പാഴ്ക്കിനാവിലെ ഉണ്മ.
രചന : ജയരാജ് പുതുമഠം.✍ ഒരു പരസ്യവാചകങ്ങൾക്കുംനിന്റെ അമൂല്യ കാന്തിയെപോഷിപ്പിക്കുവാൻഅക്ഷരാരാമങ്ങൾവിടർന്നിട്ടില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻനിഘണ്ടുസദനങ്ങൾചികഞ്ഞു തളരണംപ്രണയശലഭമേ ഒരു ചിത്രക്കൂട്ടിലും നിന്റെനിഗൂഢലാവണ്യചേതനതുളുമ്പി കയറാറില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻഅമൂർത്തധാരയിൽമിഴികളെറിയണംസഹനവിഷാദമേ ഒരു പൂങ്കുയിലിനുംനിന്റെ ഋതുഭേദസഹജനാദങ്ങൾക്കപ്പുറംപാടാനാകില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനുനിരർത്ഥകമായ കിനാവിൻകൂജനങ്ങൾക്കായ്കാതോർക്കണം കാലമേ തളർന്ന സ്വപ്‌നങ്ങൾപിഴുതെടുത്ത് വരിഞ്ഞുകെട്ടിചിറകുകൾ തളരാത്തഭാവനാശൈലങ്ങളിൽ,തരളിതമായനിൻനളിനദളങ്ങളിൽഅധരനിവേദ്യങ്ങൾഅവിരാമം ചൊരിഞ്ഞെന്റെമരണകാവ്യങ്ങൾഞാനെഴുതട്ടെ, വെറുതെ!