നഗരം
രചന : പി സി സന്തോഷ് ബാബു✍ നഗരംഇരുൾക്കണ്ണടയ്ക്കുന്നപരാജിതർക്കിടയിൽനിന്നുകത്തുന്നുണ്ട്.തെരുവുകൾരുധിരചുംബനങ്ങളാൽദുരിതംപിറവിയെടുത്തഅനേകംപ്രാണൻനിസ്സഹായരായി അലയുന്നിടം.വാതിലുകളില്ലാത്തശീതികരിക്കാത്തമണ്ണിലെമേഘമുറികൾഇവിടം,കണ്ണീരുറക്കമില്ലാത്തവർചുറ്റും.നെഞ്ചുപൊട്ടികനവൊട്ടിഒരിരുൾ വഴിയുംതെളിയാതെപാപാശാപങ്ങളുടെബീജം പേറിപൊക്കിൾക്കൊടിയറ്റവർപുലരുന്ന തെരുവുമിവിടം.ഓരോധനുവിലുംതണുത്തുവിറങ്ങലിച്ച്പ്രതീക്ഷകളുടെനിയോൺ രശ്മികളില്ലാത്തഹൃദയഞരമ്പുകളെപിടിച്ചുടച്ച്കടിച്ചോടുന്നകാലത്തെ നോക്കിനിർവികാരരായിരിക്കുന്നകോലങ്ങളുടെനരകമാണിവിടം.ഓരോരാവറുതികഴിയുമ്പോഴുംനഗരമാന്യതയുടെബീജം പേറുന്നവർ അലയുന്നഈ ഗർഭപാത്രത്തിൽമേനി മിനുക്കിരസച്ചായംതേച്ചുപിടിപ്പിപ്പിക്കാനാകാതെ,ഉറ്റവരവരകാശികളില്ലാതെ,ഉയിരൊടുങ്ങുങ്ങും വരെനഷ്ടകാമുകിയാംനഗരത്തെപ്രണയിക്കുന്നവരേനിങ്ങൾസ്വർഗ്ഗനേരവകാശികൾ.!