Category: കവിതകൾ

✍️ഒരു ക്രിസ്തുമസ് കൂടി✍️

രചന : കൃഷ്ണമോഹൻ കെ പി ✍ കാലിത്തൊഴുത്തീ പ്രപഞ്ചമല്ലേപുൽക്കൂടു മർത്യ ഹൃദയമല്ലേകർത്താവാം യേശു ജനിച്ചിടുന്നൂപുണ്യപുരുഷനായ് എൻ മനസ്സിൽപാപങ്ങളുൾക്കൊണ്ട ജന്മങ്ങളേ …പാപരഹിതരായ് മാറ്റുവാനായ്പാപങ്ങൾ സ്വാംശീകരിച്ചവനേപുതുവചനങ്ങളങ്ങേകിയോനേകർത്താവേ കാരുണ്യ മൂർത്തിയായികുഷ്ഠരോഗത്തെയകറ്റിയോനേ …അന്ധന്നു കാഴ്ചയും, മുടന്തനു ഹാസവുംഅന്യതയില്ലാതെ നല്കി യോനേ …ക്രിസ്തുവേ, സ്വസ്തി പറഞ്ഞിടട്ടേ…ക്രിസ്തുമസ്സിന്റെ ദിനത്തിലിന്ന്പാതിരാക്കുർബാന…

തിരുപ്പിറവി

രചന : ജയേഷ് കൈതക്കോട്✍ ശിശിരരാവിൽ പുൽതൊഴുത്തിൽദൈവസ്നേഹം പ്രഭ ചൊരിഞ്ഞുവിശുദ്ധിയിൽ വരവിനെ കാത്തിരുന്നുനീർമിഴിപ്പൂക്കളാൽ ഹല്ലേലുയ പാടി… നക്ഷത്രങ്ങൾ നിനക്കായി പ്രഭ ചൊരിഞ്ഞുമാലാഖമാർ നിനക്കായി സ്നേഹം പകർന്നുപ്രത്യാശതൻ പൊൻകിരണം ഉദിച്ചുയർന്നുവാഴ്ത്തിടുന്നു വിണ്ണിൽ നിൻ നാമം ഹല്ലേലുയ,(ഹല്ലേലുയ) ഹൃദയശിഖരത്തിൽ നെഞ്ചോടു ചേർക്കുവാൻസ്നേഹതീർത്ഥത്തിൽ നിന്നിലലിയാൻവിതുമ്പി നിൽക്കുന്നു…

സ്വപ്നംകൊണ്ടൊരുകവിത..

രചന : ജ്യോതിശ്രീ. പി. ✍ മേഘത്തരികളിൽ തട്ടിവക്ക് പൊട്ടിയ നിലാവിനെ കടംവാങ്ങിയൊരുകവിത തുന്നുമ്പോൾ‘എന്നെ മറന്നോ’യെന്നുചോദ്യവുമായിഓർമ്മകൾകാടുവിട്ടിറങ്ങും!അലക്കിവെളുപ്പിച്ച മൗനത്തെപ്പൊതിഞ്ഞുനെഞ്ചോടുചേർക്കാനായുമ്പോൾവാചാലതയുടെവള്ളിപ്പടർപ്പുകളിലൊരുപുഞ്ചിരിവിരിയും..ആകുലതകളുടെപൊതിക്കെട്ടുകൾ കൊക്കയിലേക്കെറിഞ്ഞുകളഞ്ഞുസ്വപ്നങ്ങളുടെപറുദീസ തിരഞ്ഞലയും..കാറ്റുരുമ്മിയ കടലാസുകളിൽകവിതപ്പൂക്കൾ പൊട്ടിവിരിയും..പാതിനിർത്തിയ വരികളിനിയും ബാക്കിയെന്ന് ഇറ്റുവീഴുന്നഅക്ഷരങ്ങൾ ഓർമ്മപ്പെടുത്തും..പിന്നിപ്പോയ സ്വപ്നങ്ങളെ കവിതക്കൂട്ടിലേക്കു ഒരുക്കൂട്ടും..ഒരിക്കലും പിടിതരില്ലെന്നുസ്വപ്നങ്ങൾ ഉറക്കെച്ചൊല്ലും..വിരലിൽ നിന്നും കുതറിയോടും..കണ്ണിൽ നിറഞ്ഞ കടലുവറ്റികടലാസുതൂണുകൾ…

പുഴയും തീരവും

രചന : ശ്രീകുമാർ പെരിങ്ങാല✍ നദികൾ, പുഴകൾ, സാഗരതീരംകഥപറയുന്നാക്കടവുകളുംകളകളമൊഴിയിൽ കളിവാക്കോതിചുംബനമേകുന്നോളങ്ങൾ. അരയിൽച്ചുറ്റിപ്പുളകംകൊള്ളു-ന്നരഞ്ഞാണച്ചരടെന്നതുപോൽവെള്ളിക്കൊലുസുകളിട്ടവളൊപ്പംനൃത്തംചെയ്തു രമിക്കുന്നു. പരിരക്ഷണമതുതുടരുംതീരംവഴിവിട്ടവളൊന്നൊഴുകാതെപരിമിതിയുണ്ടവനെങ്കിലുമിവിടെ-പ്പരിചരണത്തുണയായീടും. എന്തൊരു രസമായുണ്ണികൾവന്നുകളിച്ചു കുളിച്ചു കഴിഞ്ഞൊരുകാലംഎന്നാലിന്നതു മാറിയ ചിത്രംകോലംകെട്ടൊരുപുഴയുടെ ചരിതം. തസ്ക്കരമാനസർ വന്നുകുഴിച്ചി-ന്നവളുടെ മാറുപിളർക്കുമ്പോൾവന്നുകനത്തിലു മാന്തിയമണ്ണുംകൊട്ടകണക്കിനു പോകുന്നു. വണ്ടികൾ പലവഴിയെത്തുംകരയിൽമാന്തിയെടുക്കാൻ തടിനിതലംഈവിധമൊടുവിൽ പൊലിയുംജീവൻചെറിയൊരുകാലം കഴിയുമ്പോൾ. ദുർവിധിയല്ലിതു ക്രൂരതയല്ലോദുരമൂത്തലയും…

യുദ്ധഭൂമി

രചന : സഫീലതെന്നൂർ✍ നന്മയാം ഭൂമി നമുക്കായി പിറന്നുആയിരം ജീവ ജാലങ്ങൾ നമുക്കായി തന്നു.തികയാതെ മർത്ത്യൻ പലതും പിടിച്ചെടുത്തു-പിന്നെയും ദുരാഗ്രഹിയായി മാറുന്നു.മതമെന്ന വാക്കുകൾ ഉദിച്ചുണർന്നുമർത്ത്യന്റെ നന്മയ്ക്കു നേർ വെളിച്ചമുണരുന്നു.നാളുകൾ കടന്നു നന്മകൾ മറഞ്ഞുനേരതു ചൊല്ലിയതെല്ലാം മറന്നു.മതമെന്ന വാക്കിനാൽ ഭ്രാന്തമായി മാറുന്നുപല പല…

ശാന്തിയും സംഹാരവും

രചന : ബാബുഡാനിയല്‍✍ വാസന്തമെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍വാടാമലര്‍ക്കുലയേന്തി നിത്യംഎത്തുമോ ഈ മലര്‍വാടിയില്‍ സ്വച്ഛമാംപുത്തനുഷസ്സിന്‍റെ പൊന്‍കിരണം?ഏറുന്നൊരാശങ്കയെന്നെത്തളര്‍ത്തുന്നുനേരറ്റ മര്‍ത്ത്യന്‍റെ ദുഷ്ടലാക്കില്‍യുദ്ധപ്പെരുമ്പറയെങ്ങും മുഴങ്ങുന്നു-ണ്ടാര്‍ത്തനാദങ്ങളും കേട്ടിടുന്നു.പോര്‍വിളിച്ചെത്തുന്ന കൂട്ടം പരസ്പര-മാര്‍ക്കുന്നു സോദരരക്തത്തിനായ്സങ്കല്‍പ്പലോകത്തില്‍ മേവുന്ന മര്‍ത്ത്യരോസംഹാരമാര്‍ഗേ ചരിച്ചിടുന്നു.സാന്ത്വനതൈലമായ്മാറേണ്ട മാനവന്‍സംഹാരതാണ്ഡവമാടിടുന്നു.പ്രാണഭയമൊട്ടുമില്ലാതെയൂഴിയില്‍പാരം കടക്കുവാനായീടുമോ.?ചെറ്റും കൃപയുള്ളിലില്ലാത്ത ലോകത്തി-ലൊട്ടും കരുണതന്‍ വെട്ടമില്ല.പെറ്റമ്മതന്‍ മാറില്‍നിന്നും കുരുന്നിനെതട്ടിയെടുക്കുന്നു കാട്ടാളരും.അര്‍ത്ഥത്തിനായുള്ള…

സെമിത്തേരിയിലെ പൂച്ചകൾ

രചന : ജിബിൽ പെരേര✍ മുക്കുവക്കോളനിക്കടുത്തുള്ള സിമിത്തേരി നിറയെ പൂച്ചകളാണ്.പരിസരമാകെ തൂറിയും മുള്ളിയുംറീത്തുകളുംപൂക്കളുംമെഴുകുതിരികളുംമാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചുംഅവർ അവിടെയാകെ വിഹരിച്ചു.ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്പള്ളിക്കാർ ചട്ടം കെട്ടിയിട്ടുംഅനുദിനം അവ പെരുകി വന്നു.പട്ടിണിഅസ്ഥിക്കോലങ്ങളാക്കിയപൂച്ചകളുടെപാതിയൊട്ടിയ വയറുംഎല്ലുന്തിയ മേനിയും കണ്ട്കണ്ണീർ പൊഴിയ്ക്കാൻആ ഇടവകയിൽആകെയുണ്ടായിരുന്നത്മുക്കുവക്കോളനിയിലെ മൂപ്പനുംഅവിടെയുള്ള മുക്കുവരുമായിരുന്നു.ഒരിക്കലെങ്കിലുംപൂച്ചകളെവയർ നിറയെ ഊട്ടണമെന്ന ആഗ്രഹം…

പിണമിടും കാട്

രചന : മംഗളൻ എസ് ✍ അകലത്തൊരു ശവമാടത്തിൽനിന്നുംഅതിവേഗം പുകവല്ലി പൊങ്ങിടുന്നുഇലകൾ വെളുത്തൊരു വൻമരം പോലെഇരുളിൽ പുക പൊങ്ങിപ്പടർന്നേറുന്നു! അരികത്തൊരു വൻമരച്ചോട്ടിലേതോആജാനബാഹുവൊരുത്തൻ കിടക്കുന്നുഅതിനടുത്തുള്ള കുഴിമാടച്ചോട്ടിൽഅജ്ഞാത സുന്ദരിയൊരുവൾ നിൽക്കുന്നു! പണിചെയ്യാനുലമൂട്ടിൽ മൂശാരിപോൽപരവേശത്തോടങ്ങുകാത്തിരിക്കുന്നു..പട്ടട കത്തുന്ന തീക്കനലരികേപച്ചമാംസാർത്തിയാലേ കുറുനരികൾ! തീയണയാക്കുഴിമാടത്തിലെ ശവംതീനികൾ കൊതിയോടെ നോക്കിനിൽക്കുന്നുപഞ്ഞമില്ലവിടെ മാംസത്തിനെന്നാലുംപച്ചമാംസത്തിനായ്…

ചിരിയോ ചിരി 😄

രചന : സതീഷ് കുമാർ ജീ✍️ ഭൂമിയിൽ പിറന്നഞാനാദ്യംകരയാൻ പഠിച്ചുകരയുന്നനേരത്തെല്ലാം ചിരിക്കാൻഅമ്മയെന്നെനോക്കിച്ചിരിച്ചുഅമ്മയുടെ ചിരിയിൽഞാനുംമോണകാട്ടിച്ചിരിച്ചുഎൻ കൈവിരലുകൾ ചരുട്ടിയമുഷ്ടിയാൽ വട്ടത്തിൽ കറക്കീഞാനുംഎൻ മുഷ്ടിയുടെയിടയിൽക്കൂടിചൂണ്ടുവിരലിട്ടു ഇക്കിളികൂട്ടിയമ്മഇക്കിളിയിൽ മോണകൾകാട്ടിപൊട്ടിച്ചിരി കുടുകുടെ പുഞ്ചിരിമുത്തശ്ശിയോ മോണകൾകാട്ടികൊഞ്ചിച്ചു ചിരിച്ചീടുമ്പോൾകുടുകുടെ കുടു കുടുകുടെവീണ്ടുംചിരിയുടെ മുഖങ്ങൾമാത്രംചൂണ്ടുവിരലൊരു പിടിവള്ളിയായ്എൻ മുഷ്ടികൾകൂട്ടി കണ്ണ്തിരുമ്മിവിരലുകൾ വായിൽ തിരുകിയനേരംപല്ലില്ലാത്തൊരു മോണകൾകൊണ്ട്വിരലുകളിലാഞ്ഞു…

അതിജീവന മന്ത്രം

രചന : തോമസ് കാവാലം✍ കാറ്റിൻകരുത്തിനെ കാണാത്ത കാനനംഉണ്ടാകില്ലിന്നിവിടീധരയിൽവൃക്ഷങ്ങളോരോന്നും ചൊല്ലുന്നീ മന്ത്രങ്ങൾ“ചാഞ്ഞുകൊടുക്കായ്കിൽ വീണുപോകും. കാറ്റടിച്ചീടുകിൽ തോറ്റതുപോലെ നീചുറ്റിനും നിന്നിട്ടു വന്ദിക്കുകതട്ടിയകറ്റുക താളത്തിലാടുകമുറ്റിയ ചങ്ങാതിയായിരിക്കാൻ . തന്റേടിയെന്നപോൽ താന്തോന്നിയാകുകിൽതട്ടിത്തകരും വേരോടെയും നീഭവ്യതയോടുള്ള ചേരലാൽ ചേലുള്ളദിവ്യമാം രൂപത്തിൻ കാരണം നീ വശത്താക്കീടുവാൻ വാശിയല്ലാവശ്യംവഴങ്ങിക്കൊടുക്കൽ തന്നെയല്ലോഅങ്ങോട്ടുചാഞ്ഞിട്ടു,മിങ്ങോട്ടൊട്ടാടിയുംആകാശമാകണം…