മനോരോഗാശുപത്രിയിലെ പൂച്ച!
രചന : സെഹ്റാൻ ഒടുവിൽ വ്യർത്ഥതയുടെനെടുവീർപ്പുകൾ ബദ്ധപ്പെട്ട്നിയന്ത്രണത്തിലാക്കി അവൾപറഞ്ഞുതുടങ്ങുന്നു;ഏകാന്തതയുടെ ഈർപ്പംതങ്ങിനിൽക്കുന്ന ഭിത്തികളിൽപടർന്നുകയറുന്ന പച്ചനിറപ്പായലുകൾ…കാലുകൾ കുഴഞ്ഞുപോകുന്നവിഷാദത്തിന്റെ ചതുപ്പുനിലങ്ങളിലെഏകാന്തനടത്തങ്ങൾ…വിളറിയ പകലുകളുടെ ഉഷ്ണപ്പെരുക്കത്തിലേക്ക്ഊളിയിട്ടാണ്ടു പോകുന്നഓർമ്മകളുടെ പരൽമീനുകൾ…തലകീഴായ മരവേരുകളിൽഊഞ്ഞാലാടുന്ന മതിഭ്രമക്കാഴ്ച്ചകളുടെസൂചിമുഖിപ്പക്ഷികൾ…ഇരുൾക്കോട്ടകൾ ചവിട്ടിമെതിക്കുന്നഉറക്കില്ലാക്കണ്ണുകളുള്ളകറുത്ത കുതിരക്കുളമ്പടികൾ…അവൾ പറഞ്ഞുകൊണ്ടേ…മനോരോഗ ചികിത്സകന്റെ കോട്ടുവാ.അസഹനീയ വായ്നാറ്റം.അവളുടെ വാക്കുകൾക്ക് നേരെ തുറന്നുപിടിച്ചഅയാളുടെ കാതുകൾ.അവൾ പറഞ്ഞുകൊണ്ടേ…ആശുപത്രിയുടെ ജാലകത്തിലിരുന്നപൂച്ച…