Category: കവിതകൾ

സദയം.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ഇരുതലമൂരികളുണ്ടു,മനുഷ്യ-പ്പരിഷകളായീമന്നിൽഇരവും,പകലുമൊരേപോലിന്നവ-രിരതേടുന്നു സമർത്ഥം!മനസ്സിനുള്ളിൽ മാലിന്യത്തിൻ,കൂനകളാണെന്നാലുംശിരസ്സുകുമ്പിട്ടതിവിനയത്തോ-ടരികത്തായവർനിൽപ്പൂ!സമാദരസ്നേഹാർദ്രവിഭാവനപുലർത്തിടാനനുവേലം,കലയും കവിതയുമായെന്നാലുംഅടിപതറാതെ ഗമിപ്പൂ.മദാന്ധകാരമകറ്റാനാമോ,മനുഷ്യജീവിക്കെങ്ങാൻ?മതിമധുരോജ്വല ചിന്തയ്ക്കുണ്ടോ,ഗതി,യിദ്ധരയിലൊരൽപ്പം!ജീവിതമൊരുപാഴ് കനവാണെന്നോർ-ത്താവിലമുള്ളിലൊതുക്കി,അരിയവിഭാതപ്പൊൻകതിരൊളിപോ-ലാരുയിരാർന്നെങ്ങെങ്ങും,പുതുമണമൂറുംപൂവുകൾതോറും –പാറിനടപ്പൂനീളെഅനശ്വരസത്യത്തിൻ തായ്‌വഴി,തേടിനടപ്പൂനീളെഅണിയിക്കില്ലൊരു പുഷ്പകിരീടവു-മാരും തൻ്റെ ശിരസ്സിൽഅണിയിപ്പതു മുൾക്കിരീടമാകാ-മതുകൈക്കൊൾവൂ,സദയംകരളിലൊരൽപ്പം കാരുണ്യാമൃത-ധാര നുരയ്ക്കാത്തോരിൽ,ചിരമുരുതാപപ്പാഴിരുളല്ലാ-തേതൊന്നുണ്ടുലഭിക്കാൻ?കരുതരുതാരോടും പക,നീരസ-മൊരുതരിപോലും മനസ്സിൽകരയാനായിക്കണ്ണുകൾ മുതിരുകി-ലരുതരുതെന്നുവിലക്കൂനിറഞ്ഞപുഞ്ചിരിയോടീലോക-ത്താടിപ്പാടിനടക്കൂകഴിഞ്ഞകാലച്ചെയ്തികൾ സർവംമറന്നുനാളുകൾ നീക്കൂ.ഒന്നറിയുന്നേൻ വാഴ് വിൻ മാന്ത്രിക-തന്തിയിൽ വിരൽതൊട്ടേവംകാലത്തിൻ കടലാഴങ്ങളിലേ-ക്കാളുകയല്ലീനമ്മൾ!

തീർത്ഥകണങ്ങൾ.

രചന : ശ്രീകുമാർ എം പി* കിളി പാടും പാട്ടിനുണ്ടൊരുമലരിതളിൻ ശോഭഅതു കേട്ടു വിടരുന്നൊരുമുക്കുറ്റിപ്പൂവ്വ്കിളി പാടും പാട്ടിനുണ്ടൊരുമധുകണത്തിൻ മധുരംഅതു കേട്ടു മൂളുന്നൊരുകരിവണ്ടു മെല്ലെകിളിപാടും പാട്ടിലുണ്ടൊരുകുഞ്ഞരുവിത്തെളിമഅതു കേട്ടിട്ടിളകി വന്നുകുഞ്ഞലകൾ തുള്ളികിളിപാടും പാട്ടൊഴുകിതാരാട്ടു പോലെപടിയിറങ്ങിപ്പോയീടാതെനിദ്ര തങ്ങി നിന്നു.കിളി പാടും പാട്ടിനുണ്ടൊരുവിരഹത്തിൻ വിതുമ്പൽഒതുക്കുന്ന കദനത്തിൻനിശ്വാസമുതിർന്നുകിളിപാടും പാട്ടിനുണ്ടൊരുകദനത്തിൻ…

*ഒരുമരം*

കവിത : പാപ്പച്ചൻ കടമക്കുടി * ഒരു പരിസ്ഥിതിക്കവിത ഒരുമരം തൈമരം ഞാൻ നടുന്നുതൊടിയിലെൻ നാടിനു തണലു നല്കാൻ.ദിവസേന വെള്ളവും വളവുമേകിഅതിനെ ഞാൻ പൊന്നുപോൽ കാത്തു പോരും.അമ്മതൻ സ്നേഹ വാത്സല്യമെല്ലാംനന്മയോടെൻചെടിക്കേകിടും ഞാൻ .തളിരിട്ടു ശാഖയായ് ഹരിതവർണ്ണ –നിറവായെൻ തൈമരം വളരുമല്ലോ.മരമെന്റെ തോഴനാ,ണുറ്റതോഴൻസുഖമാർന്ന…

പൊള്ള…. ഒരു കൊവീഡിയൻ കവിത.

കവിത : ജയൻ മണ്ണൂർകോഡ്* നിമിഷക്കാഴ്ചകൾ മാറ്റി മാറ്റികാഴ്ചപ്പെട്ടി കരഞ്ഞുവാർത്തകളെല്ലാം ശബ്ദം കൂട്ടിമിക്സിയരച്ചു കിതച്ചുഎല്ലാം നേരം തെറ്റീട്ടങ്ങനെഅകങ്ങൾ വിമ്മിപ്പെരുത്തുപുറംകാറ്ററിയാൻ കേവലമോഹംമനസ്സിലങ്ങനെ വെമ്പിനാടുണരുന്നോ,കണ്ണാൽതേടിറോഡോരം നോക്കെത്തി..മുന്നിലായതാ വിജനക്കരിംപാതപതിവുപോലതിൽ വിരക്തിപ്പകൽവണ്ടികാറ്റു കൂടുന്നു, പൊടി,കാഴ്ച മങ്ങുന്നുചെറുമഴ ചാറുന്നതാ, വീട്ടകം പോകാംശർക്കരക്കാപ്പിക്ക് നേരമായോ ആവോ?ഫോൺ ചിലയ്ക്കുന്നുണ്ട,തിൽ പരിചയപ്പേര്ഓ..തുണയാത്ര പോരുന്ന…

അരുന്ധതി നക്ഷത്രം.

കവിത : പ്രകാശ് പോളശ്ശേരി* അന്നൊരുദിനമെൻകൺമുന്നിലായെത്തിയൊരു വെള്ളിനക്ഷത്രം,കാതരയായി മൊഴിഞ്ഞവളെന്നോട്. നിന്നിൽ നിന്നൊരുകവിതയെനിക്കായി കേൾക്കണംഏറെനാൾ കാത്തിരുന്നോരെൻ താരമേനിന്നെക്കുറിച്ചേറെ ഞാൻ രചിച്ചതുംനീ തന്നെയെൻ്റെ കവിതയാണല്ലോപിന്നെന്തു ഞാൻ വേറിട്ടു ചൊല്ലിടാൻഎന്നാലുമെന്നിലുണരുന്ന സത്യങ്ങൾമെല്ലെ മൊഴിഞ്ഞു നമ്മളൊന്നായ പോൽപണ്ടേതോ പുരാതന രാജ്യത്തിലന്നത്തെരാജനും റാണിയും പോലെ നാംനിന്നതുംമെല്ലെ രാഗങ്ങണുണർത്തിച്ചു ,നാമൊട്ടുമാശങ്കയിലാതെ,…

കാസ.

കവിത : ബിജു കാരമൂട് * കടലുകളിൽ നിന്ന്കാടുകളിലേക്ക്കയറിപ്പോയവൻഅരക്കെട്ടിലെഅംശവടിപിഴുതെടുത്ത്അജപാലനായുധമാക്കിഇടയനായി.കൂട്ടം തെറ്റിപ്പോയകുഞ്ഞാടിനെത്തേടി അലഞ്ഞലഞ്ഞ്കണ്ടുപിടിച്ച്ഒടുവിൽപിൻകാലുയർത്തിപെണ്ണെന്ന് കണ്ട്അതിനെമലഞ്ചരുവിലുപേക്ഷിച്ചുഅന്നുമുതലത്രേഅൾത്താരയാടുകളുടെകുലം പിറന്നത്.പെണ്ണാടുകളെമോഷ്ടിക്കുന്നദൈവമായിരുന്നുഇടയന്റെ ശത്രുഅഞ്ച്പെണ്ണാടുകളെക്കൊണ്ട്അവൻഅയ്യായിരംനിലങ്ങൾക്ക്പാലൂട്ടി.ഒരു പുരുഷാരത്തിന്ഒരു പെണ്ണുടൽഒരു മറി(മാ)യത്തിന്ഒരു കുരിശ്എന്നിങ്ങനെഅവൻഭൂമിയെ വിഭജിച്ചു.മലയും മരവുംമുള്ളും ആണിയുംഅലിയിക്കുന്നതെന്താണെന്ന്ഇടയനൊരിക്കലുമറിഞ്ഞില്ലആയതിനാലിന്നുംദൈവംസുരക്ഷിതൻദേവാലയൻ.

അവൻ.

കവിത : ശ്രീജ സുനിൽ* ആർക്കാർക്കും വേണ്ടാത്ത ജന്മങ്ങളായവർക്കാശ്വാസമായി തേടിയെത്തുന്നവൻ….തീവ്രപ്രണയത്താൽ പുൽകാൻ ശ്രമിച്ചോരെ തീർത്തുമവഗണിച്ചൂറിച്ചിരിപ്പവൻ…അരുതേ വരല്ലേയെന്നോതുന്നോർക്കരികിലായ്അതിവേഗമാർജിച്ചങ്ങോടിയെത്തുന്നവൻ…ആശ്രയമാറ്റോർ തൻ സ്വപ്‌നങ്ങൾ ആശകൾ, ഒക്കെത്തകർത്തു തരിപ്പണമാക്കുവോൻ….തിഥി നോക്കാതെത്തുന്നോരതിഥിയായ് വന്നെത്തിപല ജീവിതത്തിലും തിരി കെടുത്തുന്നവൻ…തീരാവ്യഥകളിൽ നിന്നു ചിലർക്കൊക്കെമോചനമേകിയാശ്വാസമായ്‌ മാറുവോൻ…അമ്മതൻ കണ്ണീരിന്നാഴം പെരുപ്പിച്ച്പൊന്നിൻകുടങ്ങളെ തട്ടിയെടുപ്പവൻ..ഊഴിയിൽക്കാണുന്നോരീ ജീവനൊക്കെയുംഉയിരിടും നേരത്ത്…

അനന്തര സംഗമം.

കവിത : എം ബി ശ്രീകുമാർ* വസന്തത്തിൻ്റെ നീരാവിആശുപത്രി മുറിയിൽഒരു വസന്തം പോലെഅവൾ ഒഴുകിവന്നു.കാലടികളിൽ പൂക്കൾവിരിഞ്ഞു തുടങ്ങുന്ന സംഗീതം.അവളുടെ സു:ഖമില്ലായ്മയിൽഇളം മഞ്ഞ്.എൻ്റെ കൈവിരലുകളിൽഅവളുടെ കൈവിരലുകളാൽകോർത്തിണക്കിറൂമിനു വെളിയിൽഎന്നെയും ചാരിഒഴുകി നടന്നു.ഒഴുകി വരുന്നവസന്തത്തിൻ്റെ ഗന്ധം.അവളുടെ ഉള്ളിൽ നിന്നും ഞാനുംഎൻ്റെ ഉള്ളിൽ നിന്നും അവളുംപുറത്ത് ബൊഗൈൻ…

നേരം.

കവിത : ഹരിദാസ് കൊടകര* നേരം..നീയൊരു നിഴൽമന്ത്രംസാമാന്യം ദേവതസ്വകാര്യം ഋഷിമൗനമായ് ഛന്ദസ്സുംഅക്ഷരസമൂഹത്തിൻനിഗൂഡമാം ശ്രേണിഓലക്കണ്ണിലെത്തിയലജ്ജാനഗ്നതനിഗൂഡയൗവ്വനംമദ്യപാനത്തിൻപിൻഫലമന്ദിപ്പുപോൽകൂട്ടിരുപ്പിൻപിൻദൂരങ്ങൾഉണ്ണിത്തണ്ടുകാലിൽപതിഞ്ഞ പുളിവാറൽഭൂപടം നീറ്റൽ വേദനരക്ഷാകൃതം ബാല്യംസ്നേഹവശ്യതപിൻദൂരമത്രയും വ്യർത്ഥംഎന്നും നിഴലായിരുന്നവർഇനിയില്ലിത്രയുംദൂരമരികിലേയ്ക്ക്നിരർത്ഥകം ദിശാന്ത്യംസഞ്ചരീഭാവംചലിത ജഡത്വം യാത്രവരവേല്ക്കുകപ്രജ്ഞാവധൂതനെപൂവിളം തുമ്പിയെഉള്ളകമേറ്റുകപ്രാജ്ഞം ഹിമരസംപുണരട്ടെ ദേഹിയെവാചസ്മൃതികളെചൊല്ലിത്തിരഞ്ഞസഹസ്രനിത്യങ്ങളെനേരം..നിസ്സംഗമായ് പൂങ്കാറ്റിലുംഉത്സവക്കൊടി നാളിലുംശ്വസിയ്ക്കാമിനിവ്രണിത യൗവ്വനംപിണർബാല്യത്തെളിവൃദ്ധസായാഹ്നങ്ങൾആദിഭാഷപോൽകാതിലൂടേറുന്നകാനനനിസ്വനംപറവക്കുറുങ്ങലിൽശുദ്ധിനേരം പച്ചമറവിരോഗവുംമറക്കില്ല മാസ്ക്കുകൾസത്യവാങ്മൂലവുംമുപ്പൂട്ടും തലവരി.

റൂമി 2

കവിത : സുദേവ്.ബി* എല്ലാം ത്യജിച്ചു വരവായി പലായനത്തിൻനീൾ രേഖയിൽ കവിത കോറിയവൻ നടന്നു“കാണാം! വരാം തിരികെ നാമിവിടുത്തെ മണ്ണിൽവീണ്ടും കിനാവു വിളയിച്ചിളവേറ്റിരിക്കും “ഹക്കീം സനായി* വിരചിച്ചപദങ്ങൾ റൂമിപാടുന്നു “ഹേ പ്രിയതമേ വിഷമിക്കയോ നീപാദങ്ങളില്ലെവിടെപാത ? മനോജ്ഞ ബിംബം ?എങ്ങാണതെന്നറിയുകില്ലതുകണ്ടുകിട്ടാൻചൊല്ലുന്നുവോ പലതരം…