Category: കവിതകൾ

ഞാൻ.

രചന : അൻസാരി ബഷീർ മതമെനിക്ക് സ്വകാര്യവുംമാതൃഭൂമി വികാരവുംമനസ്സെനിക്ക് സുതാര്യവുംമർത്ത്യജീവൻ പ്രധാനവും.. ജാതി ചിന്തയെരിച്ചൊരുജാതകക്കുറി സ്വന്തവുംപാതിവെന്ത മനുഷ്യന്നീതിയെന്നുടെ സ്വപ്നവും! നേര് തോറ്റയിടങ്ങളിൽപോരടിച്ച ചരിത്രവുംനേര് നേർത്ത മനുഷ്യരെനേരിടുന്നത് ശീലവും പാരിലുള്ള വിശുദ്ധിയെചാരിയാണ് പ്രതീക്ഷകൾ,നേരിലുള്ള പ്രതീക്ഷയെചാരിയാണ് കിനാക്കളും! നാരിയെന്ന വിശുദ്ധിയെആദരിച്ച ചരിത്രവുംപെണ്ണ് നൊന്ത വ്രണങ്ങളിൽകണ്ണുനിറയും…

ശിലാലിഖിതങ്ങൾ.

രചന : ദിജീഷ് കെ.എസ് പുരം. അജ്ഞാത ശിലായുഗ ചിത്രകാരാ,ഈ ഗുഹാഭിത്തിയിൽ നീ തീർത്തകൊത്തുചിത്രങ്ങൾക്കുള്ളിൽ ലയിക്കവേ,അറിയാത്ത ലിപിയിലെ ഗൂഢമന്ത്രാക്ഷരങ്ങളിൽമുഴങ്ങിയെത്തുന്നു ഭൂതവൈദ്യുതിവീചികൾ!കാലം വരച്ചിട്ട താന്ത്രികക്കളത്തിൽ ഞാൻമോഹനിദ്രയിൽ നീയായി മാറുന്നു! നിദ്രയില്ലാത്ത മഹാവനത്തിന്റെരൗദ്രസങ്കീർത്തനം, അന്തമില്ലാതെചൊല്ലിത്തകർക്കുന്നു പേച്ചീവീടുകൾ.കരുത്തിന്റെ വന്യമാമൊറ്റത്തേർതെളിച്ചെത്തുംവ്യാഘ്രഗർജ്ജനം ഭയപ്പിച്ച മാത്രകൾ.ചന്ദ്രസാമ്രാജ്യം വിശാലമാക്കുവാൻയുദ്ധംനയിക്കുന്ന നക്ഷത്രയോദ്ധാക്കൾ,ആകാശക്കടൽമുറിച്ചെത്തും അംഗാരയാനങ്ങൾഅത്ഭുതംകൊള്ളിക്കും…

എന്റെ ഗ്രാമം.

രചന : തോമസ് കാവാലം. എങ്ങുപോയെങ്ങുപോയെന്റെ ഗ്രാമംനന്മവിളഞ്ഞൊരാ നല്ല കാലംനല്ല മനുഷ്യരും നാട്ടുവഴിയുംനാട്ടറുവുകളും അന്യമായോ? എന്റെ മനസ്സിലെൻഗ്രാമമുണ്ട്വഞ്ചിപ്പാട്ടിൻതാള, മീണമുണ്ട്വെള്ളത്തിലോടുന്നു വഞ്ചിവീടുക-ളോളപ്പരപ്പിലെ കരിനാഗങ്ങൾ. തൊടും പുഴയും ചേർന്ന കായൽമരതക പച്ച വിരിച്ച പാടംവെള്ളം വറ്റിച്ചു കൃഷിയിറക്കിഉള്ളം നിറയെ നെല്ലളന്നിരുന്നു. മണ്ണിൻ മണമുള്ള മനുഷ്യരെല്ലാംഎല്ലുമുറിയെ…

സംഗീതം.

രചന : ഉണ്ണികൃഷ്ണൻ, ബാലരാമപുരം രാഗതാള പദാശ്രയം തുടു –വികാര ഭാഷാ സമന്വയം.ശ്രവണ സുന്ദര ശബ്ദമധുരിമ,മനസ്സിനെ രസിപ്പിച്ചിടും. സ്വരമതിങ്കലുതിർത്തിടും സുഖ-സരസമാശയം തെളിനീര് പോൽ,ദുഃഖ സംഘർഷഭരിതമാകുമവസ്ഥ,കുളിര്കോരും മനസ്സിനെ. അഴകെഴും നാദവിസ്മയത്താൽ,ഇരകളിണകൾ സവിധത്തിൽ,കരഗതം പൂകാനുതകിടും ഗീതി,പണ്ടേ, സകല ജീവഗണത്തിനും. തൗര്യത്രികങ്ങളെ കോർത്തിണക്കിയ,‘താളമാം’ താത മേളത്തിൽ,താത്ക്ഷണിക…

പ്രണയം

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട് എഴുതുവാൻ സുഖമുള്ള കാവ്യം പ്രണയംഎഴുതിയാൽ തീരാത്ത കാവ്യംഅകതാരിലായിരം മഴവില്ലു തീർക്കുന്നൊ-രലിവാർന്ന മഴയാണു പ്രണയം. ഓർമ്മതൻ ചില്ലയിലോടിക്കളിക്കുന്നൊ-രോമൽക്കിനാവാണു പ്രണയംമൗനങ്ങൾ വാചാലമാക്കുന്ന മാന്ത്രിക-വീണയാണെന്നുമേ പ്രണയം . ഏതോ നിമിഷത്തിലനുരാഗരേണുവായ്മാനസം പൂകുന്ന പ്രണയംഗന്ധർവ്വതംബുരു മീട്ടുംമനസ്സിന്റെസ്വരരാഗസുധയാണ് പ്രണയം . മൊഴിമാഞ്ഞു…

എല്ലാവർക്കും പ്രണയ ദിനാശംസകൾ.

രചന : പവിത്രൻ തീക്കുനി നിന്നെയോർത്ത് മയങ്ങിയരാത്രികളിൽ,പിറവിയെടുത്തസ്വപ്നങ്ങളെല്ലാംചാവേറുകളായിരുന്നു നിന്നെ കാത്തിരുന്നസായന്തനങ്ങളിൽപോക്കുവെയിലിൽ കുറിച്ച,വാക്കുകളെല്ലാംഗറില്ലകളായിരുന്നു നിനക്ക് വേണ്ടിവിശന്നനട്ടുച്ചകൾക്കെല്ലാംകറുപ്പായിരുന്നു ആലിംഗനങ്ങളിലേക്കിറങ്ങിയഇളംവെയിൽ പടവുകളിൽ,മദ്ധ്യാഹ്നത്തിൻ്റെ വേരുകൾഅറ്റുപോയിരുന്നു ഇരുട്ടിൻ്റെ മഞ്ഞ ഭിത്തിയിൽഞാത്തിയിട്ടഒരു വസന്തകാലം എൻ്റെതാവാം പുലർച്ചകളുടെചതുപ്പിൽഒരു മഴയുടെകത്തിക്കരിഞ്ഞ ജഡം പോലെഞാൻ!

പ്രച്ഛന്നവേഷം.

രചന : മംഗളൻ കുണ്ടറ നാലുവരിപ്പാത നടുവിലെച്ചെടികളിൽനാനാ നിറത്തിൽവിരിഞ്ഞുള്ള പൂക്കളുംനാളേറെയായികരിംപുകയേറ്റേറ്റ്നിറമേതെന്നറിയാത്തപൂക്കളായി. ഓരോ പുതുമയിലുള്ളവാഹനമേറിഓടുന്നു നാട്ടുകാർനഗരമാകെഒരു മതിൽക്കപ്പുറം ഭൂമികുലുക്കംപോൽഓടുന്നു തീവണ്ടിപുകപരത്തി. നഗര പ്രാന്തങ്ങളിൽപുകതുപ്പി നിൽപ്പുണ്ട്നല്ല നീളത്തിൽപുകക്കുഴൽകൾനാട്ടിൽ വരുമാനമാർഗ്ഗമതാകയാൽനന്മയേറും വ്യവസായങ്ങളവയെല്ലാം. വലതുകരത്തിൽമുറുകെപ്പിടിച്ചൊരുവടി മെല്ലെ മേലോട്ട്നീട്ടിയും താഴ്ത്തിയുംഇടതൂർന്നങ്ങാൾത്തിരക്കേറിയ പാതയിൽഇടതു വശം ചേർന്നുനീങ്ങുന്നൊരാൾ രൂപം. കാലുറയൊന്ന് പാതിചുരുട്ടിയുംകാലുറ…

എന്നുമെന്നിൽ.

രചന : രാജു കാഞ്ഞിരങ്ങാട് (മഹാകവി ഒ.എൻ.വി.യെക്കുറിച്ചുള്ള ഓർമ്മ) ഇല്ലാ വൃഥാവിലാകില്ലനിൻപട്ടട-ച്ചൂടേറ്റിടം പോലും ധന്യമെന്നോർക്കുക.ആഴിപോൽ നിന്നോർമ്മ ,യൂഴിയിലെന്നുമേതിരക്കൈകൾ നീട്ടി കരേറി വന്നീടുമേ പുലരികൾ, സന്ധ്യകൾ ചോക്കുന്നതെന്നുമേശോകാർദ്രമാംനിൻ്റെ ഓർമ്മയാലല്ലയോഅപ്പൊഴും നിൻ്റെയാ കുസൃതി ചിരിയെൻ്റെ –യുള്ളിൻ കുഹരത്തിൽ മെല്ലേ മുഴങ്ങുന്നു കവിതകളക്ഷര പൂക്കളായെൻ മുന്നിൽവിരിയവേയുള്ളിൻ്റെയുള്ളിൻമുകുരത്തിൽനിൻമുഖമന്തിനക്ഷത്രമായ്…

മൺമറഞ്ഞ മുഖങ്ങൾ

രചന : തോമസ് കാവാലം കാഴ്ചകൾ മാറുന്നു കാലവും ദിനംതോറുംനീറുന്നെൻമാനസ്സം നയനങ്ങൾ നിറയവെഏറെ കൂറോടെ അരികത്തു ചേർത്തവർഅരങ്ങൊഴിയവെ, തിരിഞ്ഞു നോക്കാതെ. മനസ്സിൽ തറഞ്ഞ പാട്ടിന്റെയീണംപോൽഓർമ്മതൻ ഓരത്തു ശ്രുതി മീട്ടുന്നവർഅവർ പറഞ്ഞ വാക്കിന്നർത്ഥതലങ്ങളോഅർത്ഥസമ്പുഷ്ടം സൂര്യ ശോഭപോൽ . പുലരിയിൽ വിരിയുന്ന പുഷ്പങ്ങളോരോന്നുംഓർമ്മതൻ പുതുനാമ്പെന്നിലുണർത്തുന്നുരജനിയിൽ…

ഭാരതം ഇന്നൊരുഓവുചാലിലൂടെയൊഴുകുന്നു.

രചന : ജെസ്റ്റിൻ ജെബിൻ ഭാരതപിതാവേനീപുനർജ്ജനിക്കനിദ്രയുടെപരമോന്നത പീഠം വെടിയുകനിൻ്റെ ഭാരതമിന്നിതാഒരുഓവുചാലിലൂടെയൊഴുകുന്നു ഭാരത പിതാവേനീ വരികധർമ്മ കാഹളം മുഴക്കുകമണ്ണിൽകലികാലത്തിൻകോശധാരദുർഭരണത്തിൻബീജ ദ്രവ്യംധരയിൽ പെരുകുന്നുഅധർമ്മത്തിൻഗർഭപിണ്ഡങ്ങൾ സാഹോദര്യംനാഗ മിഴികളിൽദേശസ്നേഹംക്ഷുദ്ര ജന്തുക്കളിൽ കണ്ണുകളിൽസ്ത്രീ പീഢകർകാതുകളിൽകർഷക മർദ്ദിതർ ഭാരതപിതാവേനീ വരികനിൻ്റെനഗ്നപാദങ്ങൾക്കായിദാഹിക്കുന്നു ഞങ്ങൾ ബംഗാളി കവിയേനീയും വരികനിൻ്റെതൂലികയാൽ നെയ്യുകഒരുസുഗന്ധലേപന കാവ്യംദേശ രാഗത്താൽഅലംകൃതമാക്കിഞങ്ങളത്…