നിരാശ
രചന : ജിസ ജോസ്✍ ചിലപ്പോഴൊക്കെഅവനെയൊന്നുകാണണമെന്നുകൊതിയാവുംബസ്സിലെ മുടിഞ്ഞതിരക്കിൽസീറ്റുകിട്ടാതെതൂങ്ങിക്കിടന്നുകൈ കടയുമ്പോൾ,കുടയെടുക്കാൻമറന്ന ദിവസംമാത്രംപെയ്യുന്നമഴയിൽനനഞ്ഞു കുതിരുമ്പോൾ,അടുപ്പിൽ നിന്നിറക്കിയകുക്കറിൽകൈത്തണ്ടയുരഞ്ഞുനീളത്തിൽനീറിക്കരുവാളിക്കുമ്പോൾ,ആശിച്ചു വാങ്ങിയകുപ്പിപ്പാത്രംകൈയ്യിൽ നിന്നൂർന്നുചിതറുമ്പോൾ,ഒന്നു പോകണംന്നുംവിശേഷങ്ങളറിയണമെന്നുംതോന്നാൻ തുടങ്ങും.ഓർക്കാപ്പുറത്തെമഴയത്തുകുട ചൂടിച്ചുതന്നതുംപൊള്ളലുകളിൽഉമ്മ വെച്ചുതണുപ്പിച്ചിരുന്നതുംഓർമ്മയിലെത്തുമ്പോൾപോയേ മതിയാവൂഎന്നു വെപ്രാളപ്പെടും.പിരിഞ്ഞിട്ടുവർഷങ്ങളിത്രയായെങ്കിലുംമറന്നിട്ടില്ലെന്നുംകൊടുംവെയിലത്തുപണിയെടുക്കുമ്പോൾഓരോ രോമകൂപങ്ങളുംവിയർപ്പൊഴുക്കുന്ന പോലെഅവൻ്റെ ഓർമ്മകൾഉടലാസകലംപൊട്ടിയൊഴുകുന്നുവെന്നുംതിരിച്ചറിയുന്നസമയത്ത്ഒന്നുകണ്ടേ മതിയാവൂഇല്ലെങ്കിലിപ്പോചത്തുപോകുമെന്നാകും.രാത്രി പതുങ്ങിപ്പതുങ്ങിപൂച്ചക്കാലുകളിലങ്ങോട്ടേക്ക്ഒരെത്തിനോട്ടം.ഞാൻ ചെന്നത്മറ്റാരറിഞ്ഞാലുംഒരിക്കലുവനറിയരുത്.അറിഞ്ഞാൽ ,ഉപേക്ഷിക്കപ്പെട്ടപ്രണയത്തിൻ്റെഉച്ഛിഷ്ടം തിരഞ്ഞുവന്നവളെന്നുഅവനെന്നോടുസഹതപിച്ചേക്കാം.അവിടെ എല്ലാംആഘോഷമയംഅവൻ്റെ മകൻഡോക്ടറായിരിക്കുന്നു.മകളുടെ കല്യാണനിശ്ചയം,ചമഞ്ഞൊരുങ്ങിയ ഭാര്യപുത്തൻമാളികയുടെപാലുകാച്ചൽപുതിയ…