മരിച്ച അമ്മ കുഞ്ഞിനെ ഓർക്കുമ്പോൾ ….!
രചന:Raju Kanhirangad വിരിച്ചു വെച്ചെരു ശവക്കുഴിയിൽമരിച്ച പെണ്ണവളുണരുന്നു !സ്നിഗ്ദം ചൊടിയിൽ ചോരി വായിൽമുഗ്ധം ദുഗ്ധം നൽകി നിർവൃതിയടയാ-നെളുതാതുഴറുന്നു മുലകടഞ്ഞവൾ കരയുന്നു ചുരന്ന മുല –യിൽ നിന്നിറ്റും പാൽമണ്ണിൽ വീണു പരക്കുന്നുചേതന,യറ്റവളാണെന്നാലുംഅവളമ്മ, കണ്ണീരുപ്പു കുടിച്ചെൻ കുഞ്ഞിനെജരായുവിൽ പോറ്റിയൊരമ്മആരിതു കേൾക്കാൻ അമ്മ വിലാപംശവമാടത്തിന്നരികെ .…