ്രമായ്ചുണ്ടിലേക്കിറ്റുന്നമൃദുവായ ജലകണം കവിതകുണുങ്ങിക്കുണുങ്ങിയെൻചാരത്തണയുന്നനനവുള്ളൊരോർമ്മയീക്കവിത. ഷൈലകുമാരി