Category: കവിതകൾ

തോന്നൽ

രചന : ഷാജു. കെ. കടമേരി വീടിനകത്തും പുറത്തുംനെഞ്ച് മാന്തിപ്പൊളിക്കുമൊരുപേടി ഇഴഞ്ഞു നീങ്ങുന്നുണ്ട്.പതിഞ്ഞ ചവിട്ടടികളിൽകൊമ്പ് കോർത്ത നിഴലുകൾ. ഭർത്താവിനെ കാത്തിരുന്നഅവളുടെ കണ്ണുകൾനീണ്ട് നീണ്ട് ഓർമ്മക്കടൽ നീന്തിമുറിയിൽ പതുങ്ങിയിരുന്നു. വായിച്ചുകൊണ്ടിരുന്നപുസ്തകത്തിലെകത്തുന്ന വാക്കുകൾകഥകൾ പൂത്തനക്ഷത്രക്കുന്നുകളിറങ്ങി പ്രതീക്ഷിച്ചുകൊണ്ടിരുന്നകാലൊച്ചകളിൽഇരുൾച്ചിത്രങ്ങൾ ഓടിമറഞ്ഞു. തേടിയെത്തുന്നഒരു വിളിക്കുമുമ്പേ ചിന്തകൾകനൽക്കാടുകൾക്ക്മുകളിലൂടെ പറന്നു. ആകുലതകൾ…

പേരിനല്ല പാതി.

രചന : ശ്രീരേഖ എസ് നീറും മനമതു തേങ്ങു –ന്നാരും കാണാതെയറിയാതെവേവും ചിന്തകൾ തിങ്ങുംമനസ്സിൽ,മോഹപക്ഷിയകന്നു. പുഞ്ചിരി തൂകി ദിനമുണരുമ്പോൾദുരിതവുമായിട്ടവളുമുണർന്നുപരിഹാസക്കൂരമ്പിൻ മുറിവേ-റ്റവളൊരു കണ്ണീരുണ്ണും ജായ. കല്ലുകടിക്കും ജീവിതപാത്രത്തിൽകദനത്തിൻ കണ്ണുനീരുപ്പുമാത്രംകഷ്ടവും നഷ്ടവും പുഞ്ചിരിയാക്കിയപെണ്ണവൾക്കുള്ളിൽ നീറ്റൽമാത്രം. പട്ടിൻചേലയണിഞ്ഞൊരു പെണ്ണ്കാണുന്നോർക്കൊക്കെയും റാണിഉള്ളിലെ വിങ്ങലൊളിച്ചുവച്ചുപോരാളിപോലവൾ നിന്നു വാത്സല്യമേകുന്ന അമ്മയായിസ്നേഹം…

ഇഴയടുപ്പങ്ങൾ

രചന : പ്രകാശ് പോളശ്ശേരി ഓലമെടയുന്ന ചന്തത്തിലെന്നുമേകുന്തിച്ചിരിക്കുന്നെൻ കൂട്ടുകാരീകൈവിരൽ ഭംഗിയാൽ മെടയുന്ന ഓലയിൽകവിത രചിക്കുന്ന കാഴ്ച ഭംഗി ഓർമ്മയിലെന്നും കാണുന്ന നിന്റെയാകരവിരുതുകളെല്ലാം ഇന്നലെപോൽഓർത്തിരിക്കുന്നു നിന്റെയാ കയ്യിലെകയർപിരിതന്നുടെ രേഖകൾ തന്നെയും ആർത്തു ചിരിച്ചങ്ങനെ പിന്നോട്ട് പിന്നോട്ട്ചേർത്തു പിരിച്ചങ്ങു നടന്നിടുമ്പോൾകുട്ടിക്കൂട്ടി ഇഴചേർത്തു വക്കുന്നു, നീനിന്റെജീവിതമോർത്തു,…

മറക്കണമെന്നെയും

രചന : മുരളി രാഘവൻ മറക്കാനും പൊറുക്കാനുംമറന്നുപോയവർക്കായ്മറവിയുടെ മറക്കുടയ്ക്കുള്ളിൽഇപ്പോഴും മൗനത്തിലാണ്ഓർമ്മിക്കില്ലയെന്നവാശിയിൽ. ഓർമ്മ നശിച്ചവർക്കുപോലുംപേരുണ്ട് ,ഓർക്കാതിരിക്കുന്നവർനൽകിയ നാമക്രിയയിൽ രോഗംമറന്നുപോയ് മറവിരോഗംമറക്കാതിരിക്കുന്ന രോഗമായ്. ഓർത്തിരുന്നവർക്ക് സംഘമുണ്ടായ്മനുഷ്യരല്ലേ സംഘം ചേരുംമൃഗവാസനയുടെ ബാക്കിപത്രത്തിൽആദ്യത്തെ അദ്ധ്യായത്തിൽഅവസാത്തെ ഖണ്ഡികയിൽ. ആദ്യവരി മാനവികതയിൽ നിന്നുംമദം പൊട്ടിയൊഴുകിയതിനാൽജാതിയിൽ തുടങ്ങി വർണ്ണത്തിൽഒടുവിൽ സാഗരം മതമായ്..മതവിദ്വേഷത്തിൻ…

പരദേശിക്കാറ്റുമരിച്ചേ .

രചന : സുമോദ് പരുമല തകതകതകതപ്പുതുടിച്ചേ …തിമിതിമിതിമിതിമിലയടഞ്ഞേതോൽത്താളം വെന്തുപിടയ്ക്കുംപരദേശിക്കാറ്റുമരിച്ചേ .. കാറ്റിൽ നീ കേട്ടൊരുകഥയിൽമലവേടൻ പാടിയകഥയിൽതൊലിയുരിഞ്ഞ പാമ്പുകൾ ചുറ്റികഴുകന്മാർ ചത്തൊരുകഥയിൽ … പറകൊട്ടിപ്പാടിയ വേലൻതലയറഞ്ഞ് വീണൊരുകഥയിൽഎല്ലൂരിയ കരിംക്ടാത്തന്മാർപൈവന്ന് കരിഞ്ഞൊരു കഥയിൽ .. മരവാഴക്കുടിലിലിരിക്കുംമാടന്മാർ പാറിവരുന്നേതീണ്ടാരിപ്പെണ്ണിൻ മുലയിൽകോമ്പല്ലിൻ മുനകളമർന്നേ .., കളമിട്ടൊരു നാഗത്തറയിൽതമ്പ്രാട്ടിയിരിക്കും…

ഖനിയിലെ ജീവിതങ്ങൾ.

രചന : സുധീഷ് കുമാർ മമ്പറമ്പിൽ രാവേറെയായ് കാത്തിരിപ്പുണ്ടവൾകുത്തിമറച്ച കൂരയിലൊരു മൂലയിൽ വെള്ളം കുടിച്ചു പശികറ്റിതറയിലമർന്നു തളർന്നുറങ്ങുന്നു കുഞ്ഞുമക്കൾ .. ഇരുളിലകലെയായ് മുഴങ്ങിയ അപായമണികേട്ടവൾ നടുങ്ങിത്തരിച്ചിരുന്നൊരു –തേങ്ങൽ തൊണ്ടയിൽ കുരുങ്ങി…തൻപാതിയുമവിടെയെന്നോർത്തവൾ തളർന്നുപോയി തളർന്നുറങ്ങുന്നതൻപിഞ്ചോമനകളെനോക്കിയവളുടെനെഞ്ചകത്തിൻ നീറ്റലൊരു നെടുവീർപ്പിലൊതുക്കീ….കണ്ണുനീരില്ലിനി കരയുവാൻവിശപ്പിൻ വിളിയുയരു-ന്നൊരാർത്തനാദമായ്തൊണ്ടയിൽ കുരുങ്ങുന്നു നാളെയവളുമവനെപ്പോലെഖനി…

ശില്പികളുടെ ദുഃഖം.

രചന : മനോജ്‌ കാലടി സബർമതിയുടെ തീരത്തു കേൾക്കുന്നുകരളു നോവുന്നോരാത്മാവിൻ രോദനം.ഭരണഘടനതൻ ശില്പിയാം അബേദ്കർപരിതപിക്കുന്നു നാടിന്റെവസ്ഥയിൽ. ഭാരതത്തിന്റെ ഹൃദയത്തിനുള്ളിലായ്പണിതു നല്ലൊരു ശിൽപ്പവും പണ്ടവർ.കല്ലുകൊണ്ടല്ലിരുമ്പു കൊണ്ടല്ലത്നൂലിഴപോലെ സ്നേഹമാം ഭാഷയിൽ. സഹിഷ്ണുതയും സമത്വവും നൽകുന്നഭരണഘടനയാം നല്ലോരു ശില്പവും.വർണ്ണരാജി വിതറുന്നോർക്കന്നായ്‌നാടിനൈക്യപ്രതീകമായ് നിന്നത്. ഭീതി വിതറി ഇരുട്ടിന്റെ…

ഭയാരണ്യം

രചന : സാജുപുല്ലൻ ഒരു കളിവണ്ടിയിലേറി പ്രണയംകാടു കയറിആൾക്കൂട്ടത്തിൻ്റെ ആരവങ്ങളിൽ നിന്നകന്ന്ചപ്പുകാടിൻ്റെ ഓരം പറ്റിമുളങ്കാടിൻ്റെ മർമ്മരം കേട്ട്ഇടയ്ക്ക് കുളിരരുവിയെമുറിച്ചു കടന്ന്ഒറ്റയടിച്ചാലിലൂടോടിയ വണ്ടിയിൽതൊട്ടും പിടിച്ചുംഅവനും അവളും… ഇടയ്ക്കൊന്ന് കണ്ണുചിമ്മിയപ്പോൾഉൾക്കാട്ടിലാണ്ഇടയ്ക്ക് ചുറ്റിയുംഇടയ്ക്ക് അകന്നുംപാഞ്ഞു പോകുന്നു മൃഗങ്ങൾനാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്തതരം അവൻ പറഞ്ഞുമൃഗങ്ങളെ നോക്ക്…അവയൊന്നും ഉടുത്തിട്ടില്ലഉൾക്കാടിൻ്റെ…

ഉത്തരവാദികൾ ?

രചന: J K Thrissur മഹാരാഷ്ട്രയിലെ ഒരു ആതുരാലയത്തിൽ ശിശുക്കളുടെ ഐസിയുവിൽ അഗ്നിബാധ. ഏറ്റ് കുഞ്ഞുങ്ങൾ മരിച്ച സംഭവമാണ് ഈ വരികൾക്ക് ഹേതു. ഒന്നും അറിയാത്ത, പറയുവാനുംആകാത്ത, ചലനവും ഇല്ലാത്തകുഞ്ഞിളം പൈതങ്ങളേ,കിളി കൊഞ്ചലുകൾ കേൾക്കുവാൻവെമ്പുന്ന മനസ്സുകൾക്കിന്നോനൽകിയതും സന്താപക്കടലല്ലേആതുരാലയ സൂക്ഷ്മ വാസികളേ !.…

രാമനെ തേടുമ്പോള്‍

രചന:Madhav K. Vasudev രാമനെ അറിയുവാന്‍ നീരാവണനെ അറിയണംകാനന ചിന്തകൾ പരത്തണംരാമബാണത്തെ അറിയണം.നിശാചര രാത്രികള്‍ താണ്ടണംമിഥിലയെ പുല്‍കണം.ത്രയംബക ചാപമൊടിക്കണംപത്തുതലകളില്‍ ചികയണം’ഇരുവര്‍ക്കുമിടയില്‍ തുളുമ്പിയകണ്ണുനീര്‍ കാണണം…..രാമനെയറിയുവാന്‍ നീരാവണനെ അറിയണം….. രാമനെ അറിയുവാന്‍സരസ്വതീ യാമത്തില്‍സരയുവില്‍ മുങ്ങണംദര്‍ഭ മുറിക്കണംവനാന്തര ഗര്‍ഭത്തില്‍ചിത്രകൂടങ്ങള്‍ തിരയണംപാദുകമേന്തിയ ശിരസ്സുനീ കാക്കണം, തേടണംകാനന പാതകളെല്ലാം…