തിരുപ്പിറവി
രചന : ജയേഷ് കൈതക്കോട്✍ ശിശിരരാവിൽ പുൽതൊഴുത്തിൽദൈവസ്നേഹം പ്രഭ ചൊരിഞ്ഞുവിശുദ്ധിയിൽ വരവിനെ കാത്തിരുന്നുനീർമിഴിപ്പൂക്കളാൽ ഹല്ലേലുയ പാടി… നക്ഷത്രങ്ങൾ നിനക്കായി പ്രഭ ചൊരിഞ്ഞുമാലാഖമാർ നിനക്കായി സ്നേഹം പകർന്നുപ്രത്യാശതൻ പൊൻകിരണം ഉദിച്ചുയർന്നുവാഴ്ത്തിടുന്നു വിണ്ണിൽ നിൻ നാമം ഹല്ലേലുയ,(ഹല്ലേലുയ) ഹൃദയശിഖരത്തിൽ നെഞ്ചോടു ചേർക്കുവാൻസ്നേഹതീർത്ഥത്തിൽ നിന്നിലലിയാൻവിതുമ്പി നിൽക്കുന്നു…