യാഗശാല.
രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്* വിസ്മയാധീനരായ് നമ്മളെത്തി പണ്ടേരക്തപാനോത്സവയാഗവേദിതന്നിൽഏതോ പുരാതക്ഷേത്രത്തിലെന്നപോൽസ്‌തംഭിച്ചുനില്പ്പൂ ശിലാശില്പമായ് നാം !വാളും ചിലമ്പും കിലുക്കിക്കിതച്ചുകൊ-ണ്ടാളുംകനൽക്കളം തട്ടിത്തെറിപ്പിച്ചു,മഞ്ഞളിലാടിത്തിമർത്തുമലറിയുംയാഗാഗ്നിതൻനടുവിലമരാമുരുക്കളായ്.ഉപ്പാംവിയർപ്പിലും ഉണ്മതൻ കൈപ്പിലുംഉൽക്കണ്ഠിതങ്ങളുടച്ചുവാർക്കാം.അന്ധമാം മിഴിനീട്ടിവായിക്കുവാനിനിശോകരാമായണം മെല്ലെത്തുറന്നിടാം.അസ്ഥികൊണ്ടസ്തിവാരങ്ങൾ പണിഞ്ഞ’തിൽഅസ്തിത്വമൊക്കെ മറന്നുവയ്ക്കാമിനി.വേദനയ്ക്കുള്ളിലും വേരോടിയെത്തുന്നവേദാന്തതീർത്ഥത്തിനായ്‌ക്കരം നീട്ടാം.ദിഗ്ഭ്രമം ബാധിച്ചു, പാഞ്ഞുപോകുന്നോരുയാഗാശ്വമാകുകിൽ പിന്നെന്തു ജീവിതം !സാരസ്വതത്തിന്നുമാകില്ലതോർക്കുകസാമോദമേകിടാൻ വാഴ്വിൽ നിരന്തരം.