Category: കവിതകൾ

ന്യായവിധികൾ.

രചന : ദിജീഷ് രാജ് എസ് അവർ വിരമിച്ച രണ്ടു ന്യായാധിപന്മാർ,പതിവായെത്തുന്ന രഹസ്യകേന്ദ്രത്തിലെവിശാലമുറിയിലിപ്പോൾ ‘മുജ്‌റ’ കാണുന്നു. ‘മീഠാ പാൻ’ ചുവപ്പിച്ച ചുണ്ടുകളുമായിപഴയകാല ഗസലിനൊപ്പംതാളത്തിൽ ചുവടുകൾവയ്ക്കുന്നസുന്ദരീ നർത്തകികളുടെഉടൽച്ചുഴികളിലേക്ക്കണ്ണുകളെ കറങ്ങാൻവിട്ട്അവർ ഭാരതീയ ലൈംഗികഅരാജകത്വത്തെപ്പറ്റി ചർച്ചചെയ്തു. ‘അമർത്തിപ്പിടിച്ച ലൈംഗികാസക്തികൾപൊട്ടിച്ചൊഴുക്കും ഓവുചാലുകൾ.കാമാത്തിപുര, സോനാഗച്ചി,ജി.ബി റോഡ്, ശിവ്ദാസ്പൂർ…ചുവന്ന കുടുസ്സുമുറികളിലേക്കുള്ളപെൺദേഹിക്കടത്തുകൾ.നഗ്നതഘോഷിക്കും…

എന്റെ രാജ്യത്തിനൊരു പ്രേമലേഖനം .

രചന : ഹരി കുട്ടപ്പൻ അല്ലയോ ഭൂമി നിൻമടിതട്ടിലെ വശ്യതയിൽചേർന്നലിഞ്ഞതോയെൻ രാജ്യമഹാത്മ്യംആഴിതൻ സമൃദ്ധിയിൽ ഫലഭൂഷ്ടിയെങ്കിലുംഅരുവിതൻ ഹാരത്താൽ മാറിടം മറച്ചവൾ ഹിമശിഖരത്താൽ കിരീടമലങ്കരിച്ചപ്പോൾചുടുമണൽ പരപ്പുകൾ ഹൃദയത്തിൽ സൂക്ഷിച്ചുകാർഷികമികവുകൾ കൈവളകൾ ചാർത്തുന്നുപുന്നെല്ലിൻ ഗന്ധത്താൽ കാൽതളകളണിയുന്നു നിന്നിലാമാദകസൗന്ദര്യമെന്നെ മാടിവിളിക്കുന്നുമാനസസരോവരമാസ്മരികതയുള്ളിലൊതുക്കി നീമലനിരകളും വൃക്ഷലതാതികളാൽ ഹരിതകകാഴ്ചയുംകാട്ടിതരുന്നതോ നിൻ മുടിനാരിഴതൻ…

ചായംതേച്ചരുപങ്ങൾ.

രചന : പട്ടം ശ്രീദേവിനായർ ചായം കലര്‍ത്തി വരച്ചതെല്ലാം,പേടിപ്പിക്കുന്ന രൂപങ്ങളായികാന്‍വാസില്‍നിറയുകയാണ്!സുന്ദരമാക്കാന്‍‍ശ്രമിച്ചപ്പോഴെല്ലാംപിശാചുക്കള്‍ബ്രഷിലൂടെഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്നലോകത്തെ വികൃതമാക്കുന്നതാരാണ്?വര്‍ണ്ണങ്ങളേതെങ്കിലും,ഭീകരയാഥാര്‍ത്ഥ്യത്തിന്റെപിന്മുറക്കാരോ, പ്രതിനിധികളോ?ജീവനില്‍നിറം പിടിക്കാതിരിക്കാന്‍ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.മനുഷ്യവികാരങ്ങള്‍ക്ക്പച്ചനിറം ഉണ്ടോ?പ്രകൃതിപച്ചയാണോ?പ്രകൃതിയുടെ പച്ചയുംവേഷ പ്രച്‌ഛന്നതയാണോ?ചായം തേച്ച മുഖങ്ങളില്‍,പൊള്ളയായ വികാരങ്ങള്‍കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.ജീവന്റെ ചിത്രം വരയ്ക്കാന്‍വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!കാന്‍വാസില്‍ വിരിഞ്ഞത്,ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!മുഖംമൂടി ദൂരെയെറിയുന്ന,ആത്മാവിനെ തേടുന്നത്എപ്പോഴും സാഹസികമാണ്!രസാനുഭൂതിയുടെ…

മലയാളി ഭായ്

രചന : വി.ജി മുകുന്ദൻ പാരമ്പര്യത്തിന്റെമുറിവുകളുമായ്തലമുറകൾക്ക് മുമ്പ്നാട് വിട്ടിറങ്ങിയഅയാൾചെന്നെത്തിയത്ഇരുട്ടിലകപ്പെട്ടലോകത്തിന്റെവെളിച്ചം കയറാത്തമനസ്സുകളിലേയ്ക്കായിരുന്നു; പാരമ്പര്യത്തിന്റെഭാണ്ഡമഴിയ്ക്കാത്തഅതിജീവനത്തിനായ്വെയിലും മഴയുംകോരികുടിയ്ക്കുന്നഗ്രാമത്തിന്റെമനസ്സുകളിലേക്ക്…! ഇന്നവിടെ…,സാഹോദര്യത്തിന്റെയുംസന്തോഷത്തിന്റെയുംആകാശത്ത്വിത്തു പാകുന്നമനസ്സുകളിൽവിദ്വേഷത്തിന്റെചെടികൾ മുളയ്ക്കാറില്ല..! അറിവിന്റെ വെളിച്ചംസ്നേഹമായ് തെളിയുന്നഅവരിൽ നിന്നുംഅയാളുടെ പേരറിയുന്നുമലയാളി ഭായ്…അയാളവിടെ ,നട്ടുവളർത്തിയപൂമരങ്ങൾ ഇന്നുംപൂത്തുലഞ്ഞു നിൽക്കുന്നു..! കണ്ണടയ്ക്ക്മുകളിലൂടെനോക്കുകയുംകണ്ണടയിലൂടെലോകവിശേഷങ്ങൾവായിച്ചെടുക്കുകയുംചെയ്തിരുന്ന മലയാളി ഭയ്യ… വെളിച്ചം കേറാത്തഇടങ്ങളിലുംമനസ്സുകളിലുംമാത്രം ജീവിച്ച്നാടിന് വെളിച്ചമായിമാറിയമലയാളി ചേട്ടൻ……

ഭ്രാന്തൻ്റെകവിത.

രചന : വിഷ്ണു പകൽക്കുറി വിഷാദത്തിന്റെകൊടുമുടിയിലിരുന്ന്പൊട്ടിച്ചിരിക്കുന്നഭ്രാന്തൻ്റെകവിതകണ്ടോനിങ്ങൾ ഒരോവരിയിലുംകല്ലുരുട്ടിവച്ച്നിരസിച്ചവരോടുംതഴഞ്ഞവരോടുംപകപോക്കുന്നഭ്രാന്തൻ്റെകവിത പ്രണയമരണങ്ങളുടെയുംജീവിതസമരങ്ങളുടെയുംചുടലപറമ്പിലെഭ്രാന്തെഴുത്തിനൊടുവിൽഒറ്റയ്ക്ക്പൊട്ടിച്ചിരിക്കുന്നഭ്രാന്തൻ്റെകവിത നോവെഴുത്തുകളുടെകരിമ്പനകാടുകളിൽകൂടൊരുക്കാൻമറന്നുപോയൊരുഭ്രാന്തൻ്റെനിലയ്ക്കാത്തശബ്ദംകേൾക്കാൻകാതുകൾ കടംതരുമോനിങ്ങൾഒരിക്കലെങ്കിലും.

ഭാരതാര്‍ച്ചന

രചന : കുറുങ്ങാട്ട് വിജയൻ ‘സനാതനത്വം’ ഭാരതസത്ത്വം, അതിന്റെ ഭവചിത്തം‘നാനാത്വ’ത്തില്‍ക്കാണാ’മേകത്വ’ത്തിന്‍ മധുസിദ്ധം!മതേതരത്വം ദേശസ്നേഹം, എന്നീ ചിന്തകളാല്‍മതവും തേവരുമില്ലന്നാകില്‍ സുഖമീ ഭൂവാസം!രക്തം സിരയില്‍ത്തിളച്ചുനില്പൂ ദേശസ്നേഹത്താല്‍അഭിമാനവിജൃംഭിതമാകണമോരോ ഭാരതനെഞ്ചം!മതവും ദൈവവുമെല്ലാം പലതായ് വാഴുവതെന്നാലുംമതേതരത്വം ഭാരതസത്ത്വം, അതാണു ചൈതന്യം!വൃത്തം താളം ഭാവം ചേര്‍ന്നാല്‍ കവനം കാവ്യമയംസത്യം ധര്‍മ്മം…

അമ്മ – കായ്ക്കുന്ന പാഴ്മരം.

രചന : ഷാജി നായരമ്പലം പാതയിൽ പാതിയും വെന്തുപോതെടുത്തൊരു പാഴ്മരംശീതളച്ഛായ കാട്ടാനായ്താപമേറെസ്സഹിച്ചവൾ അമ്മ – കായ്ക്കുന്ന പാഴ്മരംഎങ്ങുമുണ്ടിന്നു കാഴ്ചയായ്നിന്നു കൊള്ളുന്ന വേവിൻ്റെഉള്ളുരുക്കത്തിലാണ്ടവൾ വന്നു തോന്നിച്ച കായെല്ലംകൈയയച്ചു കൊടുത്തവൾ,തിന്നുവാനാർത്തിയിൽ മുങ്ങി-പ്പാഞ്ഞ മക്കൾക്കു പാഴ്മരം… വിണ്ടു കീറുന്ന തോടിൻ്റെ-യുള്ളിലെത്തേങ്ങൽ കേട്ടുവോ?അടി പൊട്ടുന്ന വേരിൻ്റെമിടിപ്പിൽ തൊട്ടറിഞ്ഞുവോ?…

ഒറ്റപ്പെട്ട ഒരു തൂവൽ .

രചന : സി. ഷാജീവ് പെരിങ്ങിലിപ്പുറം വെയിൽ കുളിച്ച കടവിൽപ്രണയത്തിന്റെ പക്ഷിതൂവൽ മിനുക്കുന്നു.കാറ്റിന്റെ ചില്ലയിൽഇണയുടെ തേങ്ങൽ. പ്രണയത്തിനു ചിറകുകൾ കിട്ടുന്നത്ഇരുട്ടു നിലാവാകുമ്പോഴെന്നു –രാത്രി. ഉറക്കത്തിൽ സ്വപ്നത്തിന്റെപാലങ്ങൾ തകരുന്നു.ഞെട്ടിയുണരുമ്പോൾഇരുട്ടിൽബലിക്കാക്കതൻ ചിറകടി…കണ്ണുകളിൽ പൂർവികപ്രണയത്തിന്റെനരച്ചകാഴ്ചകൾ.മഴകൊള്ളുമോർമതൻപഴയ മുറ്റത്തഴപ്പിൽനനഞ്ഞ കൈയടി നിറയുന്നു. പ്രണയമൊരു കറുത്തകല്ലിന്റെഅലിയുന്ന മഞ്ഞെന്നു സൂര്യൻ.പൂമണം വിടരുന്നനനുത്ത…

ഭക്ഷണചരിതം.

രചന : സജി കണ്ണമംഗലം ഹിമഗിരി നന്ദിനിയാകിയ ദേവിഹരനൊടു കൂടെ വനത്തിൽ രമിക്കേവാരണമായതു കാരണമുളവാംവാരണവദനൻ ശ്രീ ഗണനാഥൻവിരവേ വിഘ്നനിവാരണമാകാ-നരുകിലിരുന്നു തുണയ്ക്കുക നമ്മേതാമര തന്നിലിരുന്നു വിളങ്ങുംതായേ,താവക മടിയിലിരുത്തിതൂമയെഴുന്നൊരു സാഹിത്യത്തിൻകാമനയുണരും ദുഗ്ദ്ധം നൽകൂ!പല്ലവപാണികൾ കൊണ്ടടിയത്തിൻതെല്ലും ഗുണമില്ലാത്തൊരു തലയിൽതെല്ലു തലോടണമപ്പോഴിവനുടെവല്ലഭമല്പം വന്നു ഭവിക്കും!ഭക്ഷണമില്ലാതുള്ള ജനങ്ങൾഭക്ഷിപ്പാനൊരു മാർഗ്ഗം…

കറുത്ത വേശ്യ

രചന : ആദം ആദം പെരുവഴിയായിരുന്നുജീവിതംഅതിലൊരിരുൾകൂടെവീണപ്പോളവൾ,പലവഴിയിലായ്വിജനമാം വഴിയത്ജീവിതവഴി കറുത്തമുത്തവൾആഫ്രിക്കൻപെണ്ണവൾചുരുണ്ട മുടിയവളിൽചൊറുക്കിലോ മുന്നിലവൾ വേശ്യാലയത്തിൻദീപമവൾആവശ്യക്കാർക്കോശോഭയവൾ പലതരം മനുഷ്യരവളിൽഒരുതരം ഗന്ധമായിപലവട്ടം പലരിലുമവൾഇല്ലാമനസ്സാൽ നഗ്നയായി ആർത്തിമൂത്തകഴുകനവർകൊത്തിതിന്നുകാലങ്ങളായി ശരീരംവിറ്റവൾസമ്പാദിച്ചവൾനാട്ടിലാകെ കറുത്തവിലാസവുമായ് വീട്ടുകാരവർബന്ധുക്കളവർഇറക്കിവിട്ടു എന്നെന്നേക്കുമായി,കാരണം മൊഴിഞ്ഞതോവേശ്യക്കിവിടെ സ്ഥാനമില്ല വീണ്ടും പെരുവഴിയവളിൽ,ചിന്തിച്ചവൾ, ആഗ്രഹിച്ചവൾഉടനെതന്നെ രാജ്യംവിടാൻ കറുത്ത മുത്തവൾകറുപ്പിന്റെ കട്ടയവൾവെളുത്ത നാട്ടിലേക്ക്വണ്ടികയറി…