Category: കവിതകൾ

എന്റെ കവിത

രചന : ചെറുകൂർ ഗോപി✍ ഹൃദയം തുറന്നൊരുകവിതപോലെഎഴുതുന്നു മനസ്സിലെസ്‌മൃതികളാലെ. എന്നെ ഉണർത്തുന്നപുലരിപോലെമെല്ലെ തലോടുന്നതെന്നൽ പോലെ. പാടും കിളികൾ തൻനാദം പോലെഒഴുകും പുഴയുടെഗീതം പോലെസംഗീതം പോലെ. മലരിൻ ചൊടിയിലെമധു പോലെനുകരുന്ന പ്രണയത്തിൻതുള്ളി പോലെ. മഴപെയ്ത മണ്ണിന്റെഗന്ധം പോലെപകരാത്ത ചുംബനരാവുപോലെ. വേർപെടും മാനസംനൂലു പോലെവേർപെട്ട…

യുദ്ധം

രചന : സുമോദ് പരുമല ✍ വിശന്ന് ചാവാറായ ഒരു മനുഷ്യക്കുഞ്ഞ്കൂരിരിട്ടിലൂടെ നീന്തിനീന്തിചിതറിത്തെറിച്ച അമ്മഹൃദയത്തിൻ്റെചോരത്തണുപ്പിലഭയം തെരയുമ്പോൾ ….ആക്രമണശേഷി എത്ര ക്രൂരമായാണ്സർഗ്ഗാത്മകതയായി വിലയിരുത്തപ്പെടുന്നത് …!നട്ടുനനച്ച് തൊട്ടുതലോടി മരങ്ങളാക്കിയവകടപറിച്ചെറിയുന്ന അവനവൻബോധങ്ങൾഞാൻ ജയിച്ചുവെന്നാർക്കുമ്പോൾ ,ഭൂമിയും ആകാശവും കാലടിച്ചോട്ടിലെഅമ്ലജലവുംമാഞ്ഞുപോയോരേ…നിങ്ങളുടെ നിശ്വാസങ്ങൾ പോലുംവെടിയുണ്ടകളായിത്തീരുമ്പോൾ ..കാലമെന്താണ് പറയേണ്ടത് ?നിസ്സഹായതയുടെപ്രിസങ്ങളിലൂടെസ്നേഹം കടത്തിവിടുമ്പോൾകാരുണ്യത്തിൻ്റെ…

സർജറി

രചന : ഡോ, ബി, ഉഷാകുമാരി ✍ ഞാൻ പോലുമറിയാതെൻ തൈറോയ്ഡ് ഗ്ലാൻഡേ, നീയിന്നീവിധം വളർന്നെന്നോ? ഘോരമായ് പടർന്നെന്നോ?നോക്കി ഞാൻ സ്‌കാനിങ് റിപ്പോർട്ട്‌, ഞെട്ടിപ്പോയ് പക്ഷേ നീയുംഎൻ മെയ്യിന്നൊരു ഭാഗം തന്നെയായിരുന്നല്ലോ!ഓർക്കുകിൽ നീയെന്നോട് കാരുണ്യം കാട്ടി,ശബ്ദനാളത്തെ ഞെരുക്കീലെൻ പാട്ടിനെ വിലക്കീല !പാടുവാതിരിക്കുവാനാവില്ലയെനിക്ക്,…

പാഴ്ക്കിനാവിലെ ഉണ്മ.

രചന : ജയരാജ്‌ പുതുമഠം.✍ ഒരു പരസ്യവാചകങ്ങൾക്കുംനിന്റെ അമൂല്യ കാന്തിയെപോഷിപ്പിക്കുവാൻഅക്ഷരാരാമങ്ങൾവിടർന്നിട്ടില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻനിഘണ്ടുസദനങ്ങൾചികഞ്ഞു തളരണംപ്രണയശലഭമേ ഒരു ചിത്രക്കൂട്ടിലും നിന്റെനിഗൂഢലാവണ്യചേതനതുളുമ്പി കയറാറില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻഅമൂർത്തധാരയിൽമിഴികളെറിയണംസഹനവിഷാദമേ ഒരു പൂങ്കുയിലിനുംനിന്റെ ഋതുഭേദസഹജനാദങ്ങൾക്കപ്പുറംപാടാനാകില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനുനിരർത്ഥകമായ കിനാവിൻകൂജനങ്ങൾക്കായ്കാതോർക്കണം കാലമേ തളർന്ന സ്വപ്‌നങ്ങൾപിഴുതെടുത്ത് വരിഞ്ഞുകെട്ടിചിറകുകൾ തളരാത്തഭാവനാശൈലങ്ങളിൽ,തരളിതമായനിൻനളിനദളങ്ങളിൽഅധരനിവേദ്യങ്ങൾഅവിരാമം ചൊരിഞ്ഞെന്റെമരണകാവ്യങ്ങൾഞാനെഴുതട്ടെ, വെറുതെ!

അനുസരിക്കുന്ന കുട്ടികൾ

രചന : ഹരിദാസ് കൊടകര✍ അനുസരിക്കുന്ന കുട്ടികൾ;തലയെ മാറ്റി, ഉടൽ-കൊടിക്കു നല്കുന്നു.കടുത്ത സ്വർഗം-അറുതി നോൽക്കുന്നു.കളി പിണക്കുന്നു.വിധി നിരത്തുന്നു. അനുസരിക്കുന്ന കുട്ടികൾ;വെളിനിലങ്ങളിൽ-ചിരി പഴിക്കുന്നു,നിർമ്മിതം ബുദ്ധി-രാകി വയ്ക്കുന്നു.‘കല്ലുവാഴ’യ്ക്കിഷ്ട-ഭ്രാന്തു നേരുന്നു.മിഴിയുണക്കിയും-ജനിച്ചു നില്ക്കുന്നു. അനുസരിക്കുന്ന കുട്ടികൾ;വിശന്നിരിക്കുന്നു.പുഴയ്ക്കു കുറുകെ-ചിതലടുക്കുന്നു.പുതിയ ‘വാനില’-മൃതിയ്ക്കു തേവുന്നു.പുര പറിക്കുന്നു. അനുസരിക്കുന്ന കുട്ടികൾ;ചെരിഞ്ഞ നേരുകൾ-ഉടുത്തുനില്ക്കുന്നു.സ്വദേശ വായനാ-കുഴിയെടുക്കുന്നു.വരട്ടുദേശത്തെ,പിടിച്ചിരുത്തുന്നു.ഇലപ്രകാശം;കടിച്ചിറക്കുന്നു.‘കൃഷ്ണവരാൽ’കുളമെടുക്കുന്നു.അസുരകാരണം-അനുസരിക്കുന്നു.

നിറം മങ്ങിയ സ്വപ്നങ്ങൾ

രചന : മംഗളാനന്ദൻ ✍ അരികിലെത്തി നീ, അവസാനം നമ്മൾഒരുമിച്ചു കണ്ട വിജനപാതയിൽ.തിരയുന്നേൻ നിന്റെ മിഴികളിൽ പണ്ടുവിരിഞ്ഞ നക്ഷത്രക്കനവിൻ ശോഭയെ.ഒളിമങ്ങാതുള്ള കിനാവുകളെങ്ങാൻഒളിഞ്ഞിരിപ്പുണ്ടോ സഖീ, നിൻകൺകളിൽ ?കദനത്തിൻ കടൽത്തിരകൾ താണ്ടി നിൻഹൃദയത്തിൽ പണ്ടേ കടന്നുകൂടി ഞാൻ.മെനഞ്ഞെടുത്തു നാം വലിയ സ്വപ്നങ്ങൾ,കനമുള്ള മോഹമലരിൻ മാലകൾ.പ്രതീക്ഷകൾക്കുമേൽ…

മറവികളുടെ സായാഹ്നം.

രചന : സെഹ്റാൻ✍ എന്തിനായിരുന്നു ഇന്നേരംപട്ടണത്തിൽ വന്നത്?ഓർത്തെടുക്കാൻ കഴിയുന്നില്ല.മറവിയുടെ പൊടിപടലങ്ങൾ.വിളറിയ പകലിന്റെ അന്ത്യം.കെട്ടടങ്ങാൻ മടിക്കുന്നഉഷ്ണക്കാറ്റ്. തിരക്കേറിയ പാത.ലക്ഷ്യബോധമില്ലാത്ത ചുവടുകൾ.കാഴ്ചകളുടെ കലക്കങ്ങൾ.തെരുവിലൊരു കോണിൽമർദ്ദനമേറ്റ് നീലിക്കുന്നൊരാൾ.കാർമേഘനിറമാർന്ന ദേഹമാകെ മുറിവുകൾ. ചതവുകൾ.വാർന്നൊഴുകുന്ന രക്തം!മനസ്സിൽ നിന്നും പുറത്തേക്ക് പറക്കുന്നഅസ്വസ്ഥതയുടെ കറുത്ത പക്ഷികൾ.“എന്തായിരുന്നു അയാൾ ചെയ്ത കുറ്റം?”“മോഷണം!”ആരുടെയോ നിസംഗമായ…

പ്രണയ വസന്തം

രചന : മായ അനൂപ് ✍ പ്രണയപരാഗം നുകരുവാനായെന്നിൽവന്നണഞ്ഞോരു ശലഭമോ നീമായ്ക്കുവാനാകാത്തൊരായിരംവർണ്ണങ്ങൾ ചാലിച്ച വാർമഴവില്ലഴകോസ്വപ്നമായ് രാവിലെൻചാരത്തണഞ്ഞെന്നെവാരിപ്പുണരുന്ന ഗന്ധർവ്വനോദൂരെയെന്നാകിലും കിരണങ്ങളാലെന്നേതഴുകുന്ന രാഗത്തിൻ പൂർണേന്ദുവോചെഞ്ചുണ്ടിൽ പുഞ്ചിരിപ്പൂവു പോൽ രാവിനേമായ്ക്കുവാനെത്തുന്ന പൊന്നുഷസ്സോഎന്റെ പകലുകൾക്കിന്നു വെളിച്ചംപകരുവാനെത്തും ദിവാകരനോവാടിത്തളർന്ന് പോയെന്നാകിലെന്നേതഴുകിയുണർത്തുന്ന പൂന്തെന്നലോദുഃഖമാമഗ്നിയണയ്ക്കുവാനായെന്നിൽപെയ്തൊരു സ്നേഹത്തിൻ പൂമാരിയോപൊൻപാദസ്പർശത്താൽ ശാപമോക്ഷംതരാനെത്തിയ ദേവനാം ശ്രീരാമനോഅഞ്ചിതൾ…

🌹 ശരിയും തെറ്റും 🌹

രചന : ബേബി മാത്യു അടിമാലി✍ ശരിയും തെറ്റും തമ്മിൽവേർതിരിച്ചറിയാത്തമർത്യജന്മങ്ങളായ് നാംമാറുന്ന കാലമിത്നശ്വരമായുള്ളൊരീകൊച്ചു ജീവിതത്തെ നാംനിഷ്പ്രഭമാക്കീടുന്നുനാശത്തെ വരിക്കുന്നുസമ്പത്തു നേടാൻ വേണ്ടിആർത്തിയാൽ പൊരുതുന്നുസ്വന്തബന്ധങ്ങളെ നാംതൃണവൽഗണിക്കുന്നുനിസ്വരാം മനുഷ്യരെചതിച്ചു മുന്നേറുമ്പോൾഓർക്കുന്നതേയില്ല നാംകാലത്തിൻ കാവ്യനീതിഎവിടെ സ്വാർത്ഥതതൻനാമ്പുകൾ മുളച്ചെന്നുംഎങ്ങിനെ പടർന്നെന്നുംഅറിയാൻ ശ്രമിക്കണംഎന്നു നാം നമ്മിലേക്കുമാത്രമായ് ചുരുങ്ങിയോഅന്നുതൊട്ടാരംഭിച്ചുസ്വാർത്ഥത ജീവിതത്തിൽപടരാൻ ശ്രമിക്കണംഅപരനിലേയ്ക്കു…

പുലിപ്പേടി

രചന : അമ്മു ദീപ ✍️ ഉറക്കത്തിലെന്നുംഒരു പുലിയുടെ മൂക്ക്ഉരുമ്മാൻ വന്നുപുലിച്ചൂരുള്ള ശ്വാസംപിൻകഴുത്തിലടിക്കുമ്പോൾ ഞരമ്പുകൾവലിഞ്ഞു മുറുകികണ്ണുകൾ ഇറുക്കിയടച്ച് കിടുകിടാവിറച്ച്, കിടക്കയിൽചുരുണ്ടുഏതു നിമിഷവും അതെന്നെകടിച്ചെടുത്തു കൊണ്ടോടാംപുഴക്കരയിലോ മരക്കൊമ്പിലോ പാറപ്പുറത്തോവച്ച്തീർക്കാംപല്ലുകൾ ആഴ്ന്നിറങ്ങുമ്പോഴത്തെ വേദന ഞാൻ സങ്കൽപ്പിച്ചുതിളങ്ങുന്ന കണ്ണുംകൂർത്ത ചോരപ്പല്ലുകളും അടുത്തുനിന്നു കാണുന്നതോർത്തുശ്വാസം നിലച്ചുഎല്ലുകൾ ഉടയുന്നതിന്റെയും…