രചന : വിനോദ്.വി.ദേവ്✍ അയാളുടെ പേരു ഞാൻനിശ്ശേഷം മറന്നുപോയിരിക്കുന്നു.അങ്കവാലുപോലെ നീണ്ടവീട്ടുപേരുംഓർമ്മയുടെ ചളിക്കുളത്തിലെവിടെയോ,പുതഞ്ഞുകിടക്കുകയാണു്.പണ്ടൊക്കെ, അയാളാണുമനുഷ്യനെന്നുംസ്നേഹസമ്പന്നമായഇത്തരം ഹൃദയമുള്ളവർഭൂമിയിൽ കുറവാണെന്നുംഞാൻ ചിന്തിച്ചിട്ടുണ്ടെങ്കിലും.,വായിച്ചിട്ടുള്ള പൈങ്കിളിക്കഥകളിലെകഥാപാത്രങ്ങൾമറവിയിലടിയുന്നതുപോലെ….!അല്ലെങ്കിൽപഴയകുപ്പായത്തിൽകയറാൻ കഴിയാത്തവിധംഞാൻ വല്ലാതെ മാറിയിരിക്കുന്നു.അയാളുടെ പേര്ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും,വർഷങ്ങൾക്കപ്പുറംകൊടുന്തമിഴുപേശുന്നതെരുവുകളിലൂടെഞങ്ങൾ മഞ്ഞവെയിലത്തുനടന്നിട്ടുണ്ടു്.തേയിലത്തോട്ടങ്ങളിലെകൂടാരങ്ങളിൽവെപ്പും തീനുമായി അന്തിയുറങ്ങിയിട്ടുണ്ടു്.ഉപ്പുകുറുക്കുന്നപാടങ്ങൾക്കരുകിൽവിയർത്തൊലിച്ചുനിന്നിട്ടുണ്ടു,കാളവണ്ടിയിൽ സഞ്ചരിച്ചിട്ടുണ്ടു്.ഹൃദയത്തിൽ പച്ചകുത്തിയപ്പോലെ,കുടിയ്ക്കുന്ന വെള്ളംപോലെഅയാളുടെ പേരും വീടുംചിരിയുടെ മണവുംഎന്റേതുകൂടിയായിരുന്നു.ആണ്ടുകളെത്ര കടന്നുപോയി..!കാറ്റുപോലും കല്ലിച്ചുപോകുന്നവേനൽക്കാലത്തൊരിക്കൽ,അയാളുംഞാനുംഒരുമ്മിച്ചുനരച്ചിട്ടുണ്ടാകണം.ഞങ്ങൾക്കുഓർമ്മകൾ…