പിടഞ്ഞോടുന്ന കാലം
രചന : ബാബുഡാനിയൽ ✍️ (കാലമിന്ന് പിടഞ്ഞോടുകയാണ് എന്തിനാണ് കാലം പിടഞ്ഞോടുന്നത്.?മാനവരാശിയുടെ ചരിത്രത്തിലെ തീരാകളങ്കം മായ്ച്ചുകളയാനോ..!) കുതിച്ചങ്ങുപായുന്നൊരശ്വംകണക്കേതിരക്കിട്ടുപായുകയാണിന്നു കാലംഒടുക്കമാകാലാഗ്നിയില്‍ ചാരമാകാൻതിടുക്കത്തിലോടുകയാണിന്നു കാലം ഇരുട്ടിന്‍യുഗത്തില്‍ ചരിച്ചോരുനേരംകറുപ്പിന്‍റെ ചിത്രം വരച്ചന്നു മര്‍ത്ത്യന്‍.വടുക്കളായ്മാറിൽ കിടക്കയാണിന്നുംനെറിവൊട്ടുമില്ലാത്ത നീറുന്നകാലം. കളിച്ചു വളര്‍ന്നവര്‍ കാടിന്റെയുള്ളിൽ,ഭുജിച്ചീടുവാനായിനായാടിവന്നോർപകുത്തന്നമൊന്നിച്ചു പങ്കിട്ടിരുന്നോർ .!രചിച്ചു, വസിച്ചീടുവാനായ് പുരങ്ങൾ…