പൂർണ്ണഭാവങ്ങൾ. …. പള്ളിയിൽ മണികണ്ഠൻ
മനം പിടയുമ്പോൾമകനേ… കരയരുതെന്നുപറയാനുംമടിയിൽകിടത്തി മുടിയിഴകളിൽവാത്സല്യത്തലോടലേകുന്നഒരമ്മയാകാനും…… പെരുമഴനനഞ്ഞ്പടികയറിയെത്തുമ്പോൾപനിപിടിപ്പിക്കേണ്ടെന്നോതിതോർത്തുമായിഇടവഴിയിലേക്കോടിയെത്തുന്നചേച്ചിയാകാനും… ഇടക്ക് ശാസിക്കുമ്പോൾമുഖം കറുപ്പിച്ചാലുംചിരിച്ച് പിന്നെയും വിരൽത്തുമ്പിൽതൂങ്ങികുറുമ്പ്കാട്ടുന്ന അനിയത്തിയാകാനും… ഉള്ളൊന്നുപിടയുമ്പോഴേക്കുംഉള്ളറിഞ്ഞുകൊണ്ട് പുണരാനുംവരുന്നതെല്ലാം പങ്കിട്ടെടുക്കാമെന്നോതിനെഞ്ചിൽ തലചേർത്തുകിടക്കുന്നഒരു ഭാര്യയാകാനും…… പിണങ്ങാനിടവരുത്താതെമരണംവരെയിങ്ങനെപ്രണയിച്ചുകൊണ്ടേയിരിക്കാനുംമധുരമായൊരു ചുംബനംകൊണ്ട്മനസ്സിന് നിത്യയൗവ്വനംനൽകുന്നഒരു കാമുകിയാകാനും…….എനിക്കൊരു പെണ്ണിനെ വേണം… (പള്ളിയിൽ മണികണ്ഠൻ)