സർജറി
രചന : ഡോ, ബി, ഉഷാകുമാരി ✍ ഞാൻ പോലുമറിയാതെൻ തൈറോയ്ഡ് ഗ്ലാൻഡേ, നീയിന്നീവിധം വളർന്നെന്നോ? ഘോരമായ് പടർന്നെന്നോ?നോക്കി ഞാൻ സ്‌കാനിങ് റിപ്പോർട്ട്, ഞെട്ടിപ്പോയ് പക്ഷേ നീയുംഎൻ മെയ്യിന്നൊരു ഭാഗം തന്നെയായിരുന്നല്ലോ!ഓർക്കുകിൽ നീയെന്നോട് കാരുണ്യം കാട്ടി,ശബ്ദനാളത്തെ ഞെരുക്കീലെൻ പാട്ടിനെ വിലക്കീല !പാടുവാതിരിക്കുവാനാവില്ലയെനിക്ക്,…