നേന്ത്രക്കായ
രചന : മംഗളാനന്ദൻ✍ പണ്ടൊരു വാഴക്കണ്ണുകുഴിച്ചുവെക്കാനൊരുതുണ്ടു ഭൂമിയും സ്വന്ത-മല്ലാത്ത നിസ്വന്മാരായ്അടിമപ്പണി ചെയ്തുവയലിൻ വരമ്പത്തെകുടിലിൽ വയർനിറ-ച്ചുണ്ണാതെ കഴിഞ്ഞോരെ,ഇവിടെ കേരംതിങ്ങുംകേരളപ്പെരുമയെകവികൾ വാഴ്ത്തും പാട്ടി-നിടയിൽ മറന്നു പോയ്.മടികൂടാതെ നട്ടു –നനച്ചെൻ പിതാമഹർ,തൊടികൾതോറുംവാഴ വളർന്നു ജന്മിക്കായി.കുടിലിലക്കാലത്തുകുമ്പിളിൽ തന്നെ കഞ്ഞികുടിക്കാൻ വിധി,തിരു-വോണങ്ങൾ പിറന്നാലും.അന്നു ഞാൻ മുറിക്കാത്തമുഴുവൻ നേന്ത്രപ്പഴംതിന്നുവാൻ കൊതിപൂണ്ടകൗമാരമോർമ്മിക്കുന്നു…